Premier League

ലിവർപൂളോ മാഞ്ചസ്റ്റർ സിറ്റിയോ, പ്രീമിയർ ലീഗ് കിരീടം ആരു നേടുമെന്നു പ്രവചിച്ച് വെയ്ൻ റൂണി

Sreejith N
Wayne Rooney Makes EPL Title Prediction Between Liverpool And Man City
Wayne Rooney Makes EPL Title Prediction Between Liverpool And Man City / Luke Walker/GettyImages
facebooktwitterreddit

അത്യന്തം ആവേശം നിറഞ്ഞൊരു ഫോട്ടോ ഫിനിഷിംഗിലേക്കാണ് ഈ സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടപ്പോരാട്ടം പോയിക്കൊണ്ടിരിക്കുന്നത്. ലീഗിൽ ഇനി ആറു മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ 77 പോയിന്റുമായി ഒന്നാം സ്ഥാനത്തു നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്കും തൊട്ടു പിന്നിൽ 76 പോയിന്റുമായി നിൽക്കുന്ന ലിവർപൂളിനും ഇനിയുള്ള ഒരു മത്സരത്തിൽ പോലും പോയിന്റ് നഷ്‌ടപെടുത്താൻ കഴിയില്ല.

സിറ്റിയും ലിവർപൂളും പ്രീമിയർ ലീഗ് നേടാൻ ഇഞ്ചോടിഞ്ചു പോരാട്ടം നടത്തുമ്പോൾ രണ്ടു ടീമുകളുടെയും പ്രധാന എതിരാളിയായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസതാരമായ വെയ്ൻ റൂണി ഇവരിൽ ആരാണ് കിരീടം നേടാൻ സാധ്യതയെന്നു വെളിപ്പെടുത്തുകയുണ്ടായി. രണ്ടു ടീമും പ്രീമിയർ ലീഗ് നേടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞ റൂണി കൂടുതൽ സാധ്യത ലിവർപൂളിനാണെന്നാണ് കരുതുന്നത്. എന്നാൽ ലിവർപൂളിനെക്കാൾ സിറ്റി വിജയിക്കാനാണ് താരത്തിന് താൽപര്യം.

"ഞാനവരിൽ ഒരാളെയും പരിഗണിക്കുന്നില്ല, പക്ഷെ അതിലൊരാൾ ആയിരിക്കും. ലിവർപൂൾ അതു നേടുമെന്നാണ് ഞാൻ കരുതുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി അവർ കരുത്തരാണെന്നതിനു പുറമെ എഫ്എ കപ്പ് സെമി ഫൈനലും ഇതിൽ സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്. അതിനാൽ ലിവർപൂൾ മുന്നിലെത്തുമെന്ന് ഞാൻ കരുതുന്നു. എന്നാൽ ഞാനത് ആഗ്രഹിക്കുന്നില്ല, സിറ്റി വിജയിക്കുന്നതാണ് അതിലും നല്ലത്." റൂണി ബിന്യാമിൻ സ്പോർട്ടിനോട് പറഞ്ഞു.

2013നു ശേഷം ഒരു പ്രീമിയർ ലീഗ് പോലും വിജയിച്ചിട്ടില്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ രണ്ടു ടീമുകളുമായി ഉണ്ടായിരുന്ന പരസ്‌പരമത്സരത്തിന്റെ തലത്തിൽ കുറവു വന്നു തുടങ്ങിയിട്ടുണ്ടെന്നും റൂണി പറഞ്ഞു. നിലവിൽ കിരീടത്തിനായി പൊരുതുന്ന സിറ്റിയിലും ലിവർപൂളും തമ്മിലാണ് ആ മത്സരം നിലനിൽക്കുന്നതെന്നും മികച്ച ഫോമിലേക്ക് തിരിച്ചെത്തിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും അതിലേക്കെത്താൻ കഴിയുമെന്നും റൂണി കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit