മൊഹമ്മദ് സലാ റയൽ മാഡ്രിഡിനോട് അനാദരവ് കാണിച്ചു, ലിവർപൂളിനെ ഫൈനലിൽ കീഴടക്കണമെന്ന് ഫെഡെ വാൽവെർദെ

Fede Valverde Says Salah Disrespected Real Madrid
Fede Valverde Says Salah Disrespected Real Madrid / Chris Brunskill/Fantasista/GettyImages
facebooktwitterreddit

ലിവർപൂളിനു പിന്നാലെ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടത്തിൽ ഇടം പിടിച്ചപ്പോൾ 'ചില കണക്കുകൾ തീർക്കാനുണ്ട്' എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക വഴി സലാ റയൽ മാഡ്രിഡ് ബാഡ്‌ജിനെ അപമാനിക്കുകയാണ് ചെയ്‌തതെന്ന്‌ ഫെഡെ വാൽവെർദെ. അതിനു മറുപടിയായി ഫൈനലിൽ ലിവർപൂളിനെ കീഴടക്കണമെന്നും യുറുഗ്വായ് താരം പറഞ്ഞു.

2018 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസിന്റെ ഫൗളിൽ പരിക്കേറ്റ് സലാക്കു പുറത്തു പോകേണ്ടി വന്നത് ലിവർപൂളിനെയും താരത്തെയും വളരെയധികം ബാധിച്ചിരുന്നു. അന്നത്തെ ഫൈനലിന്റെ ആവർത്തനം ഈ സീസണിൽ വരുമെന്ന് തീർച്ചയായതിനു പിന്നാലെയാണ് സലാ റയൽ മാഡ്രിഡിന് മുന്നറിയിപ്പു നൽകിയത്.

"അവരവർക്ക് ആവശ്യമുള്ളതു പോലെ വാക്കുകളെ എടുക്കാം. ഞാൻ താരത്തിന്റെ എതിരാളിയാണ്, എന്ന സംബന്ധിച്ചിടത്തോളം അത് റയൽ മാഡ്രിഡ് ബാഡ്‌ജിനോടും കളിക്കാരോടും അനാദരവ് കാണിക്കുന്നതിനു തുല്യമാണ്. ഞങ്ങൾക്ക് ചെയ്യാനുള്ളത് ഞങ്ങൾ ഫൈനലിൽ ആണെന്ന് കാണിച്ച്, ഏറ്റവും മികച്ച പ്രകടനം നടത്തി റയൽ മാഡ്രിഡിനും ആരാധകർക്കും കിരീടം സമ്മാനിക്കുക എന്നതാണ്." താരം പറഞ്ഞത് ആൻഫീൽഡ് വാച്ച് റിപ്പോർട്ടു ചെയ്‌തു,

അതേസമയം അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ താൻ പറഞ്ഞ വാക്കുകൾക്ക് ഈജിപ്ഷ്യൻ താരം വിശദീകരണം നൽകിയിരുന്നു. താൻ പറഞ്ഞതിന് മോശമായ യാതൊരു അർത്ഥവുമില്ലെന്നും റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിലെ ഏറ്റവും കരുത്തരായ ടീമുകളിൽ ഒന്നാണെന്നുമാണ് സലാ പറഞ്ഞത്. 2018ലെ ചാമ്പ്യൻസ് ലീഗ് ഫൈനലും അതിനു കാരണമായെന്നും താരം സമ്മതിച്ചു.

ലിവർപൂൾ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് വിയ്യാറയലിനെ കീഴടക്കി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയപ്പോൾ മാഞ്ചസ്റ്റർ സിറ്റിയെ ആവേശകരമായ പോരാട്ടത്തിൽ 6-5 എന്ന സ്കോറിന് മറികടന്നാണ് റയൽ മാഡ്രിഡ് ഫൈനലിൽ ഇടം നേടിയത്. രണ്ടു ടീമുകളും കരുത്തരായതിനാൽ ഫൈനൽ പോരാട്ടം ആരാധകർക്ക് ആവേശം പകരുമെന്നതിൽ സംശയമില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.