'ബ്രസീലിയൻ ഫുട്ബോളിന്റെ ഭാവി'; വിനീഷ്യസ് ജൂനിയറെ കുറിച്ച് കഫു

Haroon Rasheed
Vinicius Jr has so far made 14 appearances for Brazil
Vinicius Jr has so far made 14 appearances for Brazil / Koji Watanabe/GettyImages
facebooktwitterreddit

റയല്‍ മാഡ്രിഡ് മുന്നേറ്റതാരം വിനീഷ്യസ് ജൂനിയറാണ് ബ്രസീല്‍ ഫുട്‌ബോളിന്റെ ഭാവി താരമാണെന്ന് ബ്രസീല്‍ ഇതിഹാസ താരമായിരുന്ന കഫു. ദ ഗ്വാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് കഫു വിനീഷ്യനെ കുറിച്ച് സംസാരിച്ചത്.

"ബ്രസീലിയൻ ഫുട്‌ബോളിന്റെ ഭാവിയാണ് വിനി. ഏറ്റവും കൂടുതല്‍ സാധ്യതയുള്ള യുവതാരം. അവൻ ആദ്യമേ ഒരു മിടുക്കനായിരുന്നു, എന്നാൽ തനിക്ക് കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുമെന്ന് അവൻ ഈ വർഷം തെളിയിച്ചു. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് കളിക്കാരിൽ ഉൾപ്പെടുന്നവനാണ് അവനെന്ന് പറയാറായിട്ടില്ല, അവൻ അങ്ങോട്ടേക്ക് എത്തുമെന്ന് നമുക്ക് ഊഹിക്കാം," കഫു വ്യക്തമാക്കി.

"അവൻ ഒരു പ്രഫഷണലും എളിമയുള്ള കളിക്കാരനുമാണ്. എങ്ങനെയാണ് മികച്ചവനാവുക എന്ന് പറഞ്ഞുകൊടുക്കാന്‍ അവന് ആരെയെങ്കിലും ആവശ്യമായിരുന്നു. അത് ചെയ്യാന്‍ കാര്‍ലോ ആന്‍സലോട്ടിയുണ്ടായിരുന്നു. ഇപ്പോള്‍ വിനിക്ക് എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് നമ്മൾ കാണുന്നു. റോഡ്രിഗോക്കും കൂടുതല്‍ അവസരം ലഭിക്കുന്നുണ്ട്. റയല്‍ മാഡ്രിഡ് മികച്ചൊരു എഞ്ചിന്‍ പോലെ പ്രവര്‍ത്തിക്കുന്നുണ്ട്," കഫു വാചാലനായി.

2018ല്‍ ബ്രസീലിയന്‍ ക്ലബായ ഫ്ലമെഗോയില്‍ നിന്ന് റയല്‍ മാഡ്രിഡിന്റെ ബി ടീമിലെത്തിയ താരമാണ് വിനീഷ്യസ്. ബീ ടീമിനായി അഞ്ചു മത്സരം കളിച്ച വിനീഷ്യസ് ഉടന്‍ തന്നെ സീനിയര്‍ ടീമില്‍ ഇടം നേടുകയും ചെയ്തു.

റയല്‍ മാഡ്രിഡിനായി ഇത് വരെ 170 മത്സരങ്ങളിലാണ് വിനീഷ്യസ് കളിച്ചിട്ടുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 37 ഗോളുകളും വീനീഷ്യസ് സ്വന്തമാക്കിയിട്ടുണ്ട്. 2019 മുതല്‍ ബ്രസീല്‍ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച വിനീഷ്യസ് ദേശിയ ടീമിനായി 14 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും സ്വന്തമാക്കിയിട്ടുണ്ട്.


facebooktwitterreddit