Top Stories

അർജന്റീനയും ബ്രസീലുമായി ഇന്നു നടക്കാനിരുന്ന മത്സരം റദ്ദാക്കിയതിനു പിന്നിലെ കാരണമിതാണ്

Sreejith N
Why Argentina-Brazil Friendly Game Cancelled?
Why Argentina-Brazil Friendly Game Cancelled? / Daniel Jayo/GettyImages
facebooktwitterreddit

അർജന്റീനയും ബ്രസീലും തമ്മിൽ ഓസ്‌ട്രേലിയയിൽ വെച്ചു നടക്കാനിരുന്ന അന്താരാഷ്‌ട്ര സൗഹൃദമത്സരം റദ്ദു ചെയ്‌തതിനു കാരണം മത്സരത്തിൽ കളിക്കാൻ കഴിയില്ലെന്ന് അർജന്റീന അറിയിച്ചത്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചു നടത്താൻ തീരുമാനിച്ച മത്സരത്തിന്റെ അറുപതിനായിരം ടിക്കറ്റുകൾ വിറ്റഴിഞ്ഞതിനു ശേഷമാണ് മത്സരം റദ്ദാക്കിയത്.

യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾ നടക്കുന്നതു മൂലം ലാറ്റിനമേരിക്കൻ ശക്തികളായ അർജന്റീനക്കും ബ്രസീലിനും യൂറോപ്യൻ ടീമുകളുമായി സൗഹൃദമത്സരങ്ങൾ കളിക്കാൻ സാധിച്ചില്ല. ഇതേത്തുടർന്നാണ് ഇരുടീമുകളും തമ്മിൽ ഒരു സൗഹൃദമത്സരം തീരുമാനിച്ചത്.

ഖത്തർ ലോകകപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി തീരുമാനിച്ച മത്സരത്തിൽ നിന്നും പക്ഷെ അർജന്റീന പിൻമാറുകയായിരുന്നു. ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ കോർഡിനേറ്റർ ജൂനിന്യോ പൗലിസ്റ്റ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്‌തു. അതേസമയം അർജന്റീന ഈ വിഷയത്തിൽ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

ഇതിനു മുൻപ് രണ്ടു ടീമുകളും ഇതേ ഗ്രൗണ്ടിൽ കളിച്ചപ്പോൾ ഒരു ലക്ഷത്തോളം കാണികളാണ് എത്തിയിരുന്നത്. അതേസമയം ക്ലബ് സീസൺ കഴിഞ്ഞതിനു ശേഷം രണ്ടു മത്സരങ്ങൾ അർജന്റീന കളിക്കുകയുണ്ടായി. ഇറ്റലി, എസ്റ്റോണിയ എന്നിവർക്കെതിരെ അർജന്റീന ഗംഭീര വിജയം നേടിയപ്പോൾ സൗത്ത് കൊറിയ, ജപ്പാൻ എന്നീ ടീമുകൾക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ബ്രസീലും വിജയം നേടി.

ലോകകപ്പിനു മുൻപ് രണ്ടു ടീമുകളും തമ്മിൽ ഒരു മത്സരം കൂടി നടക്കാനിരിക്കുന്നുണ്ട്. ബ്രസീലിൽ വെച്ച് നടക്കേണ്ടിയിരുന്ന ലോകകപ്പ് യോഗ്യത മത്സരം മാറ്റി വെച്ചത് സെപ്‌തംബർ മാസത്തിൽ നടക്കുന്നതിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit