പരിശീലകസ്ഥാനത്തേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുണ്ടെന്ന് വെളിപ്പെടുത്തി സിനദിൻ സിദാൻ

പരിശീലക ജോലിയിലേക്ക് മടങ്ങിയെത്താൻ താൻ ആഗ്രഹിക്കുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ റയല്‍ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാന്. 2020/21 സീസണിന്റെ അവസാനം റയൽ മാഡ്രിഡിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞതിന് ശേഷം ഒരുടീമിനെയും സിദാൻ ഇത് വരെ പരിശീലിപ്പിച്ചിട്ടില്ല.
ടെലെഫൂട്ടിന് നല്കിയ അഭിമുഖത്തിലാണ് സിദാന് വീണ്ടും പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം വെളിപ്പെടുത്തിയത്.
"പരിശീലകന് എന്ന നിലയില്‍ എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ സംഭാവന ചെയ്യാനുണ്ട്, അല്ലെങ്കില്‍ കുറച്ചെങ്കിലും. എനിക്ക് (പരിശീലകനായി) തുടരാന്‍ ആഗ്രഹമുണ്ട്. കാരണം എനിക്ക് ഇപ്പോഴും മോഹമുണ്ട്. ഇത് എന്റെ പാഷനാണ്. എന്റെ ഉള്ളം ഇപ്പോഴും ജ്വലിക്കുന്നുണ്ട്," സിദാൻ പറഞ്ഞു.
നേരത്തെ, പി.എസ്.ജിയുടെ പുതിയ പരിശീലകനായി സിദാൻ എത്തുമെന്ന് ശക്തമായ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, പി.എസ്.ജിയുടെ പരിശീലക ചുമതല ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറല്ലെന്ന് 90min റിപ്പോര്‍ട്ട് ചെയ്തിരുന്നു. പി.എസ്.ജിയുടെ പുതിയ സ്പോര്‍ടിങ് ഉപദേഷ്ടാവ് ലൂയീസ് കാംപോസിന് സിദാനൊപ്പം പ്രവര്‍ത്തിക്കന്‍ താല്പര്യമുണ്ടായിരുന്നെങ്കിലും, പിഎസ്ജിയിലേക്ക് ചേക്കേറുന്നത് ശരിയായ നീക്കമാണെന്ന് സിദാന് ബോധ്യപ്പെട്ടിട്ടില്ലെന്നാണ് കരുതപ്പെടുന്നത്.
2022 ഫിഫ ലോകകപ്പ് കഴിയുന്നതോടെ ഫ്രാൻസ് ദേശിയ ടീമിന്റെ പരിശീലകനാവുക എന്നതാണ് സിദാന്റെ ലക്ഷ്യമെന്നാണ് ആർഎംസി സ്പോർട് റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ ഫ്രാൻസ് ദേശിയ ടീമിന്റെ പരിശീലകനായ ദിദിയർ ദെഷാംപ്സിന്റെ കരാർ 2022 ലോകകപ്പ് കഴിയുന്നതോടെ അവസാനിക്കും. ദെഷാംപ്സ് കരാർ പുതുക്കുമോ എന്ന കാര്യം നിലവിൽ അവ്യക്തമാണ്.