Football in Malayalam

ഖത്തർ ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണാവകാശം വയകോം18 സ്വന്തമാക്കി, പിന്തള്ളിയത് സോണി, സ്റ്റാർ സ്പോർട്സ് ചാനലുകളെ

Sreejith N
FBL-ESP-QAT-WC-2022
FBL-ESP-QAT-WC-2022 / GABRIEL BOUYS/Getty Images
facebooktwitterreddit

2022ൽ ഖത്തറിൽ വെച്ചു നടക്കുന്ന ഫിഫ ലോകകപ്പിന്റെ ടെലിവിഷൻ സംപ്രേഷണാവകാശം റിലയൻസിന്റെ കൂടി പിന്തുണയുള്ള കമ്പനിയായ വയകോം18 സ്വന്തമാക്കിയെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 450 കോടി രൂപ മുടക്കി മേഖലയിലെ സ്പോർട്സ് നെറ്റ്‌വർക്കിങ് ഭീമന്മാരായ സോണി, സ്റ്റാർ സ്പോർട്സ് എന്നിവരെ മറികടന്നാണ് വയകോം18 ലോകകപ്പിന്റെ സംപ്രേഷണാവകാശം നേടിയത്.

വയകോം18ന് സ്വന്തമായി സ്പോർട്സ് ടെലിവിഷൻ ചാനൽ ഇല്ലെങ്കിലും ലോകകപ്പിനു മുന്നോടിയായി അവർ ചാനൽ ലോഞ്ച് ചെയ്യാനുള്ള സാധ്യതയുണ്ടെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മിനിസ്ട്രി ഓഫ് ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്ങിൽ നിന്നും ഇതിനുള്ള അനുമതി ഇവർക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നു.

2018ൽ സ്പോർട്സ് ബ്രോഡ്‌കാസ്റ്റിങ് രംഗത്തേക്ക് കടന്നതിനു ശേഷം നിരവധി സ്പോർട്സ് ഇവെന്റുകളുടെ സംപ്രേഷണാവകാശം വയകോം18 ഏറ്റെടുത്തിട്ടുണ്ട്. ലാ ലിഗ, സീരി എ, റോഡ് സേഫ്റ്റി വേൾഡ് സീരീസ്, അബു ദാബി T10 ലീഗ് എന്നിവയുടെ അവകാശം സ്വന്തമാക്കിയതിനു പിന്നാലെ 2022 ഐപിഎൽ അവകാശം നേടാനും അവർ ശ്രമിക്കുന്നുണ്ട്.

ഖത്തറിലെ കനത്ത ചൂടിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ മറ്റു ലോകകപ്പുകളിൽ നിന്നും വ്യത്യസ്‌തമായി നവംബർ 21 മുതൽ ഡിസംബർ 18 വരെയുള്ള ഒരു സമയത്താണ് 2022 ലോകകപ്പ് നടക്കുന്നത്. മിഡിൽ ഈസ്റ്റിൽ ആദ്യമായി നടക്കുന്ന ലോകകപ്പിന് ഇതുവരെ കണ്ടതിൽ വെച്ചെറ്റവും മികച്ച ഒരുക്കങ്ങൾ ഖത്തർ നടത്തുണ്ടെന്നാണ് ഫിഫയുടെ പ്രസിഡന്റായ ഇൻഫാന്റിനോ അഭിപ്രായപ്പെട്ടത്.


facebooktwitterreddit