Football in Malayalam

ഹാലൻഡ് ട്രാൻസ്‌ഫർ സാങ്കൽപിക സിദ്ധാന്തമെന്ന് സാവി, ഡാനി ആൽവസിന്റെ തിരിച്ചുവരവിനെ കുറിച്ചും ബാഴ്‌സ പരിശീലകൻ

Sreejith N
FC Barcelona v SL Benfica: Group E - UEFA Champions League
FC Barcelona v SL Benfica: Group E - UEFA Champions League / Quality Sport Images/GettyImages
facebooktwitterreddit

സൗദി അറേബ്യയിൽ വെച്ചു നടന്ന മറഡോണ കപ്പിനു വേണ്ടിയുള്ള മത്സരത്തിലെ തോൽവിക്കു ശേഷം എർലിങ് ബ്രൂട് ഹാലാൻഡിനു വേണ്ടി ബാഴ്‌സലോണ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും ഡാനി ആൽവസിന്റെ ടീമിലേക്കുള്ള തിരിച്ചുവരവിനെപ്പറ്റിയും പ്രതികരിച്ച് പരിശീലകൻ സാവി ഹെർണാണ്ടസ്. അർജന്റീനിയൻ ക്ലബായ ബൊക്ക ജൂനിയേഴ്‌സുമായി ഇന്നലെ നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ബാഴ്‌സലോണ പരാജയപ്പെട്ടത്.

മത്സരം തോറ്റെങ്കിലും യുവതാരങ്ങൾ അടങ്ങിയ ടീമിന്റെ പ്രകടനം സാവിക്ക് സംതൃപ്‌തി നൽകിയെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്. വർഷങ്ങൾക്കു ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ഡാനി ആൽവസിന്റെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. അതേസമയം ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും ഹാലൻഡിന്റെ ട്രാൻസ്‌ഫർ ഒരു സാങ്കൽപ്പിക സിദ്ധാന്തം മാത്രമാണെന്നാണ് സാവി പ്രതികരിച്ചത്.

"ഇപ്പോൾ പറയപ്പെടുന്ന കാര്യങ്ങളെല്ലാം സാങ്കൽപ്പിക സിദ്ധാന്തം മാത്രമാണ്. ബാഴ്‌സലോണ മാർക്കറ്റിനെ മനസിലാക്കണം, ടീമിനെ ഞങ്ങൾക്ക് മെച്ചപ്പെടുത്തണം എന്നതിൽ തർക്കമില്ല, പക്ഷെ എന്താണ് സംഭവിക്കുകയെന്നു കണ്ടറിയാം." ഹാലൻഡിനെ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബിലെത്തിക്കുമോയെന്ന ചോദ്യത്തിന് സാവി മറുപടി പറഞ്ഞു.

"ഡാനി ആൽവസ് വളരെ മികച്ചു നിന്നു, നമ്മളതു കാണുകയും ചെയ്‌തല്ലോ. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപാട് നൽകാൻ താരത്തിനു കഴിയും. ഫൈനൽ പാസിലും വ്യത്യാസം സൃഷ്‌ടിക്കാൻ കഴിയുന്ന താരത്തിന് ഞങ്ങളെ സഹായിക്കാൻ കഴിയും." സാവി പറഞ്ഞു. ടീമിനെ പ്രകടനത്തെക്കുറിച്ച് അദ്ദേഹം ഇങ്ങിനെ പ്രതികരിച്ചു.

"മത്സരഫലം ഇവിടെ പ്രധാനമല്ല, ഡാനി ആൽവസിന്റെ രണ്ടാം അരങ്ങേറ്റവും യുവതാരങ്ങളുടെ പ്രകടനം ഉൾപ്പെടെ ചില പോസിറ്റിവ് വശങ്ങൾ അതിൽ കണ്ടു. ചില താരങ്ങളുടെ പൊസിഷൻ മാറ്റി കളിപ്പിച്ചത് വളരെ നല്ലൊരു പരീക്ഷണം ആയിരുന്നു. യുവതാരങ്ങൾ അവരുടെ സവിശേഷതകൾ കാണിച്ചു."

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit