Real Madrid News

മുൻവർഷങ്ങളേക്കാൾ മികച്ച പ്രകടനം നടത്താൻ ബെൻസിമയെ സഹായിക്കുന്നതെന്തെന്നു വെളിപ്പെടുത്തി ആഴ്‌സൻ വെങ്ങർ

Sreejith N
Arsene Wenger Claims Weight Loss Helped Benzema To Reach Peak Form
Arsene Wenger Claims Weight Loss Helped Benzema To Reach Peak Form / Anadolu Agency/GettyImages
facebooktwitterreddit

യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്നത് മുപ്പതു വയസു കഴിഞ്ഞ സ്‌ട്രൈക്കർമാരാണെന്നും വിവേകബുദ്ധിയും കഴിവും വെച്ച് എതിരാളികളുടെ ഓരോ പിഴവിനെയും അവർ ശിക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും മുൻ ആഴ്‌സണൽ പരിശീലകൻ ആഴ്‌സൺ വെങ്ങർ. റയൽ മാഡ്രിഡിനു വേണ്ടി തകർപ്പൻ പ്രകടനം നടത്തുന്ന കരിം ബെൻസിമയുടെ ഫോമിനു പിന്നിലെ കാരണം എന്താണെന്നും വെങ്ങർ വെളിപ്പെടുത്തുകയുണ്ടായി.

"യൂറോപ്പിലാകമാനം നോക്കുമ്പോൾ വളരെ താൽപര്യം തോന്നുന്ന ഒരു കാര്യം പ്രായമുള്ള താരങ്ങളാണ് ഏറ്റവുമധിക കഴിവുകൾ പ്രകടനമാക്കുന്നത് എന്നതാണ്. റോബർട്ട് ലെവൻഡോസ്‌കി, ബെൻസിമ, സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, ഇവരെല്ലാവരും 35, 40 വയസിൽ ഗോളുകൾ നേടിക്കൊണ്ടിരിക്കുന്നു." ബീയിങ് സ്പോർട്സിനോട് സംസാരിക്കുമ്പോൾ വേങ്ങർ പറഞ്ഞു.

"യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കേഴ്‌സ് എല്ലാവരും 30 വയസു കഴിഞ്ഞവരാണ്. അവർ എതിരാളികൾ വരുത്തുന്ന ഓരോ പിഴവിനെയും ശിക്ഷിക്കുന്നു. ബെൻസിമയെ സംബന്ധിച്ച് ഞാൻ പറയും, മുപ്പതു വയസു വരെ താരത്തിന് രണ്ടു മൂന്നു കിലോ ഭാരം കൂടുതൽ ആയിരുന്നു. ഇപ്പോൾ താരം ഒരു യഥാർത്ഥ അത്‌ലറ്റ് ആയിട്ടുണ്ട്. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും മികച്ച രണ്ടോ മൂന്നോ സ്ട്രൈക്കേഴ്‌സിൽ താരവുമുള്ളത്."

"വിവേകബുദ്ധിയുടെയും കഴിവിന്റെയും പ്രകടനമാണ് ബെൻസിമ നടത്തുന്നതെന്ന് ഞാൻ പറയും. താരം ചെയ്യുന്ന എല്ലാ കാര്യങ്ങളും വളരെ ബുദ്ധിപൂർവമാണ്, അത് ലളിതവുമാണ്. താരത്തിന്റെ കളി കാണുമ്പോൾ ഞാനും അതു തന്നെയാവും ചെയ്യുകയെന്നതാണ് ചിന്തിക്കാറുള്ളത്. മറ്റാരേക്കാളും മത്സരത്തിന്റെ താളം മനസിലാക്കാൻ താരത്തിന് കഴിയാറുണ്ട്." വെങ്ങർ പറഞ്ഞു.

റയൽ മാഡ്രിഡിന്റെ ഈ സീസണിലെ കുതിപ്പിനു പിന്നിലെ ചാലകശക്തി ബെൻസിമ തന്നെയാണ്. 43 മത്സരങ്ങളിൽ നിന്നും 43 ഗോളുകൾ നേടിയ താരത്തിന് ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്താൻ കഴിഞ്ഞാൽ ഇത്തവണത്തെ ബാലൺ ഡി ഓർ മറ്റാർക്കും ആഗ്രഹിക്കാൻ കഴിയില്ലെന്നും തീർച്ചയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit