റയൽ മാഡ്രിഡ് എങ്ങിനെയെന്നറിയില്ല, ബാഴ്സലോണ പിന്തുടരുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് സാവി


എല്ലായിപ്പോഴും മികച്ച കളി കാഴ്ച വെക്കേണ്ടത് ബാഴ്സലോണയെ സംബന്ധിച്ച് നിർബന്ധമാണെന്നും അതു പിന്തുടരുന്നത് ബുദ്ധിമുട്ടുള്ള കാര്യമായതിനാൽ കാറ്റലൻ ക്ലബ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ക്ലബാണെന്നും പരിശീലകൻ സാവി ഹെർണാണ്ടസ്. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ചെൽസിക്കു മുന്നിൽ റയൽ മാഡ്രിഡ് പതറിയെങ്കിലും വിജയത്തോടെ സെമി ഫൈനലിൽ ഇടം നേടിയതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോഴായിരുന്നു സാവിയുടെ പരാമർശം.
"ബാഴ്സലോണയിൽ ഞങ്ങൾ ടീമിന്റെ ചരിത്രം നോക്കും. ക്രൈഫ് വന്നതിനു ശേഷം അദ്ദേഹം മികച്ച കളി കാഴ്ച വെക്കുവാൻ വേണ്ടി അടിസ്ഥാനപരമായ ചില കാര്യങ്ങൾ കൊണ്ടുവന്നിരുന്നു. നല്ല കളി കാഴ്ച വെച്ച് വിജയം നേരുക. അതാണ് കാറ്റലൻസ്, അതിലാണ് ഞങ്ങൾ ജീവിക്കുന്നത്. മാഡ്രിഡിനെക്കുറിച്ച് എനിക്കറിയില്ല. അവർക്ക് മത്സരാത്മക സ്വഭാവമുള്ള ഒരു ജീനുണ്ട്. എന്നാൽ ബാഴ്സലോണ മറ്റൊരു കഥയാണ്." മാധ്യമങ്ങളോട് സാവി പറഞ്ഞു.
To win in style.
— ESPN Asia (@ESPNAsia) April 14, 2022
Xavi claims that is the reason why the @FCBarcelona job is the toughest in the world... but he's certainly been doing pretty well so far!https://t.co/v8qe7FRlEB
"ഇതു ബാഴ്സലോണയാണ്, ഞങ്ങൾക്ക് മികച്ച കളി കാഴ്ച വെച്ചു തന്നെ വിജയം നേടേണ്ടതുണ്ട്. തൊണ്ണൂറു മിനുട്ടുകൾ കഴിയവേ ഒരു ഗോളിന് വിജയിക്കുന്നത് മതിയാവില്ല, ഞങ്ങൾ ബാഴ്സയാണ്. എല്ലാ കാര്യത്തിലും മികച്ചതാവുക എന്നതാണ് ലക്ഷ്യം. അതിൽ താരതമ്യങ്ങളില്ല. ബാഴ്സലോണ വളരെയധികം ആവശ്യപ്പെടുന്ന, ബുദ്ധിമുട്ടേറിയ ഒരു ക്ലബാണ്."
"മികച്ച കളി കാഴ്ച വെച്ചു വിജയം നേടേണ്ടത് ഞങ്ങളുടെ ചുമതല തന്നെയാണ്. അതു ഫുട്ബോളിൽ ബുദ്ധിമുട്ടേറിയ കാര്യമാണ്, അതാണ് ബാഴ്സലോണയെ ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ക്ലബായി മാറ്റുന്നതും." ഐന്തരാഷ്ട് ഫ്രാങ്ക്ഫർട്ടുമായുള്ള യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ സാവി പറഞ്ഞു.
സാവി പരിശീലകനായി എത്തിയതിനു ശേഷം ഉയർത്തെണീറ്റ ബാഴ്സലോണ കഴിഞ്ഞ പതിനഞ്ചു മത്സരങ്ങളായി തോൽവി അറിയാതെയാണ് കുതിക്കുന്നത്. യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദത്തിൽ 1-1 സമനില വഴങ്ങിയ ബാഴ്സലോണക്ക് ഇന്ന് സ്വന്തം മൈതാനത്തു നടക്കുന്ന മത്സരത്തിൽ വിജയം നേടിയാൽ സെമി ഫൈനലിൽ ഇടം നേടാൻ കഴിയും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.