പി.എസി.ജിയുടെ പുതിയ പരിശീലകനായി എത്തുകയാണെങ്കിൽ നെയ്മറെ വിൽക്കാൻ സിദാൻ

പി.എസി.ജിയുടെ പുതിയ പരിശീലകനായി താൻ എത്തുകയാണെങ്കിൽ ക്ലബിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ വിൽക്കാൻ സിനദിൻ സിദാന് താത്പര്യമുണ്ടെന്ന് റിപ്പോർട്ട്. എൽ നാഷണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
നിലവിലെ പരിശീലകനായ മൗറിസിയോ പൊച്ചറ്റീനോയുമായി പിഎസ്‌ജി വേർപിരിയുമെന്നും, ക്ലബിന്റെ പുതിയ പരിശീലകനായി സിദാൻ ചുമതലയേൽക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. പുതിയ പിഎസ്‌ജി പരിശീലകനാവാൻ സിദാനാണ് ഫേവറിറ്റ് എന്ന് ഗോൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
നെയ്‌മറുമായി മികച്ച വ്യക്തി ബന്ധമുണ്ടെങ്കിലും, ക്ലബിന് ഏറ്റവും മികച്ചത് താരത്തെ വിൽക്കുന്നതാണെന്ന് എംബാപ്പെ കരുതുന്നതായും, നെയ്മറിന് 90 മില്യന്‍ യൂറോ ക്ലബ് പ്രസിഡന്റായ നാസർ അൽ-ഖലൈഫി ആവശ്യപ്പെട്ടേക്കുമെന്നും എല്‍ നാഷണലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2017ല്‍ 222 മില്യന്‍ യൂറോ നല്‍കിയായിരുന്നു നെയ്മറെ ബാഴ്‌സലോണയില്‍ നിന്ന് പി.എസ്.ജി ടീമിലെത്തിച്ചത്. കഴിഞ്ഞ അഞ്ച് സീസണുകളിലും പിഎസ്‌ജിക്ക് വേണ്ടി ബൂട്ടണിഞ്ഞ നെയ്‌മർ, പക്ഷെ 144 മത്സരങ്ങളിൽ മാത്രമാണ് ഇക്കാലയളവിൽ ഫ്രഞ്ച് ക്ലബിന് വേണ്ടി കളിച്ചിട്ടുള്ളത്. പരുക്ക് മൂലം പിഎസ്‌ജിയുടെ 100ൽ പരം മത്സരങ്ങളാണ് താരത്തിന് നഷ്ടമായത്.