Football in Malayalam

മെസി ബാഴ്സലോണയിൽ തുടരണം, അത് ലാലീഗയ്ക്കും നല്ലതെന്ന് സിനദിൻ സിദാൻ

Gokul Manthara
FBL-ESP-LIGA-REAL MADRID-BARCELONA
FBL-ESP-LIGA-REAL MADRID-BARCELONA / GABRIEL BOUYS/Getty Images
facebooktwitterreddit

ഈ സീസണിന് ശേഷം ബാഴ്സലോണയുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയുടെ അവസാന എൽ ക്ലാസിക്കോ പോരാട്ടമാണ് ഇന്ന് വൈകിട്ട് നടക്കാൻ പോകുന്നതെന്ന തരത്തിൽ ഫുട്ബോൾ ലോകത്ത് സംസാരം ഉയരുന്നുണ്ട്. മെസി ഈ സീസണ് ശേഷം ബാഴ്സലോണ വിടുമെന്നും അതിനാൽ ഇനി ഒരു തവണ കൂടി അദ്ദേഹം എൽ ക്ലാസിക്കോയിൽ കളിക്കാനുണ്ടാകില്ലെന്നുമുള്ള റിപ്പോർട്ടുകൾ ശക്തമാകുന്നതിനിടെ, ഇപ്പോൾ നടക്കാൻ പോകുന്ന എൽ ക്ലാസിക്കോ മെസിയുടെ അവസാന ക്ലാസിക്കോ പോരാട്ടമായിരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ.

ബാഴ്സലോണയുമായുള്ള ക്ലാസിക്കോ പോരാട്ടത്തിന് മുൻപായി മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു, അടുത്ത ദിവസം നടക്കാനിരിക്കുന്നത് മെസിയുടെ അവസാന എൽ ക്ലാസിക്കോ മത്സരമായിരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ബാഴ്സലോണയിൽ തുടരണമെന്നും സിദാൻ പറഞ്ഞത്.

""മെസി ബാഴ്സലോണയിൽ തുടരട്ടെ. അദ്ദേഹം അവിടെ മികച്ചു നിൽക്കുന്നു. മെസി ബാഴ്സലോണയിൽ തുടരുകയാണെങ്കിൽ അത് ലാലീഗയ്ക്കും നല്ലതാണ്." "

സിനദിൻ സിദാൻ.

ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് മെസിയെങ്കിലും 2017-18 സീസണിൽ ബാഴ്സലോണയുടെ തട്ടകമായ ക്യാമ്പ്നൗവിൽ നടന്ന ക്ലാസിക്കോയ്ക്ക് ശേഷം റയൽ മാഡ്രിഡിനെതിരെ ഗോൾ നേടാൻ ലയണൽ മെസിക്ക് കഴിഞ്ഞിട്ടില്ല. അത് കൊണ്ടു തന്നെ ക്ലാസിക്കോയിലെ തന്റെ ഗോൾ വരൾച്ച അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാവും ഇക്കുറി മെസിയിറങ്ങുക.

എൽ ക്ലാസിക്കോയിൽ ഗോൾ നേടിയിട്ട് നാളു കുറച്ചായെങ്കിലും അത് കൊണ്ട് മെസിയെ നിസാരനായി കാണാൻ കഴിയില്ലെന്ന പക്ഷക്കാരനാണ് സിദാൻ. മെസിയെ ശരിക്കും കരുതിയിരിക്കേണ്ടതുണ്ടെന്ന് തന്റെ വാക്കുകളിലൂടെ വ്യക്തമാക്കുന്ന‌ സിദാൻ, അദ്ദേഹം എത്ര മികച്ച കളികാരനാണെന്ന് തങ്ങൾക്കറിയാമെന്നും സംസാരത്തിനിടെ കൂട്ടിച്ചേർത്തു.

facebooktwitterreddit