ആഫ്രിക്കൻ ഫുട്ബോൾ താരങ്ങൾക്ക് കൂടുതൽ പിന്തുണയും സഹായവും നൽകണമെന്ന് ആഴ്‌സൺ വെങ്ങർ
By Sreejith N

മികച്ച ഫുട്ബോൾ പ്രതിഭകൾ ആഫ്രിക്കയിൽ ഉണ്ടെന്നും എന്നാൽ നിലവാരമുള്ള സൗകര്യങ്ങളുടെ അഭാവം മൂലം അവർക്ക് ഉയർന്നു വരാൻ തടസങ്ങളുണ്ടെന്നും വ്യക്തമാക്കി മുൻ ആഴ്‌സണൽ പരിശീലകനും ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവെലപ്മെന്റ് ചീഫുമായ ആഴ്‌സൺ വെങ്ങർ. ഫ്രഞ്ച് ഫുട്ബോളിലെ സൂപ്പർതാരം കിലിയൻ എംബാപ്പയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് വെങ്ങർ ഇക്കാര്യം സൂചിപ്പിച്ചത്.
നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന നിരയിലേക്ക് മുന്നേറിയ എംബാപ്പെ ആഫ്രിക്കൻ വംശജനായ താരമാണെങ്കിലും യൂറോപ്പിൽ വളർന്നു വന്നതു കൊണ്ടാണ് ഇത്രയും മികവു പുലർത്താൻ കഴിഞ്ഞതെന്നാണ് വെങ്ങറുടെ അഭിപ്രായം. കാമറൂണിൽ തന്നെ താരം തുടർന്നിരുന്നുവെങ്കിൽ ഇന്നു കാണുന്ന തലത്തിലേക്ക് എംബാപ്പെ വളരാനുള്ള സാധ്യത ഇല്ലെന്നും ഇതുപോലെ ഒരുപാട് പ്രതിഭകൾ ആഫ്രിക്കയിൽ ഉണ്ടെന്നും വെങ്ങർ പറയുന്നു.
Arsene Wenger wants to see more investment in Africa to help spot and develop talent 🌍⚽️ pic.twitter.com/NWUTyHUvvo
— ESPN FC (@ESPNFC) June 9, 2022
"എംബാപ്പക്ക് ആഫ്രിക്കൻ വേരുകൾ ഉണ്ടെങ്കിലും പരിശീലനം നടത്തിയത് യൂറോപ്പിലാണ്. താരം കാമറൂണിലാണ് പിറന്നതെങ്കിൽ ഇന്നു കാണുന്ന സ്‌ട്രൈക്കറായി മാറില്ല. യൂറോപ്പും ലോകത്തിന്റെ മറ്റു ഭാഗങ്ങളുമാണുള്ളത്. അവസാനത്തെ ആളുകൾക്ക് സഹായം ആവശ്യമുണ്ട്. അല്ലെങ്കിൽ നമ്മൾ ഒരുപാട് പ്രതിഭകളെയാവും നഷ്‌ടപെടുത്തുക." വെങ്ങർ പറഞ്ഞത് ഇഎസ്‌പിഎൻ റിപ്പോർട്ട് ചെയ്‌തു.
വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ആഴ്‌സൺ വെങ്ങർ ഉയർത്തി കാണിക്കുന്നത്. യൂറോപ്പിനേക്കാൾ നാനൂറു മില്യണിലധികം ജനസംഖ്യയുള്ള ആഫ്രിക്കയിൽ നിരവധിയായ ഫുട്ബോൾ പ്രതിഭകൾ ഉണ്ടെങ്കിലും സൗകര്യങ്ങളുടെ അഭാവം മൂലം അവർക്ക് വളർന്നു വരാൻ പരിമിതികളുണ്ട്. യൂറോപ്പിലേക്കുള്ള കുടിയേറ്റമാണ് പല ആഫ്രിക്കൻ വംശജരായ താരങ്ങളെയും മുൻനിരയിൽ എത്തിക്കാൻ സഹായിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.