World News

2006 ലോകകപ്പ് ഫൈനലിൽ മാർക്കോ മറ്റരാസിയെ തലകൊണ്ട് ഇടിച്ച് വീഴ്ത്തിയത്തിൽ താൻ അഭിമാക്കുന്നില്ലെന്ന് സിനദിൻ സിദാൻ

Haroon Rasheed
Zidane famously floored Materazzi
Zidane famously floored Materazzi / JOHN MACDOUGALL/GettyImages
facebooktwitterreddit

ഇറ്റാലിയന്‍ താരം മാര്‍ക്കോ മറ്റരാസിയെ തലകൊണ്ട് ഇടിച്ച് വീഴ്ത്തിയത്തിൽ താൻ അഭിമാക്കുന്നില്ലെന്ന് സിനദിൻ സിദാൻ. ടെലെഫുട്ടിന് നല്‍കിയ അഭിമുഖത്തിലാണ് 2006 ലോകകപ്പ് ഫൈനലിനിടെ നടന്ന സംഭവത്തെ കുറിച്ച് സിദാന്‍ അയവിറക്കിയത്.

"ഞാന്‍ അത് ചെയ്തതില്‍ ഒട്ടും അഭിമാനിക്കുന്നില്ല. പക്ഷെ ഇത് എന്റെ യാത്രയുടെ ഭാഗമാണ്. ജീവിതത്തില്‍ എല്ലാ കാര്യവും പെര്‍ഫക്ടാവുകയില്ല," സിദാന്‍ വ്യക്തമാക്കി.

"ആ സായാഹ്നത്തില്‍ എന്നെ തടഞ്ഞ് നിറുത്താൻ കഴിയുമായിരുന്ന ഒരേ ഒരാള്‍ (ബിക്‌സെന്റ്) ലിസാറായിരുന്നു. അവന്‍ എന്റെ അരികിലുണ്ടായിരുന്നെങ്കില്‍ അത് വളരെ നന്നായിരുന്നു. എന്നാല്‍ ഭൂതകാലം നമുക്ക് മാറ്റിയെഴുതാന്‍ കഴിയില്ല. ഫുട്‌ബോളില്‍ എപ്പോഴും വിഷമകരമായ നിമിഷങ്ങളുണ്ടാകാറുണ്ട്. അവയില്‍ പെട്ട ഒന്നാണിത്," സിദാന്‍ കൂട്ടിച്ചേർത്തു.

മത്സരത്തിന്റെ ഏഴാം മിനുട്ടില്‍ താൻ എടുത്ത പനേങ്ക പെനാല്‍റ്റിയെ കുറിച്ചും സിദാൻ വിവരിച്ചു.

"മത്സരത്തിന്റെ തുടക്കത്തിലായിരുന്നു ആ കിക്ക്. (എന്തെങ്കിലും തെറ്റ് സംഭാവിച്ചാല്‍) അത് തിരുത്താനുള്ള സമയമുണ്ടാകുമെന്ന് ഞാൻ ചിന്തിച്ചു. അത് എങ്ങനെയാണ് എടുക്കേണ്ടതെന്ന് ചിന്തിക്കാൻ എനിക്ക് ഒന്നോ രണ്ടോ സെക്കൻഡ് മാത്രമാണ് ഉണ്ടായിരുന്നത്. എനിക്ക് മുന്നിൽ, എന്നെ നന്നായി അറിയാവുന്ന ഒരു ഗോൾകീപ്പറുണ്ടായിരുന്നത് (ജിയാൻല്യൂജി ബുഫൺ), അതിനാൽ എനിക്ക് എന്തെങ്കിലും ആലോചിക്കേണ്ടി വന്നു. അത് (പനേങ്ക കിക്കെടുത്തത്) തന്ത്രപരമായിരുന്നു. അതൊരു ഒരു ഭ്രാന്തൻ നിമിഷമായിരുന്നെന്ന് ഞാൻ കരുതുന്നില്ല. നിങ്ങൾക്ക് ഒരു പെനാൽറ്റി നഷ്ടപ്പെടുത്താം, പക്ഷെ ആ നിമിഷത്തിൽ ഞാൻ ചെയ്യേണ്ടത് അതായിരുന്നു," സിദാൻ വ്യക്തമാക്കി.

മറ്റരാസിയെ തലകൊണ്ടിടിച്ചതിന് സിദാന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയിരുന്നു. മത്സരത്തില്‍ ഇറ്റലി ഫ്രാന്‍സിനെ പരാജയപ്പെടുത്തി ലോകകപ്പ് കിരീടം സ്വന്തമാക്കുകയും ചെയ്തു. ദേശീയ ടീമിനായുള്ള സിദാന്റെ അവസാന മത്സരത്തിലായിരുന്നു മറ്റരാസിയിയെ തലകൊണ്ടിടിച്ചത്.


facebooktwitterreddit