സ്ലാട്ടൻ ഇബ്രാഹിമോവിച്ച് എ.സി മിലാന് കരാര്‍ പുതുക്കുന്നതിനരികെ

സ്ലാറ്റന് ഇബ്രാഹീമോവിച്ച് ഇറ്റാലിന്‍ ക്ലബായ എ.സി മിലാനില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച തന്നെ സ്വീഡിഷ് താരത്തിന്റെ കരാർ പുതുക്കുന്നത് മിലാൻ പ്രഖ്യാപിക്കുമെന്ന് ഇറ്റാലിയൻ മാധ്യമമായ ടുട്ടോമെർകാറ്റോവെബ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ സീസണിൽ മിലാനൊപ്പം സീരി എ കിരീടം സ്വന്തമാക്കിയ ഇബ്രാഹിമോവിച്ചിന്റെ ക്ലബുമായുള്ള കരാർ കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. നിലവിൽ ഫ്രീ ഏജന്റ് ആണ് താരം.
മെയ് മാസത്തിൽ കാൽമുട്ടിന് ശസ്ത്രക്രിയക്ക് വിധേയനായ ഇബ്രാഹിമോവിച്ച് അടുത്ത ജനുവരി വരെ കളത്തിന് പുറത്താകും. എങ്കിൽ, താരത്തെ ടീമിൽ നിലനിറുത്താനാണ് മിലാൻ ആഗ്രഹിക്കുന്നതെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
അവസാന സീസണില്‍ മിലാന് വേണ്ടി 27 മത്സരങ്ങൾ കളിച്ച ഇബ്രാഹിമോവിച്ച് മൂന്ന് അസിസ്റ്റും എട്ട് ഗോളുകളും സ്വന്തമാക്കിയിരുന്നു.
2010/11 സീസണിൽ ബാഴ്സലോണയിൽ നിന്ന് ലോൺ കരാറിലാണ് ഇബ്ര ആദ്യമായി എസി മിലാനിലേക്ക് ചേക്കേറുന്നത്. അടുത്ത സീസണിലും മിലാന് വേണ്ടി ബൂട്ടുകെട്ടിയ ഇബ്ര, പിന്നീട് 2019 ഡിസംബറിലാണ് ഇറ്റാലിയൻ ക്ലബ്ബിലേക്ക് തിരിച്ചെത്തിയത്. അന്ന് മുതൽ മിലാന് വേണ്ടിയാണ് ഇബ്ര കളിക്കുന്നത്.