Football in Malayalam

എതിരാളികൾ കടുപ്പമെങ്കിലും വിജയം അനിവാര്യമാണ്, ബാഴ്‌സലോണ മൂന്നു പോയിന്റുകളും നേടണമെന്ന് സാവി

Sreejith N
FC Barcelona v SSC Napoli: Knockout Round Play-Off Leg One - UEFA Europa League
FC Barcelona v SSC Napoli: Knockout Round Play-Off Leg One - UEFA Europa League / Eric Alonso/GettyImages
facebooktwitterreddit

വലൻസിയക്കെതിരെ നടക്കാനിരിക്കുന്ന ലാ ലിഗ മത്സരത്തിൽ ബാഴ്‌സലോണ വിജയം നേടേണ്ടത് അനിവാര്യമായ കാര്യമാണെന്ന് പരിശീലകൻ സാവി ഹെർണാണ്ടസ്. ഈ സീസണിൽ ലീഗിൽ ടോപ് ഫോറിനായി പൊരുതിക്കൊണ്ടിരിക്കുന്ന ബാഴ്‌സലോണ ഇന്നു രാത്രി വലൻസിയയെ അവരുടെ മൈതാനത്ത് നേരിടുമ്പോൾ മൂന്നു പോയിന്റുകളും നേടേണ്ടത് നിർബന്ധമാണെന്ന് സാവി മാധ്യമങ്ങളുമായി സംസാരിക്കേ പറഞ്ഞു.

"എല്ലാ മത്സരങ്ങളും ഞങ്ങൾക്ക് ഫൈനലുകൾ പോലെയാണ്, ഞങ്ങൾക്ക് ടോപ് ഫോറിലെത്തണം. അതിനായി അടിയന്തിരമായി പോയിന്റിൽ വേണം. വലൻസിയയോട് വിജയം നേടേണ്ടത് അത്യാവശ്യമാണ്." സാവി പറഞ്ഞു. വലൻസിയ പരിശീലകൻ ജോസേ ബോർഡാലസിന്റെ ശൈലിയെക്കുറിച്ചും സാവി സംസാരിച്ചു.

"എനിക്കദ്ദേഹത്തെ ഇഷ്‌ടമാണ്‌, വളരെ താൽപര്യം തോന്നിക്കുന്ന ഒരു പരിശീലകനായ അദ്ദേഹം ഞങ്ങളിൽ നിന്നും വ്യത്യസ്ഥമാണ്. വ്യത്യസ്‌തമായ ശൈലിയിൽ കൂടുതൽ ഡയറക്റ്റ് ഫുട്ബോളാണ് അവർ കലിപ്പിക്കുക. പക്ഷെ അവരുടെ തീവ്രതയും താളവും ആക്രമണോത്സുകതയും സെക്കൻഡ് ബോളുകൾ വിജയിക്കുന്നതും എല്ലാം എനിക്കിഷ്ടമാണ്. അദ്ദേഹം ഒരു മികച്ച പരിശീലകനാണ്."

പരിക്കിൽ നിന്നും മുക്തനായിക്കൊണ്ടിരിക്കുന്ന പ്രതിരോധതാരം റൊണാൾഡ്‌ അറോഹോ മത്സരത്തിൽ തിരിച്ചെത്താനുള്ള സാധ്യതയുണ്ടെന്നും സാവി പറഞ്ഞു. "ഞങ്ങൾ പ്രതീക്ഷയിൽ തന്നെയാണ്. താരം പരിശീലനം നടത്തുന്നുണ്ട്, കളിക്കാനിറങ്ങണം എന്ന ആഗ്രഹവുമുണ്ട്. മോശമായോ അസ്വാഭിവകമായോ ഒന്നുമില്ലെങ്കിൽ താരം കളിക്കും." സാവി പറഞ്ഞു.

മത്സരത്തിൽ വിജയം നേടാൻ ബാഴ്‌സലോണ താളം കൃത്യമായി നിലനിർത്തണമെന്നും പന്ത് ചുറ്റിലും എത്തിക്കണമെന്നും സാവി പറഞ്ഞു. വലൻസിയ തങ്ങളുടെ താളം മറ്റു ടീമുകളുടെ മേൽ കൊണ്ടുവരാൻ കഴിയുന്ന ക്ലബാണെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. വളരെ കടുപ്പമേറിയ ഒരു സ്റ്റേഡിയത്തിൽ ബുദ്ധിമുട്ടുള്ള എതിരാളിയെ നേരിടുമ്പോൾ ഏറ്റവും മികച്ചതു തന്നെ നൽകണമെന്നും സാവി പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit