Football in Malayalam

ചാംപ്യന്‍സ് ലീഗിലെ പുറത്താകലിന് ശേഷം മൂന്ന് താരങ്ങളെ ഒഴിവാക്കാൻ ബാഴ്‌സലോണ പരിശീലകൻ സാവി നിർദ്ദേശിച്ചേക്കും

Haroon Rasheed
FC Bayern München v FC Barcelona: Group E - UEFA Champions League
FC Bayern München v FC Barcelona: Group E - UEFA Champions League / Alexander Hassenstein/GettyImages
facebooktwitterreddit

ബയേൺ മ്യൂണിക്കിനോട് പരാജയം ഏറ്റുവാങ്ങി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്തായതിന് പിന്നാലെ ബാഴ്‌സലോണയില്‍ നിന്ന് മൂന്ന് താരങ്ങളെ ഒഴിവാക്കണമെന്ന് പുതിയ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ് നിർദ്ദേശിച്ചേക്കുമെന്ന് റിപോർട്ടുകൾ. ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റിഗന്‍, റൈറ്റ് ബാക്ക് സെര്‍ജിയോ ഡെസ്റ്റ്, മിഡ്ഫീല്‍ഡര്‍ ഫ്രാങ്കി ഡി യോങ് തുടങ്ങിയവരെ ഒഴിവാക്കാൻ സാവി ആവശ്യപ്പെട്ടേക്കുമെന്നാണ് മാധ്യമപ്രവർത്തകനായ ജെറാർഡ് റോമെറോ റിപ്പോർട്ട് ചെയ്യുന്നത്.

ഇവരെ വില്‍ക്കുകയോ ലോണില്‍ വിടുകയോ ചെയത് അതിൽ നിന്ന് ലഭിക്കുന്ന പണംകൊണ്ട് പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കം ബാഴ്‌സലോണ നടത്താനുള്ള സാധ്യതയാണ് ഇതോടെ ഉയർന്ന് വരുന്നത്.

റൊണാള്‍ഡ് കൊമാന് കീഴില്‍ ടീമിന്റെ പ്രകടനം മോശമായതിനെ തുടര്‍ന്നായിരുന്നു പുതിയ പരിശീലകനായി സാവിയെ എത്തിച്ചത്. എന്നാല്‍ സാവിക്ക് കീഴിലും ബാഴ്‌സോലണക്ക് കാര്യമായ നീക്കമുണ്ടാക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. അതിനെ തുടര്‍ന്നാണ് ടെർ സ്റ്റീഗൻ, ഡി യോങ്, ഡെസ്റ്റ് എന്നിവരെ ഒഴിവാക്കുന്ന കാര്യം ബാഴ്‌സ പരിഗണിക്കുന്നത്.

കഴിഞ്ഞ സീസണില്‍ ടെന്‍ സ്റ്റീഗന്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, ഈ സീസണില്‍ ആവറേജിലും താഴെയാണ് താരത്തിന്റെ പ്രകടനം. മധ്യനിര താരം ഫ്രാങ്കി ഡി യോങ്ങാകട്ടെ ശരാശരി പ്രകടനം മാത്രമാണ് കാഴ്ചവെക്കുന്നത്.

റൈറ്റ് ബാക്കില്‍ മോശം പ്രകടനത്തിലൂടെ കടന്ന് പോകുന്ന ഡെസ്റ്റിൽ സാവിക്ക് അത്ര മതിപ്പില്ലെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. അതേ സമയം, മാഞ്ചസ്റ്റർ സിറ്റി താരം ഫെറാൻ ടോറസ് ബാഴ്‌സലോണയുടെ ട്രാൻസ്ഫർ ലക്ഷ്യങ്ങളിൽ ഒന്നാണ്. താരത്തെ സ്വന്തമാക്കാൻ വേണ്ടിയുള്ള ഫണ്ട് സമാഹരിക്കാൻ താരങ്ങളെ വിൽക്കുന്നതിലൂടെ പറ്റുമെന്ന് സാവി പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit