Champions League

ബയേൺ മ്യൂണിക്കിനെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താക്കി വിയ്യാറയൽ

Ali Shibil Roshan
Samuel Chukwueze scored in the 88th minute vs Bayern Munich as Villarreal progressed on 2-1 aggregate
Samuel Chukwueze scored in the 88th minute vs Bayern Munich as Villarreal progressed on 2-1 aggregate / JOSE JORDAN/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിൽ ബയേൺ മ്യൂണിക്കിനെ 1-1ന്റെ സമനിലയിൽ തളച്ച് സെമി ഫൈനലിലേക്ക് മുന്നേറി വിയ്യാറയൽ. ആദ്യ പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ച വിയ്യാറയൽ, ഇരുപാദങ്ങളിലുമായി 2-1 എന്ന അഗ്രഗേറ്റ് സ്കോറിനാണ് സെമി ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്.

തുടക്കം മുതൽ മത്സരത്തിൽ പന്തിന് മേൽ ആധിപത്യം പുലർത്തിയെങ്കിലും, സുവർണാവസരങ്ങൾ സൃഷ്ടിക്കാൻ ബയേൺ പാട്പെടുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ കണ്ടത്. പാറപോലെ ഉറച്ച് നിന്ന വിയ്യാറയൽ, ബയേൺ മുന്നേറ്റങ്ങളെ തടഞ്ഞു നിറുത്തി. ആദ്യ പകുതിയിൽ 64 ശതമാനം പന്ത് കൈവശം വെച്ച ബയേൺ, 8 ഷോട്ടുകൾ ഉതിർത്തെങ്കിലും, അതിൽ ഒന്ന് മാത്രമായിരുന്നു ഓൺ ടാർഗറ്റ്.

എന്നാൽ, രണ്ടാം പാദം തുടങ്ങി ഏഴ് മിനിറ്റുകൾക്കുള്ളിൽ റോബർട്ട് ലെവൻഡോസ്‌കിയിലൂടെ ബയേൺ ഗോൾ നേടി. തോമസ് മുള്ളറുടെ പാസ് സ്വീകരിച്ച് ബോക്സിനുള്ളിൽ വെച്ച് ലെവൻഡോസ്‌കി തൊടുത്ത ജെറോനിമോ ഗുള്ളിയെ മറികടന്ന് വിയ്യാറയൽ വലയിലെത്തുകയായിരുന്നു.

ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് പകരക്കാരനായി കളത്തിലിറങ്ങിയ സാമുവേൽ ചുക്വീസാണ് വിയ്യാറയലിന്റെ ഗോൾ നേടിയത്. ജെറാർഡ് മൊറീനോയുടെ പാസിൽ നിന്ന് ചുക്വീസിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ബയേൺ വല ചുംബിക്കുകയായിരുന്നു.

തിരിച്ചു വരാൻ ബയേൺ ശ്രമിച്ചെങ്കിലും, സമയം അവരുടെ പക്ഷത്ത് അല്ലായിരുന്നു. അവശേഷിച്ച സമയവും പിടിച്ച് നിന്ന ഉനായ് എമേറിയുടെ വിയ്യാറയൽ ഏറെ അർഹിക്കുന്ന സെമി ഫൈനൽ ടിക്കറ്റ് സ്വന്തമാക്കി.


facebooktwitterreddit