Football in Malayalam

സീരി എ കിരീടം ആര് നേടും? താൻ കളിക്കുന്ന ക്ലബ് ഏതാണോ, അതാകും ലീഗ് ജേതാക്കളാകുകയെന്ന് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്

By Mohammed Davood
AC Milan  v FC Crotone - Serie A
AC Milan v FC Crotone - Serie A / Marco Luzzani/Getty Images
facebooktwitterreddit

2021-22 സീസണിലെ സീരി എ കിരീടം ആര് സ്വന്തമാക്കുമെന്ന ചോദ്യത്തിന് തനത് സ്ലാട്ടൻ ശൈലിയിൽ മറുപടി നൽകി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. താൻ കളിക്കുന്ന ക്ലബ് ഏതാണോ, അതാകും ലീഗ് ജേതാക്കളാകുകയെന്നാണ് സ്വീഡിഷ് താരം നൽകിയ മറുപടി.

"ഏത് ടീമിലാണ് സ്ലാട്ടൻ കളിക്കുന്നത്? മിലാനിൽ. അപ്പോൾ മിലാൻ (വിജയികളാകും),'' 'ലെ ഐൻ' എന്ന ടിവി ഷോക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

40ആം പിറന്നാൾ ആഘോഷിക്കേ, 'ലെ ഐൻ' എന്ന ടിവി ഷോയുമായി അഭിമുഖം നടത്തിയ സ്വീഡിഷ് താരം, പിച്ചിലേക്കുള്ള തിരിച്ചു വരവിനെ കുറിച് സംസാരിച്ചു.

ഒക്ടോബർ മൂന്നിന് തന്റെ നാല്പതാം പിറന്നാൾ ആഘോഷിച്ച ഇബ്രാഹിമോവിച്ച് തനിക്ക് ഇപ്പോഴും ചെറുപ്പമായി തോന്നുന്നുവെന്നും സംസാരത്തിനിടെ പറഞ്ഞു.

"40ആം വയസ്സിലും എനിക്ക് ചെറുപ്പമായി തോന്നുന്നു," ഇബ്രാഹിമോവിച്ച് പറഞ്ഞു. "മറ്റൊരു വർഷം കഴിഞ്ഞു, ഞാൻ കളിക്കളത്തിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണ്. എനിക്ക് ചെറിയ പ്രശ്നങ്ങൾ മാത്രമേയുള്ളൂ, അവ പരിഹരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്."

2020ൽ എസി മിലാനിലേക്ക് രണ്ടാം തവണ തിരിച്ചെത്തിയ ഇബ്രാഹിമോവിച്ച്, മികച്ച പ്രകടനമാണ് ഇറ്റാലിയൻ ക്ലബിന് വേണ്ടി പുറത്തെടുക്കുന്നത്. 2019-20 സീസണിൽ 20 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ മിലാന് വേണ്ടി നേടിയ താരം, കഴിഞ്ഞ സീസണിൽ 27 മത്സരങ്ങളിൽ നിന്ന് 17 ഗോളുകളും നേടിയിരുന്നു. പരിക്ക് മൂലം ഈ സീസണിലെ ഇത് വരെയുള്ള മിക്ക മത്സരങ്ങളും നഷ്ടപ്പെട്ട താരം കളിക്കളത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണിപ്പോൾ.


facebooktwitterreddit