Football in Malayalam

ബാഴ്സലോണക്കെതിരെ എംബാപ്പെ ചെയ്ത കാര്യങ്ങൾ തന്നെ അത്ഭുതപ്പെടുത്തിയില്ലെന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ

By Gokul Manthara
FC Barcelona v Paris Saint-Germain  - UEFA Champions League Round Of 16 Leg One
FC Barcelona v Paris Saint-Germain - UEFA Champions League Round Of 16 Leg One / David Ramos/Getty Images
facebooktwitterreddit

ക്യാമ്പ് നൗവിൽ ബാഴ്സലോണയെ തകർത്ത പിഎസ്‌ജി താരം കെയ്‌ലിൻ എംബാപ്പെയുടെ പ്രകടനം തനിക്ക് ഒട്ടും അത്ഭുതം സമ്മാനിക്കുന്നില്ലെന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ‌. റയൽ വല്ലഡോളിഡിനെതിരെ നടക്കാനിരിക്കുന്ന ലാലീഗ മത്സരത്തിന് മുന്നോടിയായി ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സിദാൻ ഇങ്ങനെ പറഞ്ഞത്.

ബാഴ്സലോണക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ പാദത്തിൽ പിഎസ്‌ജി 4-1ന് വിജയം നേടിയപ്പോൾ ഹാട്രിക്ക് ഗോളുകളുമായി എംബാപ്പെ തിളങ്ങിയിരുന്നു‌‌. ബാഴ്സലോണയുടെ തട്ടകമായ ക്യാമ്പ് നൗവിൽ പിഎസ്‌ജി നേടിയ ഈ തകർപ്പൻ ജയം കണ്ടിരുന്നുവോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് താൻ എല്ലാ മത്സരങ്ങളും കാണുകയും നല്ല കാര്യങ്ങൾ കാണുമ്പോൾ ആസ്വദിക്കുകയും ചെയ്യുന്നുണ്ടെന്നായിരുന്നു സിദാന്റെ മറുപടി. അക്കാര്യത്തിൽ താൻ എല്ലാ ആരാധകരേയും പോലെ തന്നെയാണെന്നും റയൽ മാഡ്രിഡ് ബോസ് കൂട്ടിച്ചേർത്തു.

""ഞാൻ എല്ലാ മത്സരങ്ങളും കാണുകയും നല്ല കാര്യങ്ങൾ കാണുമ്പോൾ അത് ആസ്വദിക്കുകയും ചെയ്യുന്നു. ആ അർത്ഥത്തിൽ ഞാൻ എല്ലാ ആരാധകരേയും പോലെ തന്നെയാണ്. ഞാൻ അതിലേക്ക് കടക്കില്ല (എംബാപ്പെയെ റയൽ സൈൻ ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി നൽകുന്നതിലേക്ക്). അതെ, എല്ലാവരും മത്സരത്തെക്കുറിച്ച് സംസാരിക്കുന്നു. എംബാപ്പെ ചെയ്തത് ആരെയും അത്ഭുതപ്പെടുത്തുന്നില്ല, കാരണം എനിക്ക് അവനെ അറിയാം. "

സിനദിൻ സിദാൻ

ഫുട്ബോൾ ലോകത്ത് ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും, ലയണൽ മെസിയുടേയും പിൻഗാമികളാവാൻ എർലിംഗ് ഹാലാൻഡ്, എംബാപ്പെ എന്നിവർക്ക് കഴിയുമോ എന്ന ചോദ്യവും സിദാന് പത്രസമ്മേളനത്തിനിടെ നേരിടേണ്ടി‌ വന്നു. അതിന് അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു.

"" നമുക്ക് കാണാം, മെസി, ക്രിസ്റ്റ്യാനോ, നെയ്മർ എന്നിവരെപ്പോലെ വളരെ മികച്ചവരാണ്. അവർ ചെറുപ്പമാണ്, ഒപ്പം വർത്തമാനത്തിന്റേയും ഭാവിയുടേയും കളിക്കാരാണ്.‌" "

സിനദിൻ സിദാൻ
facebooktwitterreddit