Football in Malayalam

ഐഎസ്എൽ പ്ലേ ഓഫ് രണ്ടു പാദങ്ങളായി നടത്തുന്നതിനെതിരെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

Sreejith N
Vukomanovic Against Two Legged ISL Semi Finals
Vukomanovic Against Two Legged ISL Semi Finals / Indian Super League
facebooktwitterreddit

ഐഎസ്എൽ പ്ലേ ഓഫ് രണ്ടു പാദങ്ങളായി നടത്തുന്നതു വിഡ്ഢിത്തമാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. സെമിഫൈനലിൽ എതിരാളികളായ ജംഷഡ്‌പൂരിനെതിരെ ഐഎസ്എല്ലിൽ പത്തു മത്സരങ്ങൾ കളിച്ചതിൽ ഒരു വിജയം മാത്രമേ നേടിയിട്ടുള്ളൂ എന്ന ചരിത്രത്തിൽ കാര്യമില്ലെന്നും ഈ സീസൺ പുതിയൊരു അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.

"ഞങ്ങൾ രണ്ടു മത്സരങ്ങൾ കളിക്കുന്നതിനോട് എനിക്കു തീരെ യോജിപ്പില്ല. ഈ ഫോർമാറ്റ് വിഡ്ഢിത്തമാണ്. ഇതൊരു മത്സരമായി നടത്തുകയാണ് നല്ലത്, എന്തായാലും തുറന്ന പോരാട്ടമായിരിക്കും നടക്കുക." പ്ലേ ഓഫ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കേ വുകോമനോവിച്ച് പറഞ്ഞു.

ജംഷഡ്‌പൂരിനെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം റെക്കോർഡിനെക്കുറിച്ച് വുകോമനോവിച്ചിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു. "അവർ കായികപരമായി വളരെ കടുപ്പമേറിയ ടീമാണ്. ഇതൊരു പുതിയ അധ്യായമാണ്, അതിൽ പുതിയൊരു പോരാട്ടമുണ്ടാകും. ഇതു പുതിയ ദിവസമാണ്, അതിന്റെ വ്യത്യാസവുമുണ്ടാകും."

"ഞങ്ങൾ വളരെ ആതവിശ്വാസത്തിലാണ്. മത്സരം വിജയിക്കാനും എതിരാളികളേക്കാൾ കരുത്തരാകാനും നമ്മൾ ദൃഢമായി തുടരണം. ഞങ്ങളുടെ എതിരാളികൾ ടൂർണമെന്റിൽ മുഴുവൻ ഇങ്ങിനെയായിരുന്നു. അവരെ മറികടക്കാൻ അതുപോലെ തന്നെ തുടരണം." വുകോമനോവിച്ച് പറഞ്ഞു.

കേരളാ ബ്ലാസ്റ്റേഴ്‌സ് ഈ സീസൺ തുടങ്ങിയതിനേക്കാൾ ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ടെന്ന് വുകോമനോവിച്ച് പറഞ്ഞു. ടീം ശരിയായ പാതയിൽ ആണെന്നും ബ്ലാസ്റ്റേഴ്‌സിന്റെ ഇപ്പോഴത്തെ നില കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഐഎസ്എല്ലിലെ അവസാനത്തെ മൂന്നു മത്സരങ്ങളിൽ രണ്ടു ജയവും ഒരു സമനിലയും സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ഈ മത്സരങ്ങളിൽ നിന്നും പത്തു ഗോളുകളാണ് നേടിയിരിക്കുന്നത്. ക്ലബിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് എന്നതിനാൽ തന്നെ ജംഷഡ്പൂരിനെതിരെ ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit