Football in Malayalam

ബാഴ്‌സലോണക്ക് മേൽ പിഎസ്‌ജിയെ തിരഞ്ഞെടുത്തതിന്റെ കാരണം വെളിപ്പെടുത്തി ജോർജിനിയോ വൈനാൾഡം

Ali Shibil Roshan
Gini Wijnaldum
Gini Wijnaldum / Soccrates Images/Getty Images
facebooktwitterreddit

എഫ്‌സി ബാഴ്‌സലോണലേക്ക് മേൽ പാരീസ് സെന്റ്-ജെർമനെ തിരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കി നെതർലൻഡ്‌സ്‌ മധ്യനിര താരം ജോർജിനിയോ വൈനാൾഡം.

കഴിഞ്ഞ സീസണോടു കൂടി ലിവർപൂളുമായുള്ള കരാർ അവസാനിച്ച വൈനാൾഡം ബാഴ്‌സയിലേക്ക് ചേക്കേറുമെന്നാണ് കരുതപ്പെട്ടിരുന്നത്. മുൻ നെതർലൻഡ്‌സ്‌ പരിശീലകനും, നിലവിലെ ബാഴ്‌സലോണ പരിശീലകനുമായ റൊണാൾഡ്‌ കൂമാൻ താരത്തെ സ്വന്തമാക്കണമെന്ന് സ്പാനിഷ് ക്ലബിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ, ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് ബാഴ്‌സയിലേക്ക് ചേക്കേറുന്നതിനരികിലെത്തിയ വൈനാൾഡത്തെ മൂന്ന് വർഷത്തെ കരാറിൽ പിഎസ്‌ജി സ്വന്തമാക്കിയത്.

ഇപ്പോഴിതാ, തന്റെ തീരുമാനത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് വൈനാൾഡം. പിഎസ്‌ജിയുടെ നീക്കങ്ങൾ വേഗത്തിലായിരുന്നെന്ന് പറയുന്ന ഡച്ച് താരം, അവരുടെ പ്രൊജക്റ്റ് തന്നെ ആകർഷിച്ചെന്നും വെളിപ്പെടുത്തി.

"അത് [എന്റെ തീരുമാനം] വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഞാൻ ബാഴ്‌സലോണയുമായി നാല് ആഴ്‌ചയായി ചർച്ച നടത്തുകയായിരുന്നു. പിഎസ്‌ജിയുടെ [നീക്കങ്ങൾ] കുറച്ച് കൂടെ വേഗത്തിലായിരുന്നു, അവരുടെ പ്രൊജക്റ്റ് എന്നെ ആകർഷിച്ചു," വൈനാൾഡം തന്റെ തീരുമാനത്തെ കുറിച്ച് പറഞ്ഞതായി മാർക്ക റിപ്പോർട്ട് ചെയ്തു.

"അത് ഒരു ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു, കാരണം ബാഴ്‌സലോണ എന്നിൽ വളരെ തല്പരരായിരുന്നു.

"അവർ രണ്ട് വലിയ ക്ലബുകളാണ്, നിങ്ങൾക്ക് രണ്ടിനും വേണ്ടി കളിക്കാൻ ആഗ്രഹമുണ്ടാകും, പക്ഷെ, അവസാനം, ഞാൻ പിഎസ്‌ജിയെ തിരഞ്ഞെടുത്തു. [യൂറോ] ടൂർണമെന്റ് തുടങ്ങുന്നതിന് മുൻപ് ആ തീരുമാനം എടുക്കാൻ കഴിഞ്ഞത് എനിക്ക് ഒരുപാട് സമാധാനം നൽകുന്നു."


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit