Football in Malayalam

ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വൈര്യക്കേടുണ്ടാക്കുന്ന കളിക്കാരനാണെന്ന് വെയ്ൻ റൂണി

Sreejith N
Wayne Rooney Says Ronaldo Is Annoying
Wayne Rooney Says Ronaldo Is Annoying / Soccrates Images/GettyImages
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോ വളരെയധികം സ്വൈര്യം കെടുത്തുന്ന കളിക്കാരനാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സഹതാരമായിരുന്ന വെയ്ൻ റൂണി. 2006 ഫിഫ ലോകകപ്പിൽ പോർച്ചുഗലും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ റൊണാൾഡോ അപ്പീൽ ചെയ്‌ത്‌ തനിക്ക് ചുവപ്പുകാർഡ് ലഭിച്ചതിനെപ്പറ്റി പറയുമ്പോഴാണ് റൂണി തമാശരൂപത്തിൽ ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചത്.

മാഞ്ചസ്റ്റർ യുണൈറ്റഡിലെ മികച്ച കൂട്ടുകെട്ടായിരുന്ന റൊണാൾഡോ-റൂണി സഖ്യം ചാമ്പ്യൻസ് ലീഗും ഒന്നിലധികം ലീഗ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ക്ലബിലെ സൗഹൃദം ലോകകപ്പിൽ എതിരാളികളായി വന്നപ്പോൾ കാണിക്കാതിരുന്ന റൊണാൾഡോ റൂണിക്കു ചുവപ്പുകാർഡ് നേടിക്കൊടുക്കാൻ അപ്പീൽ ചെയ്‌തത്‌ അന്നു വാർത്തകളിൽ ഇടം നേടിയിരുന്നു.

"ക്രിസ്റ്റ്യാനോ റൊണാൾഡോ വളരെ മികച്ച താരമാണ്, അതിനൊപ്പം സ്വൈര്യക്കേടുണ്ടാക്കുന്ന താരവുമാണ്. ഇപ്പോൾ താരം അത്ര മികച്ച ഫോമിലല്ലെങ്കിലും സ്വൈര്യക്കേടിന്റെ കാര്യത്തിൽ അങ്ങിനെ തന്നെയാണ്." ശനിയാഴ്ച്ച മാഞ്ചസ്റ്റർ യുണൈറ്റഡിൽ നടന്ന ബ്ലാക്ക് ടൈ ഇവന്റിൽ സംസാരിക്കവെ റൂണി പറഞ്ഞു. അന്നത്തെ സംഭവത്തിൽ റൊണാൾഡോയുമായുള്ള സൗഹൃദം നഷ്‌ടമായില്ല എന്നും അദ്ദേഹംവ്യക്തമാക്കി.

"എന്താണെങ്കിലും റൊണാൾഡോയുമായി ഒരു പ്രശ്‌നവും എനിക്കുണ്ടായില്ല. ടണലിൽ വെച്ച് താരവുമായി സംസാരിക്കെ പുറത്താക്കാൻ കാരണമായതിൽ താരവുമായി യാതൊരു വിഷയവുമില്ലന്ന് ഞാൻ പറഞ്ഞിരുന്നു. കാരണം ആദ്യപകുതിയിൽ താരം ഡൈവ് ചെയ്‌തതിനു മഞ്ഞക്കാർഡ് നേടിക്കൊടുക്കാൻ ഞാൻ ശ്രമിച്ചിരുന്നു."

"ഞാൻ ഇംഗ്ലീഷുകാരനും താരം പോർച്ചുഗീസുമാണ്. ഞങ്ങൾ എതിരാളികളായി കളിക്കുമ്പോൾ ഞാൻ താരത്തെക്കുറിച്ച് ചിന്തിക്കുന്നു പോലുമില്ല, താരം എന്റെ സുഹൃത്തുമല്ല. എന്നാൽ അതിനു ശേഷം ഞങ്ങൾ പിന്നീടും സുഹൃത്തുക്കൾ തന്നെ ആയിരിക്കും." റൂണി വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit