ഹാലൻഡും എംബാപ്പയും ഒരുമിച്ച് റയൽ മാഡ്രിഡിൽ എത്തുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് സാവി


ലോകഫുട്ബോളിൽ നിലവിലുള്ള യുവതാരങ്ങളിൽ ഏറ്റവും മികച്ചവരായി കണക്കാക്കപ്പെടുന്ന കിലിയൻ എംബാപ്പെ, എർലിങ് ബ്രൂട് ഹാലൻഡ് എന്നിവർ അടുത്ത സമ്മറിൽ റയൽ മാഡ്രിഡിൽ എത്തുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബാഴ്സലോണ പരിശീലകൻ സാവി ഹെർണാണ്ടസ്. അതിപ്പോഴും സംഭവിക്കാത്ത കാര്യമാണെന്നാണ് ഗളത്സരക്കെതിരായ യൂറോപ്പ ലീഗ് മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സാവി പറഞ്ഞത്.
അടുത്ത സമ്മർ ജാലകത്തിൽ ബാഴ്സലോണയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു എർലിങ് ഹാലൻഡ്. താരത്തിനു വേണ്ടി ബാഴ്സലോണ ശ്രമങ്ങൾ നടത്തിയെങ്കിലും ആ നീക്കങ്ങൾ വിജയം കണ്ടില്ലെന്നും താരം മാഞ്ചസ്റ്റർ സിറ്റിയിലേക്കോ റയൽ മാഡ്രിഡിലേക്കോ ചേക്കേറുമെന്നുമാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാഴ്സലോണ ഹാലൻഡിലുള്ള താൽപര്യം ഉപേക്ഷിച്ചുവെന്നാണ് സാവിയുടെ വാക്കുകളും സൂചിപ്പിക്കുന്നത്.
Barça manager Xavi: “Mbappé and Haaland to join Real Madrid? Nothing happened yet, commenting on signings in advance... I don't see much point in it”. ⚠️ #FCB
— Fabrizio Romano (@FabrizioRomano) March 16, 2022
“In football, the group is always more important than the individual players”. pic.twitter.com/cT31cVdBph
"ഇതുവരെയും നടന്നിട്ടില്ലാത്തോരു സാങ്കല്പികസിദ്ധാന്തമാണത്. അതേക്കുറിച്ച് സംസാരിക്കുന്നതിൽ തന്നെ യാതൊരു യുക്തിയുമില്ല. ഈ ക്ലബ് ഭാവിക്ക് ഊന്നൽ കൊടുത്തു കൊണ്ടുള്ള പ്രധാനപ്പെട്ടൊരു പ്രോജക്റ്റ് നടപ്പിലാക്കുകയാണ്. വ്യക്തികളല്ല, ടീമാണ് കൂടുതൽ പ്രധാനപ്പെട്ടത്." എംബാപ്പയും ഹാലൻഡും റയൽ മാഡ്രിഡിലേക്കെന്ന അഭ്യൂഹത്തോട് സാവി പ്രതികരിച്ചു.
ഗളത്സരക്കെതിരെ നടന്ന യൂറോപ്പ ലീഗ് പ്രീ ക്വാർട്ടർ ആദ്യപാദ മത്സരത്തിൽ സമനില വഴങ്ങിയ ബാഴ്സലോണക്ക് തുർക്കിയിൽ വെച്ചു നടക്കുന്ന രണ്ടാംപാദം ഒരു ഫൈനൽ പോലെയാണെന്നും സാവി പറഞ്ഞു. മത്സരത്തിൽ കാലിടറാൻ കഴിയില്ലെന്നും ആദ്യപാദത്തേക്കാൾ തീവ്രതയേറിയ പ്രകടനം ടീം കാഴ്ച വെക്കണമെന്നും സാവി പറഞ്ഞു.
യൂറോപ്പ ലീഗ് ടീമിനെ കെട്ടുറപ്പുള്ളതാക്കാൻ വളരെ നിർണായകമായ ഒന്നാണെന്നും സാവി പറഞ്ഞു. ചാമ്പ്യൻസ് ലീഗിലേക്ക് തിരിച്ചു വരികയാണ് റയൽ മാഡ്രിഡിന്റെ പ്രധാന ലക്ഷ്യമെങ്കിലും യൂറോപ്പ ലീഗിലൂടെ പൊരുതാൻ കഴിയുമെന്നു കാണിക്കാൻ ബാഴ്സലോണയ്ക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.