Football in Malayalam

ജനുവരിയില്‍ താരങ്ങളെ വില്‍ക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

Haroon Rasheed
Van de Beek and Lingard could be on the move in January and summer transfer windows respectively
Van de Beek and Lingard could be on the move in January and summer transfer windows respectively / SEBASTIEN BOZON/GettyImages
facebooktwitterreddit

ക്ലബില്‍ അവസരം കുറഞ്ഞ താരങ്ങളെ വില്‍ക്കാന്‍ പദ്ധതി തയ്യാറാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഡോണി വാന്‍ ഡി ബീക്, ഡീന്‍ ഹെന്‍ഡേഴ്‌സ് തുടങ്ങിയ താരങ്ങളെ വില്‍ക്കാനാണ് യുണൈറ്റഡ് പദ്ധതി തയ്യാറാക്കുന്നത്. ദ ടെലഗ്രാഫിന്റെ റിപ്പോര്‍ട്ട് പ്രകാരം യുണൈറ്റഡ് ഇപ്പോള്‍ താരങ്ങളെ ടീമിലെത്തിക്കുന്നതിനേക്കാള്‍ വില്‍ക്കുന്നതിനാണ് ശ്രദ്ധ നല്‍കുന്നത്.

ടീമില്‍ സന്തുഷ്ടരല്ലാത്ത വാന്‍ ഡി ബീക്, ഹെന്‍ഡേഴ്‌സണ്‍ തുടങ്ങിയ താരങ്ങളാണ് യുണൈറ്റഡ് വില്‍ക്കാനുദ്ദേശിക്കുന്നവരിൽ പ്രധാനികള്‍. ഗോള്‍ കീപ്പര്‍ ഹെന്‍ഡേഴ്‌സന് ക്ലബ് നേരത്തെ ടീം വിടാന്‍ അനുവാദം നല്‍കിയിരുന്നതായി 90min റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗോൾകീപ്പർ സ്ഥാനത്ത് ഡി ഹിയക്ക് പിന്നിലായതിനാൽ യുണൈറ്റഡ് വിടാന്‍ തന്നെയാണ് ഹെന്‍ഡേഴ്‌സന്റെ തീരുമാനം.

ജെസ്സെ ലിംഗാര്‍ഡിനും ക്ലബ് വിടാന്‍ യുണൈറ്റഡ് അനുവാദം നല്‍കിയിട്ടുണ്ട്. ലിംഗാര്‍ഡ് ജനുവരി ട്രാന്‍സ്ഫറില്‍ ക്ലബ് വിടുന്നതിനേക്കാള്‍ സീസണ്‍ അവസാനത്തോടെ ക്ലബ് വിടാനാണ് യുണൈറ്റഡ് മാനേജ്‌മെന്റ് താല്‍പര്യപ്പെടുന്നത്. ന്യൂ കാസില്‍ യുണൈറ്റഡ്, എവര്‍ട്ടണ്‍, വെസ്റ്റ് ഹാം, എ.സി മിലാന്‍ തുടങ്ങിയ ക്ലബുകള്‍ ലിംഗാര്‍ഡിനായി രംഗത്തുണ്ട്. ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ കൂടുതല്‍ താരങ്ങളെ ടീമിലെത്തിക്കാന്‍ യുണൈറ്റഡ് ശ്രമം നടത്തുന്നില്ലെങ്കിലും റൈറ്റ് ബാക്ക് പോലുള്ള വീക്ക് പൊസിഷനുകളിലേക്ക് താരങ്ങളെ എത്തിക്കാനുള്ള പദ്ധതിയും യുണൈറ്റിഡനുണ്ട്.

ചെല്‍സിക്കെതിരേയുള്ള മത്സരത്തിന് ശേഷം പുതിയ പരിശീലകന്‍ റാഫ് റാനിക്ക് ചുമതലയേറ്റാല്‍ യുണൈറ്റഡ് വില്‍ക്കാന്‍ ആഗ്രഹിക്കുന്ന താരങ്ങളെ കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


facebooktwitterreddit