PSG

എംബാപ്പെയുടെ തീരുമാനമെന്തായാലും പിഎസ്‌ജിയെ അതു സ്വാധീനിക്കുമെന്ന് മാർകോ വെറാറ്റി

Sreejith N
Verratti Says Mbappe's Transfer Decision Will Have An Impact On PSG
Verratti Says Mbappe's Transfer Decision Will Have An Impact On PSG / Jean Catuffe/GettyImages
facebooktwitterreddit

കിലിയൻ എംബാപ്പെ തന്റെ ഭാവിയെക്കുറിച്ച് എടുക്കുന്ന ഏതു തീരുമാനവും പിഎസ്‌ജിയെ വളരെയധികം സ്വാധീനിക്കുമെന്ന് ടീമിലെ മധ്യനിരതാരമായ മാർകോ വെറാറ്റി. പിഎസ്‌ജി ടീമിലെ എല്ലാവർക്കും താരം ക്ലബിനൊപ്പം തുടരണമെന്ന ആഗ്രഹമാണ് ഉള്ളതെന്നു പറഞ്ഞ വെറാറ്റി എംബാപ്പയുമായി ബന്ധപ്പെട്ട് ഓരോ ദിവസങ്ങളിലും വരുന്ന അഭ്യൂഹങ്ങളെ കളിയാക്കുകയും ചെയ്‌തു.

ഇരുപത്തിമൂന്നു വയസുള്ള എംബാപ്പയുടെ പിഎസ്‌ജി കരാർ ഈ സീസണോടെ അവസാനിക്കാനിരിക്കെയാണ് താരം ക്ലബ് വിടാനായി തയ്യാറെടുക്കുന്നത്. ഇതു സംബന്ധിച്ച അവസാനത്തെ തീരുമാനം താരം അറിയിച്ചിട്ടില്ലെങ്കിലും റയൽ മാഡ്രിഡും എംബാപ്പയും തമ്മിൽ ട്രാൻസ്‌ഫർ ധാരണയിൽ എത്തിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ യൂറോപ്പിലെ മാധ്യമങ്ങൾ പുറത്തു വിടുന്നത്.

"താരത്തിന്റെ തീരുമാനം എന്തു തന്നെയായാലും അത് ക്ലബ്ബിനെ സ്വാധീനിക്കുമെന്നതിൽ സംശയമില്ല. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് താരമെന്നതിനാൽ തന്നെ എല്ലാവർക്കും എംബാപ്പെ ഇവിടെ തുടരണമെന്നു തന്നെയാണ് ആഗ്രഹം. പക്ഷെ താരവുമായി ഞാൻ സംസാരിക്കുമ്പോൾ ഇതെല്ലാം ചിരിക്കാനുള്ള വിഷയങ്ങളാണ്." ലെ പാരിസിയനോട് വെറാറ്റി പറഞ്ഞു.

ഫുട്ബോളിൽ, നിങ്ങളുടെ മനസിൽ എന്തെങ്കിലുമുണ്ടെങ്കിൽ, ഒരു തീരുമാനം എടുക്കാനുണ്ടെങ്കിൽ, നിങ്ങൾ ഒരിക്കലും അതേക്കുറിച്ച് സംസാരിക്കില്ല. ഇതു താരത്തിന്റെ തീരുമാനമാണ്, ഞാനും നിങ്ങളെപ്പോലെ അതിനായി കാത്തിരിക്കയാണ്. എനിക്ക് അവധി ലഭിച്ച ഒരു ദിവസം ഞാൻ കിലിയൻ മാഡ്രിഡിൽ എത്തിയെന്ന ഒരു നോട്ടിഫിക്കേഷൻ ഞാൻ കണ്ടിരുന്നു. എനിക്കതു കണ്ട് വയ്യാതായി." വെറാറ്റി ചിരിച്ചു കൊണ്ട് വ്യക്തമാക്കി.

എംബാപ്പക്ക് കരിയർ സംബന്ധിച്ച് എന്തെങ്കിലും നിർദ്ദേശങ്ങൾ നൽകിയോ എന്ന ചോദ്യത്തിന് ഇല്ലെന്നും, താൻ കരുതുന്നതെല്ലാം താരത്തിന് അറിയാവുന്ന കാര്യങ്ങളാണെന്നും വെറാറ്റി മറുപടി പറഞ്ഞു. പാരീസിലുള്ള എല്ലാവരുടെയും മികച്ചതിനു വേണ്ടിയാണ് താരത്തോട് സംസാരിച്ചിട്ടുള്ളതെന്നും വെറാറ്റി വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit