അഡമ ട്രയോറെയുടെ ബാഴ്സലോണ ട്രാൻസ്ഫർ, സാവിയുടെ കണക്കുകൂട്ടലുകളിങ്ങനെ


പ്രീമിയർ ലീഗ് ക്ലബായ വോൾവ്സ് താരമായ അഡമ ട്രയോറയുടെ ട്രാൻസ്ഫർ ബാഴ്സലോണ പൂർത്തിയാക്കിയെന്ന റിപ്പോർട്ടുകൾ വളരെ ശക്തമാണ്. മുൻ ബാഴ്സലോണ ബി താരമായ അഡമ ട്രയോറെ സീനിയർ ടീമിനു വേണ്ടി ഏതാനും മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ടെങ്കിലും പിന്നീട് ക്ലബ് വിട്ട് പ്രീമിയർ ലീഗിലേക്ക് ചേക്കേറുകയായിരുന്നു.
നല്ല ഡ്രിബ്ലിങ് മികവും വേഗതയും ശാരീരികമായ ശേഷിയും ഉണ്ടെങ്കിലും ഫൈനൽ പാസിന്റെ കാര്യത്തിലും മൈതാനത്ത് തീരുമാനം എടുക്കുന്നതിലുമുള്ള പോരായ്മയും കാരണം കളിക്കളത്തിൽ തന്റെ മികവ് നല്ല രീതിയിൽ പ്രകടിപ്പിക്കാൻ അഡമ ട്രയോറെക്ക് കഴിയാറില്ല. എന്നാൽ താരത്തിന്റെ ട്രാൻസ്ഫറിലൂടെ സാവിക്ക് പല ഉദ്ദേശങ്ങളുമുണ്ട്.
Adama Traoré to Barcelona, done deal and here-we-go. Loan with buy option [not mandatory] for €30m plus bonuses. Barça will cover 100% of the salary until June. ?? #FCB
— Fabrizio Romano (@FabrizioRomano) January 27, 2022
Deal to be signed on Friday, as per @David_Ornstein.
Enhorabuena a @martinezferran @gerardromero @sport ? pic.twitter.com/QQCIVpnSrD
സ്പാനിഷ് ദേശീയ ടീമിൽ നിന്നും പരിശീലകൻ ലൂയിസ് എൻറിക്വയിൽ നിന്നും അഡമ ട്രയോറയെക്കുറിച്ച് വളരെ മികച്ച റിപ്പോർട്ടുകളാണ് സാവിക്ക് ലഭിച്ചിരിക്കുന്നതെന്ന് സ്പോർട് വെളിപ്പെടുത്തുന്നു. വേഗത, കരുത്ത്, ഡ്രിബ്ലിങ് മികവ് എന്നിവ സമന്വയിച്ച താരം സാവി ബാഴ്സലോണ നായകനായ സമയത്താണ് ലാ മാസിയയിൽ നിന്നും വന്ന് സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്.
ഒസ്മാനെ ഡെംബലെ ബാഴ്സലോണയുമായി കരാർ പുതുക്കാൻ തയ്യാറാവാതെ ജനുവരിയിൽ തന്നെ ക്ലബ് വിടുമെന്ന തീരുമാനം എടുത്തതും അൻസു ഫാറ്റി പരിക്കേറ്റു പുറത്തായതുമാണ് ട്രയോറക്കു വേണ്ടി ബാഴ്സ വേഗത്തിൽ നീക്കം നടത്താൻ കാരണം. വിങ്ങർ, വിങ്ബാക്ക് എന്നിങ്ങനെ ആറു പൊസിഷനുകളിൽ താരത്തിന് കളിക്കാൻ കഴിയുമെന്നതിനെ ബാഴ്സ സ്പോർട്ടിങ് ഡയറക്റ്റർ വിലമതിക്കുന്നു.
ആക്രമണത്തിൽ ഉപയോഗിക്കാൻ വേണ്ടിയാണ് ട്രയോറയെ സാവി ടീമിലെത്തിച്ചതെങ്കിലും ത്രീ മാൻ ഡിഫൻസ് ശൈലിയിൽ കളിക്കുന്ന സമയത്ത് വിങ് ബാക്കായും താരത്തെ ഉപയോഗിക്കാൻ സാവിക്ക് പദ്ധതിയുണ്ട്. സെർജി റോബർട്ടോക്കു പരിക്കു പറ്റിയതും ഡാനി ആൽവസ് കരിയറിന്റെ അവസാന സമയത്താണെന്നതും ഡെസ്റ്റ് മികവു കാണിക്കാത്തതും അഡമ ട്രയോറക്ക് കൂടുതൽ അവസരങ്ങൾ നൽകും.
അതേസമയം താരത്തെ സംബന്ധിച്ച് സ്പൈനിലേക്കുള്ള തിരിച്ചു വരവ് തന്റെ കഴിവുകളെ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ ലഭിക്കുന്ന ഒരു അവസരം കൂടിയാണ്. ഇരുപത്തിയഞ്ചു വയസു പിന്നിടുമ്പോഴാണ് തങ്ങളുടെ ഏറ്റവും ഉയർന്ന നിലവാരം പല താരങ്ങളും കാണിച്ചു തുടങ്ങുന്നതെന്നിരിക്കെ സാവിക്ക് ട്രയോറയെയും ആ നിലയിലേക്ക് എത്തിക്കാൻ കഴിയുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.