Football in Malayalam

ആക്രമത്തിന് മൂര്‍ച്ചകൂട്ടാതെ ബ്ലാസ്‌റ്റേഴ്‌സ് രക്ഷപ്പെടില്ല

Haroon Rasheed
Blasters struggled in the attack against Bengaluru FC
Blasters struggled in the attack against Bengaluru FC / Indian Super League
facebooktwitterreddit

ഐ.എസ്.എല്ലിലെ ആദ്യം ജയം തേടി തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും നിരാശയായിരുന്നു ഫലം. ബംഗളൂരു എഫ്.സിക്കെതിരെ 4-4-2 ഫോര്‍മേഷനില്‍ ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍ നടപ്പാക്കിയ പദ്ധതി വിജയിച്ചുവെങ്കിലും ഫൈനല്‍ തേഡിലെ കാര്യങ്ങള്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. ബംഗളൂരുവിനെതിരെ ആദ്യ പകുതിയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ഒരു ഷോട്ട് പോലും എതിര്‍ പോസ്റ്റിലേക്ക് അടിക്കാന്‍ കഴിഞ്ഞിട്ടില്ല.

രണ്ടാം പകുതിയില്‍ കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തിയെങ്കിലും ബോക്‌സിലെത്താന്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പാടുപെടുന്ന കാഴ്ചയായിരുന്നു. എട്ട് ഷോട്ടുകള്‍ മാത്രമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ബംഗളുരുവിന്റെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതില്‍ ഒന്നുമാത്രമാണ് ഷോട്ട് ഓണ്‍ ടാര്‍ഗറ്റുള്ളത്. ഇത് ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റനിരയുടെ ബലഹീനതയെ ചൂണ്ടിക്കാണിക്കുന്നു. മുന്നേറ്റത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് മാറ്റങ്ങളുണ്ടായില്ലെങ്കില്‍ മുന്‍ സീസണിലേത് പോലെ കൂട്ടിയും കിഴിച്ചും ഇത്തവണയും നില്‍ക്കേണ്ടി വരും.

മധ്യനിരയില്‍ സഹല്‍ അബ്ദുല്‍ സമദിന് ബംഗളുരു എഫ്‌സിക്കെതിരെ കാര്യമായ നീക്കങ്ങളൊന്നും നടത്താന്‍ സാധാച്ചില്ല. നോര്‍ത്ത് ഈസ്റ്റിനെതിരെ മികച്ച പ്രകനടം പുറത്തെടുത്ത വിന്‍സി ബാരറ്റോയും ആവറേജിന് താഴെയായിരുന്നു. രണ്ടാം പകുതിയില്‍ ബാരറ്റോയെ പിന്‍വലിച്ച് പ്രശാന്തിനെ ഇറക്കി മുന്നേറ്റത്തിന് മൂര്‍ച്ചകൂട്ടാന്‍ ശ്രമിച്ചെങ്കിലും പ്രശാന്തിന്റെ നീക്കങ്ങളും ടീമിന് തുണയായില്ല.

Albino Gomes of Kerala Blasters
Albino Gomes should have saved Ashique Kuruniyan's attempt / Indian Super League

ശക്തമായ അറ്റാക്കിങ്‌നിരയും മികച്ച യുവനിരയുമുള്ള ബംഗളൂരുവിനെ തടുക്കാന്‍ പരിശീലകന്‍ വുകമനോവിച്ച് സ്വീകരിച്ച പ്രതിരോധ നടപടി അഭിനന്ദനാര്‍ഹമാണ്. ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയ ആദ്യ ഗോള്‍ ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസിന്റെ പിഴവില്‍ നിന്നായിരുന്നു. അനായാസം കയ്യിലൊതുക്കാമായിരുന്ന പന്ത് അബദ്ധവശാല്‍ വലയിലെത്തുകയായിരുന്നു.

മത്സരത്തില്‍ പിറന്ന രണ്ട് ഗോളുകളും പിഴവുകളിൽ നിന്ന് സംഭവിച്ചതാണ്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ പിറന്നതും അബദ്ധവശാലായിരുന്നു. മധ്യനിരയില്‍ ക്രിയേറ്റീവായ നീക്കങ്ങള്‍ ഇല്ലാത്തത് കളിയുടെ ഭംഗിയെയും മത്സരത്തിന്റെ റിസല്‍ട്ടിനേയും ബാധിക്കുന്നുണ്ട്. മത്സരത്തില്‍ ഒരു തവണപോലും പന്ത് കൈവശം വെച്ച് കളിക്കാനോ ക്രിയേറ്റീവായോ നീക്കം നടത്താനോ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ല. ആദ്യ ജയമെന്ന സ്വപ്‌നത്തിലേക്കുള്ള ബ്ലാസ്റ്റേഴ്‌സിന്റെ യാത്രയിലെ സമ്മര്‍ദവും താരങ്ങളെ നന്നായി ബാധിച്ചിട്ടുണ്ടെന്ന് വേണം വിലയിരുത്താന്‍.


facebooktwitterreddit