Arsenal News

ആഴ്‌സണലിലേക്ക് ചേക്കേറിയിരുന്നെങ്കിൽ റിച്ചാർലിസണിന് ആദ്യ ഇലവനിൽ അവസരം ലഭിക്കില്ലെന്ന് ജാക്ക് വിൽഷെയർ

Sreejith N
Wilshare Claims Richarlison Doesn't Get In Arsenal Starting XI
Wilshare Claims Richarlison Doesn't Get In Arsenal Starting XI / Buda Mendes/GettyImages
facebooktwitterreddit

അടുത്ത സീസണിൽ മികച്ച പ്രകടനം ലക്ഷ്യമിട്ട് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടോട്ടനം ഹോസ്‌പർ സജീവമായ ഇടപെടലുകൾ നടത്തുന്നുണ്ട്. ഏറ്റവുമൊടുവിൽ ബ്രസീലിയൻ സ്‌ട്രൈക്കർ റിച്ചാർലിസണിനെയാണ് ടോട്ടനം ടീമിലെത്തിച്ചത്. എവർട്ടണിൽ നിന്നും താരത്തെ സ്വന്തമാക്കാൻ അമ്പതു മില്യൺ പൗണ്ടാണ് ടോട്ടനം ഹോസ്‌പർ നൽകിയത്.

മികച്ച ഫീസ് നൽകിയാണ് റിച്ചാർലിസണിനെ ടോട്ടനം ഹോസ്‌പർ സ്വന്തമാക്കിയതെങ്കിലും താരം ആഴ്‌സണലിലേക്ക് ചേക്കേറിയാൽ ആദ്യ ഇലവനിൽ പോലും ഇടം ലഭിക്കില്ലെന്നാണ് ഗണ്ണേഴ്‌സിന്റെ മുൻ താരമായ ജാക്ക് വിൽഷെയർ പറയുന്നത്. അതേസമയം ബ്രസീലിയൻ സ്‌ട്രൈക്കറെക്കൊണ്ട് മികച്ച പ്രകടനം നടത്തിക്കാൻ ടോട്ടനം പരിശീലകനായ അന്റോണിയോ കോണ്ടെക്കാവുമെന്നും വിൽഷെയർ പറഞ്ഞു.

"കൊണ്ടേ ടീമിനെ മെച്ചപ്പെടുത്തുന്നുണ്ടെന്ന് ഞാൻ കരുതുന്നു. തീർച്ചയായും റിച്ചാർലിസൺ വ്യത്യസ്‌തമായ എന്തെങ്കിലും നൽകും. താരം ആഴ്‌സലിൽ എത്താതിരുന്നതിൽ എനിക്ക് നിരാശയുണ്ടെന്ന് പറയാനാവില്ല. ഇരുപത്തിയഞ്ചു വയസുള്ള താരം തീരെ ചെറുപ്പമല്ല. ഒരു ഘട്ടത്തിൽ ആ പ്രതിഭയെ എന്തെങ്കിലും ആക്കി മാറ്റാൻ കഴിയും. ആർക്കെങ്കിലും അതു ചെയ്യാൻ കഴിയുമെങ്കിൽ അത് കോണ്ടേക്കായിരിക്കും."

"ഒരു ആഴ്‌സണൽ ആരാധകനെന്ന നിലയിൽ എനിക്ക് നിരാശയുണ്ട് എന്നു പറയാൻ കഴിയില്ല. എന്നാൽ കാണേണ്ട, മികച്ച താരമാണവൻ. പക്ഷെ താരം ആഴ്‌സണലിൽ ആദ്യ ഇലവനിൽ ഇടം നേടുമെന്ന് കരുതാൻ കഴിയില്ല. താരം ആ സ്ഥാനത്തേക്ക് ഒരു വെല്ലുവിളിയും ടീമിന് ഒരു മുതൽക്കൂട്ടും ആകുമെങ്കിലും ആദ്യ ഇലവനിൽ ഇടം നേടുമെന്ന് കരുതുന്നില്ല." ജാക്ക് വിൽഷെയർ ടോക്ക്സ്പോർട്ടിനോട് പറഞ്ഞു.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടോട്ടനം നടത്തുന്ന അഞ്ചാമത്തെ സൈനിങാണ് റിച്ചാർലിസൺ. ഇതിനു മുൻപ് ഇവാൻ പെരിസിച്ച്, ഫ്രേസൻ ഫ്രോസ്റ്റർ, ജോഷ് കീലി, യവ്സ് ബീസൂമ എന്നീ താരങ്ങളെ സ്വന്തമാക്കിയ ടോട്ടനം ഇനിയും സൈനിംഗുകൾ നടത്തുമെന്നാണ് സൂചനകൾ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit