Football in Malayalam

എംബാപ്പെയെ പിടിച്ചു നിര്‍ത്താനുള്ള പി.എസ്.ജിയുടെ ശ്രമങ്ങള്‍ ഫലം കാണുന്നില്ല

Haroon Rasheed
Entente Feignies-Aulnoye v Paris Saint-Germain - French Cup
Entente Feignies-Aulnoye v Paris Saint-Germain - French Cup / John Berry/GettyImages
facebooktwitterreddit

ഫ്രഞ്ച് താരം കെയ്‌ലിൻ എംബാപ്പെയെ ടീമില്‍ നിലനിര്‍ത്താനുള്ള പി.എസ്.ജിയുടെ ശ്രമങ്ങള്‍ എങ്ങുമെത്തുന്നില്ലെന്ന് റിപോർട്ടുകൾ. ജനുവരി ഒന്ന് മുതല്‍ എംബാപ്പെക്ക് ഫ്രാൻസിന് പുറത്തുള്ള മറ്റു ക്ലബുകളുമായി സംസാരിക്കാമെന്നിരിക്കെ പി.എസ്.ജിക്ക് താരത്തെ ടീമില്‍ നിലനിര്‍ത്തുന്ന കാര്യത്തില്‍ കൂടുതല്‍ നീക്കങ്ങളൊന്നും നടത്താന്‍ സാധിച്ചിട്ടില്ലെന്ന് എ.എസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേ സമയം, സീസണ്‍ അവസാനത്തോടെ ഫ്രഞ്ച് ക്ലബുമായുള്ള കരാര്‍ അവസാനിക്കുന്ന എംബാപ്പെയെ സാന്റിയാഗോ ബെര്‍ണബ്യൂവിലെത്തിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് റയല്‍ മാഡ്രിഡ്.

ചാംപ്യന്‍സ് ലീഗ് റൗണ്ട്-ഓഫ്-16 നറുക്കെടുപ്പിൽ പിഎസ്‌ജിയെ എതിരാളികളായി ലഭിച്ചതിന് ശേഷം എംബാപ്പെക്കായുള്ള റയലിന്റെ ശ്രമങ്ങള്‍ അല്‍പം കുറഞ്ഞിട്ടുണ്ട്. ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ കഴിയുന്നത് വരെ ട്രാന്‍സ്ഫര്‍ നീക്കങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാനും റയലിന് തീരുമാനമുണ്ട്. എങ്കിലും താരത്തെ ടീമിലെത്തിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം സ്പാനിഷ് ക്ലബിനുണ്ട്.

അതേ സമയം, എംബാപ്പെ പിഎസ്‌ജിയുമായി പുതിയ കരാറൊപ്പിട്ട് ടീമിൽ തുടരാനുള്ള സാധ്യതകളും പൂർണമായി തള്ളിക്കളയാൻ കഴിഞ്ഞില്ല. എങ്കിലും, താരവുമായി പുതിയ കരാറൊപ്പിടാനുള്ള പിഎസ്‌ജിയുടെ ശ്രമങ്ങൾ ഫലം കാണുന്നില്ലെന്ന് റയലിന് പ്രതീക്ഷ നൽകുന്ന ഘടകമാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit