Football in Malayalam

"ഞങ്ങളാണ് മികച്ചതെന്നു കാണിക്കണം"- ചാമ്പ്യൻസ് ലീഗിലെ അതിനിർണായക മത്സരത്തെക്കുറിച്ച് ബാഴ്‌സലോണ പരിശീലകൻ സാവി

Sreejith N
FC Barcelona v RCD Espanyol - La Liga Santander
FC Barcelona v RCD Espanyol - La Liga Santander / Alex Caparros/GettyImages
facebooktwitterreddit

പരിശീലകനെന്ന നിലയിൽ തന്റെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ബാഴ്‌സലോണ ടീമിനെ തയ്യാറെടുപ്പിക്കുന്ന സാവിയെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയാണ് മുന്നിലുള്ളത്. ഇന്നു ബെൻഫിക്കയുമായി നടക്കാനിരിക്കുന്ന മത്സരത്തിൽ ജയത്തിൽ കുറഞ്ഞ ഏതു ഫലവും ചാമ്പ്യൻസ് ലീഗിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാനുള്ള ടീമിന്റെ സാധ്യതകളെ ബാധിക്കും. അതുകൊണ്ടു തന്നെ തങ്ങളാണു മികച്ചതെന്നു കാണിക്കാൻ ബാഴ്‌സക്കു കഴിയണമെന്നാണ് സാവി പറയുന്നത്.

ചാമ്പ്യൻസ് ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ബയേണിനോടും ബെൻഫിക്കയോടും എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോറ്റ ബാഴ്‌സലോണ പിന്നീട് ഡൈനാമോ കീവിനെതിരെ നടന്ന രണ്ടു മത്സരങ്ങളും വിജയിച്ചാണ് ഗ്രൂപ്പ് ഇയിലെ നില ഭദ്രമാക്കിയത്. നിലവിൽ 12 പോയിന്റുള്ള ബയേണിനു പിന്നിൽ ആറു പോയിന്റുമായി രണ്ടാം സ്ഥാനത്താണെങ്കിലും അടുത്ത മത്സരത്തിൽ കരുത്തരായ ബയേണിനെയാണ് നേരിടാനുള്ളത് എന്നതിനാൽ ഇന്ന് രാത്രിയിലെ മത്സരത്തിൽ ബാഴ്‌സക്ക് വിജയം കൂടിയേ തീരൂ.

"ഞങ്ങളാണ് മികച്ചതെന്ന് മൈതാനത്ത് കാണിക്കേണ്ടതുണ്ട്. വിജയം നേടിയാൽ ഞങ്ങൾ അടുത്ത റൗണ്ടിലേക്ക് മുന്നേറും. ആത്മവിശ്വാസത്തോടെ തുടർന്ന് ആക്രമണത്തിലൂന്നി കളിക്കണം. കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോറ്റെങ്കിലും ഇത്തവണ മൂന്നു പോയിന്റും നേടണം." മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കെ സാവി പറഞ്ഞു. ബാഴ്‌സയുടെ മൈതാനത്ത് നടക്കുന്ന മത്സരത്തിൽ ആരാധകരുടെ പിന്തുണയും അദ്ദേഹം ആവശ്യപ്പെട്ടു.

"ശനിയാഴ്‌ച നടന്ന മത്സരത്തിനുണ്ടായിരുന്ന അന്തരീക്ഷത്തിനു നന്ദി, ആരാധകർ വളരെ മികച്ചതായിരുന്നു. ഞാൻ ക്യാമ്പ് ന്യൂവിൽ അനുഭവിച്ച ഏറ്റവും മികച്ച അന്തരീക്ഷങ്ങളിൽ ഒന്നായിരുന്നു അത്. ഞങ്ങൾക്കു വേണ്ടി ആർത്തു വിളിക്കാനും സഹായിക്കാനും ഞാൻ നിങ്ങളെ സഹായിക്കുന്നു, രോമാഞ്ചമുണ്ടാക്കുന്ന ഒരു അന്തരീക്ഷമാവണം അത്." സാവി വ്യക്തമാക്കി.

പന്ത്രണ്ടു പോയിന്റുമായി ബയേൺ മ്യൂണിക്ക് ഗ്രൂപ്പ് ഇയിൽ ഒന്നാമത് നിൽക്കുന്ന ബയേണിനു പിന്നിലാണ് ആറു പോയിന്റുള്ള ബാഴ്‌സയുള്ളത്. നാല് പോയിന്റുമായി ബെൻഫിക്ക മൂന്നാമതു നിൽക്കുന്നു. ബാഴ്‌സക്ക് അടുത്ത മത്സരം ബയേണിനെതിരെയും ബെൻഫിക്കയുടേത് ഡൈനാമോ കീവിനെതിരെയും ആയതിനാൽ ഇന്നു രാത്രി കാറ്റലൻ ക്ലബിന് വിജയം കൂടിയേ തീരൂ.

facebooktwitterreddit