Bayern M�nchen News

റോബർട്ട് ലെവൻഡോസ്‌കി അടുത്ത സീസണിൽ ബയേണിൽ തുടരുമെന്ന് ജർമൻ ക്ലബിന്റെ മുൻ പ്രെസിഡന്റ് ഉലി ഹോനെസ്

Ali Shibil Roshan
Lewandowski's current contract with Bayern Munich expires in 2023
Lewandowski's current contract with Bayern Munich expires in 2023 / Stuart Franklin/GettyImages
facebooktwitterreddit

സൂപ്പർതാരം റോബർട്ട് ലെവൻഡോസ്‌കി അടുത്ത സീസണിൽ ബയേൺ മ്യൂണിക്കിൽ തുടരുമെന്ന് താൻ 100 ശതമാനം വിശ്വസിക്കുന്നതായി ജർമൻ ക്ലബിന്റെ മുൻ പ്രസിഡന്റായ ഉലി ഹോനെസ്.

2023 വരെ ബയേണുമായി കരാറുണ്ടെങ്കിലും, ലെവൻഡോസ്‌കിയുടെ അടുത്ത സമ്മറിൽ ജർമൻ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. അതിനിടെയാണ് ഹോനെസിന്റെ പ്രതികരണം.

"റോബർട്ട് ലെവൻഡോസ്‌കി അടുത്ത സീസണിൽ ബയേണിന് വേണ്ടി കളിക്കുമെന്ന് ഞാൻ 100 ശതമാനം വിശ്വസിക്കുന്നു. അദ്ദേഹത്തിന് ഒരു കരാറുണ്ട്. ഇക്കാര്യം വളരെ ലളിതമാണ്," ബിആർ പോർട്ടലിനോട് ഹോനെസ് പറഞ്ഞതായി മാർക്ക റിപ്പോർട്ട് ചെയ്‌തു.

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പുതിയ ഒരു സ്‌ട്രൈക്കറെ തേടുന്ന ബാഴ്‌സലോണക്ക് ലെവൻഡോസ്‌കിയിൽ താത്പര്യമുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. എന്നാൽ, വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ വിൽക്കില്ലെന്ന നിലപാടാണ് ബയേൺ കൈക്കൊണ്ടിട്ടുള്ളത്. ഇതിൽ താരം അതൃപ്തനാണെന്ന് സ്‌പോർട് ബിൽഡ് നേരത്തെ റിപ്പോർട്ട് ചെയ്യുകയും ചെയ്‌തിരുന്നു.

2014 മുതൽ ബയേൺ മ്യൂണിക്കിന് വേണ്ടി കളിക്കുന്ന ലെവൻഡോസ്‌കി ഈ സീസണിൽ ജർമൻ വമ്പൻമാർക്ക് വേണ്ടി മിന്നുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ സീസണിലിതുവരെ 44 മത്സരങ്ങളിൽ 49 ഗോളുകളാണ് ലെവൻഡോസ്‌കി ബയേണിന് വേണ്ടി നേടിയിട്ടുള്ളത്.


facebooktwitterreddit