ലിവര്‍പൂളിനെതിരേ ബെന്‍സിമയുടെ ഗോള്‍ ഓഫ്‌സൈഡായത് എന്ത് കൊണ്ട്? കാരണമിതാണ്

ലിവർപൂൾ-റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കരീം ബെന്‍സേമയുടെ ഗോള്‍ നിഷേധിച്ചത് എന്തുകൊണ്ടാണ്. കരീം ബെന്‍സേമക്ക് മുന്നിൽ ഒരു ലിവര്‍പൂള്‍ ഔട്‍ഫീൽഡ് താരമുണ്ടായിരുന്നിട്ടും ഗോൾ ഓഫ്‌സൈഡ് ആകാൻ കാരണം അപ്പോഴുള്ള അലിസണിന്റെ പൊസിഷനാണ്.
ഫെഡെ വാൽവെർഡെ ബെൻസേമക്ക് പാസ് നൽകുമ്പോൾ അലിസൺ ബെൻസിമയുടെ പിറകിലായിരുന്നു. ആൻഡി റോബർട്സൺ മാത്രമായിരുന്നു അപ്പോൾ ബെൻസേമക്ക് മുൻപിൽ ഉണ്ടായിരുന്നത്. ഓഫ്‌സൈഡ് നിയമപ്രകാരം അലിസൺ ബെൻസിമക്ക് പിറകിലായിരുന്നതിനാൽ, ഓഫ്‌സൈഡ് ആകാതിരിക്കാൻ ബെൻസേമക്ക് മുന്നിൽ രണ്ട് ലിവർപൂൾ താരങ്ങളെങ്കിലും വേണമായിരുന്നു. എന്നാൽ ഒരു ലിവർപൂൾ താരം - റോബർട്സൺ - മാത്രമാണ് ബെൻസേമക്ക് മുന്നിലുണ്ടായിരുന്നത്.
ലൈൻ റഫറി ഇക്കാര്യം കൃത്യമായി കണ്ടെത്തിയതോടെയാണ് ബെന്‍സേമയുടെ ഗോള്‍ നിഷേധിച്ചത്. പിന്നീട് വിഎആർ പരിശോധന നടത്തി ഓഫ്സൈഡാണെന്ന് ഉറപ്പിക്കുകയും ചെയ്തു.
ഇതിന് പുറമെ വാൽവെർഡെയുടെ പാസ് ശ്രമം കൊനാട്ടെയുടെ മേൽ തട്ടി, അതിന് ശേഷം ഫാബിന്യോയുടെയും ദേഹത്ത് തട്ടിയതിന് ശേഷമാണ് ബെൻസേമക്ക് ലഭിക്കുന്നത്. ഇതും വിഎആർ പരിശോധിച്ചിരുന്നെങ്കിലും, ഫാബിന്യോയുടെ ടച്ച് മനഃപൂർവം അല്ലാത്തതിനാൽ വിധി ബെൻസേമക്കും റയൽ മാഡ്രിഡിനും പ്രതികൂലമാവുകയായിരുന്നു.
അതേ സമയം, 59ആം മിനുറ്റിൽ വിനീഷ്യസ് ജൂനിയർ നേടിയ ഗോളിന് ലിവർപൂളിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.