Football in Malayalam

കെയ്‌ലിൻ എംബാപ്പയെ റൊണാള്‍ഡോയോട് ഉപമിച്ച് സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്, ഹാളണ്ടിനെ പ്രശംസിച്ചും മിലാൻ താരം

Haroon Rasheed
Paris Saint-Germain v AS Monaco - Ligue 1
Paris Saint-Germain v AS Monaco - Ligue 1 / John Berry/GettyImages
facebooktwitterreddit

പിഎസ്‌ജിയുടെയും ഫ്രാൻസ് ദേശിയ ടീമിന്റെയും മുന്നറ്റനിര താരമായ കെയ്‌ലിൻ എംബാപ്പയെ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോയുമായി ഉപമിച്ച് എസി മിലാൻ താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്. സി.ബി.എസ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിൽ ബൊറൂസിയ ഡോർട്മുണ്ട് താരം ഏർലിങ് ഹാളണ്ടിനെയും ഇബ്ര പ്രശംസിച്ചു.

"എനിക്ക് എലഗെന്റ് കളിക്കാരെ ഇഷ്ടമാണ്, നിങ്ങള്‍ ഒരു ഫുട്‌ബോള്‍ താരമാണെങ്കില്‍ നിങ്ങള്‍ക്ക് അവരുടെ നീക്കങ്ങള്‍, ചിന്തകള്‍, പ്രവൃത്തികള്‍ എന്നിവ കാണാന്‍ കഴിയൂം. കാര്യങ്ങൾ സംഭവിക്കുന്നതിന് മുൻപ് തന്നെ അത് പ്രവചിക്കാൻ കഴിയുന്ന താരങ്ങളെ എനിക്ക് ഇഷ്ടമാണ്," ഇബ്ര പറഞ്ഞു.

"എംബാപ്പെ [ബ്രസീലിയൻ ഇതിഹാസം] റൊണാള്‍ഡോ ദി ഫെനോമെനോയുടെ ഒരു ഓർമപ്പെടുത്തലാണെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം തന്റെ കളിയിൽ വളരെ എലെഗന്റാണ്," ഇബ്ര സി.ബി.സി സ്‌പോട്‌സിനോട് വ്യക്തമാക്കി.

യൂറോപ്പിലെ പ്രമുഖ ക്ലബുകൾക്ക് ട്രാൻസ്ഫർ ലക്ഷ്യമായ ഹാളണ്ടിനെ കുറിച്ചും സംസാരിച്ച ഇബ്ര, ഡോർട്മുണ്ട് താരം ഗോളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ പ്രശംസിക്കുകയും ചെയ്‌തു.

"യുവതാരങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മൾ ഹാളണ്ടിനെ കുറിച്ച് സംസാരിക്കുന്നു. ഹാളണ്ട് മികച്ച താരമാണ്, കാരണം അവന്‍ ഒരു ഗോള്‍ദാഹിയാണ്. അദ്ദേഹം അദ്ദേഹത്തിന് വേണ്ടതിൽ അധികം ചെയ്യുന്നില്ല, അതിനാൽ ഗോളുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു കളിക്കാരനില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നതും അതാണ്. ചില കളിക്കാരുണ്ട്, തങ്ങൾക്ക് ചെയ്യാന്‍ കഴിയുന്നതിനേക്കാളും കൂടുതല്‍ ചെയ്യാൻ പറ്റുമെന്ന് ചിന്തിക്കുന്നവർ. അത് ബുദ്ധിയല്ല. ഹാളണ്ടില്‍ ഞാൻ ആ ബുദ്ധി കാണുന്നു. അദ്ദേഹം ഗോളുകൾ നേടാൻ ആഗ്രഹിക്കുന്നു, ഗോളുകൾ നേടാൻ തനിക്ക് കഴിയുമെന്ന് അറിയുന്ന താരം അതിന് വേണ്ടി മാത്രമാണ് ശ്രമിക്കുന്നത്," ഇബ്ര പറഞ്ഞു.

അതെ സമയം, സീസണില്‍ 15 മത്സരങ്ങളിൽ നിന്ന് 19 ഗോളുകൾ നേടിയ താരമാണ് ഹാളണ്ട്. അതേ സമയം 23 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടാന്‍ എംബാപ്പെക്ക് കഴിഞ്ഞിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit