Lionel Messi

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് സാവി

Sreejith N
Xavi Responds To Lionel Messi Return Rumours
Xavi Responds To Lionel Messi Return Rumours / Soccrates Images/GettyImages
facebooktwitterreddit

അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസി ബാഴ്‌സയിലേക്ക് തിരിച്ചു വരുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് കാറ്റലൻ ക്ലബ് പരിശീലകനായ സാവി ഹെർണാണ്ടസ്. നിലവിൽ മെസിയെ സ്വന്തമാക്കുക വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണെന്നു വ്യക്തമാക്കിയ സാവി ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ലയണൽ മെസിയെ ബാഴ്‌സയിലേക്ക് തിരിച്ചു കൊണ്ടുവരാൻ സാവി ആവശ്യപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ ഉയർന്നത്. 2023ൽ പിഎസ്‌ജി കരാർ അവസാനിക്കുന്ന താരത്തെ ആ സമയത്ത് ബാഴ്‌സലോണയിലേക്ക് തിരിച്ചു കൊണ്ടുവരാൻ സാവി ആവശ്യപ്പെട്ടുവെന്ന് സ്പോർട്ട് ആണു റിപ്പോർട്ടു ചെയ്‌തത്‌.

"നിലവിൽ ലയണൽ മെസിയെ സ്വന്തമാക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. താരത്തിന് പിഎസ്‌ജി കരാർ നിലനിൽക്കുന്നുണ്ട്. ഭാവിയിൽ നമുക്ക് നോക്കാം. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ല." പ്രീ സീസൺ മത്സരത്തിനു മുൻപുള്ള പത്രസമ്മേളനത്തിൽ സാവി പറഞ്ഞു.

റിപ്പോർട്ടുകളും അതിനു സാവിയുടെ മറുപടിയും മെസി ബാഴ്‌സയിൽ തിരിച്ചെത്താനുള്ള സാധ്യതകൾ വർധിപ്പിക്കുന്നതാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അടുത്ത സീസണിൽ കരാർ അവസാനിക്കാനിരിക്കെ ഫ്രീ ഏജന്റായി താരത്തെ സ്വന്തമാക്കാനുള്ള ശ്രമമാകും ബാഴ്‌സ നടത്തുക.

facebooktwitterreddit