Football in Malayalam

2021ലെ മികച്ച യുവ താരത്തിനുള്ള കോപ്പ ട്രോഫിക്കായി ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയ വോട്ട് ഇവർക്ക്

Haroon Rasheed
Cristiano Ronaldo
Cristiano Ronaldo / Shaun Botterill/GettyImages
facebooktwitterreddit

ഫ്രഞ്ച് മാഗസിനായ ഫ്രാൻസ് ഫുട്ബോൾ ഏറ്റവും മികച്ച യുവതാരത്തിന് നല്‍കുന്ന കോപാ ട്രോഫിയുടെ വോട്ട് ലിസ്റ്റ് പുറത്തായി. വോട്ട് ലിസ്റ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ നൽകിയ വോട്ടുകൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

പോർച്ചുഗീസ് സൂപ്പർതാരത്തിന്റെ ആദ്യ വോട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ സഹതാരമായ മേസൺ ഗ്രീന്‍വുഡിനാണ്. പോർച്ചുഗൽ ദേശിയ ടീമിലെ സഹതാരമായ പിഎസ്‌ജിയുടെ നൂനോ മെന്‍ഡസിന് റൊണാൾഡോ തന്റെ രണ്ടാം വോട്ട് നൽകിയപ്പോൾ, മൂന്നാം വോട്ട് ലഭിച്ചത് ബൊറൂസിയ ഡോര്‍ട്മുണ്ട് താരം ജിവോവാന്നി റെയ്‌നക്കാണ്.

അതേസമയം, ലയണൽ മെസ്സിയുടെ ആദ്യ വോട്ട് ബാഴ്‌സലോണ താരം പെഡ്രിക്കും, രണ്ടാം വോട്ട് പി.എസ്.ജി താരമായ മെന്‍ഡസിനും, മൂന്നാം വോട്ട് ബെറൂസിയ ഡോര്‍ട്മുണ്ട് താരം ജൂഡ് ബെല്ലിങ്ഹാമിനുമായിരുന്നു.

കഴിഞ്ഞയാഴ്ചയായിരുന്ന ഫ്രഞ്ച് ന്യൂസ് മാഗസിന്‍ നല്‍കുന്ന ബാലന്‍ ഡി ഓറും കോപാ ട്രോഫിയും ഉൾപ്പെടെയുള്ള അവാർഡുകൾ വിതരണം ചെയ്തത്. ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം ലയണല്‍ മെസ്സിക്കാണ് ലഭിച്ചത്. ഇതോടെ താരത്തിന്റെ ബാലൺ ഡി ഓര്‍ നേട്ടങ്ങളുടെ എണ്ണം ഏഴായി. ബയേണ്‍ മ്യൂണിക്ക് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ പിന്തള്ളിയായിരുന്നു ഇത്തവണ മെസ്സി അവാര്‍ഡ് സ്വന്തമാക്കിയത്. വനിതകളില്‍ ബാഴ്‌സലോണയുടെ താരമായ അലക്‌സിയ പുട്ടേലാസാണ് മികച്ച താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit