Transfers

ട്രാൻസ്‌ഫർ സമവാക്യങ്ങൾ മാറിമറിയും, ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ മാറ്റാൻ യുവേഫ ഒരുങ്ങുന്നു

Sreejith N
FBL-EUR-UEFA
FBL-EUR-UEFA / FABRICE COFFRINI/Getty Images
facebooktwitterreddit

യൂറോപ്പിലെ മുൻനിര ക്ലബുകളുടെ ട്രാൻസ്‌ഫർ പദ്ധതികൾക്കടക്കം മാറ്റങ്ങൾ വരുത്തിയ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളിൽ വമ്പൻ മാറ്റങ്ങൾ വരുത്താൻ യുവേഫ ഒരുങ്ങുന്നു. ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ വഴി ക്ലബുകളുടെ ട്രാൻസ്ഫറുകൾക്ക് നിയന്ത്രണങ്ങൾ വരുത്തുന്ന നിയമങ്ങൾ യുവേഫ ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.

മിഷേൽ പ്ലാറ്റിനി, ജിയോവാനി ഇൻഫാന്റിനോ എന്നിവർ യുവേഫയുടെ ഫിനാൻഷ്യൽ കൺട്രോൾ പാനലിൽ ഉണ്ടായിരുന്ന സമയത്താണ് ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ യുവേഫ നടപ്പിലാക്കിയത്. എന്നാൽ ഗസറ്റ ഡെല്ല സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ നിയമങ്ങളിൽ സമൂലമായ മാറ്റങ്ങൾക്കാണ് യുവേഫ തയാറെടുക്കുന്നത്.

ഇറ്റാലിയൻ മാധ്യമ പ്രവർത്തകനായ ടാൻക്രെഡി പാൽമെരി ടോക്ക് സ്പോർട്ടിനോട് പറഞ്ഞതു പ്രകാരം ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ ഉപേക്ഷിക്കുന്നതിനെ കുറിച്ച് യുവേഫ ഗൗരവമായി ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് സാഹചര്യങ്ങൾ ഇതിനു കൂടുതൽ ബലം നൽകിയെങ്കിലും അതിനർത്ഥം ഏതു ക്ലബിനും എത്ര തുക വേണമെങ്കിലും ചിലവഴിക്കാൻ കഴിയുന്ന സാഹചര്യത്തിലേക്ക് മാറുമെന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയന്ത്രണങ്ങളുള്ളതും എന്നാൽ സുസ്ഥിരമായതുമായ ഫോർമാറ്റിലേക്ക് മാറാൻ യുവേഫ ആഗ്രഹിക്കുന്നുവെന്നും അത് പണം ചിലവഴിക്കുന്നതിനെ വളരെയധികം പരിമിതപ്പെടുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്ലാറ്റിനി ഉണ്ടായിരുന്നപ്പോൾ ജനിച്ച ഒരാശയമായിരുന്നു ഫിനാൻഷ്യൽ ഫെയർ പ്ലേ എന്നും അത് മറ്റൊരു സാമ്പത്തിക സാഹചര്യത്തിലായിരുന്നു എന്നും വെളിപ്പെടുത്തിയ അദ്ദേഹം ഫുട്ബോൾ വളരെയധികം പ്രതിസന്ധിയിലല്ലെന്നും നിക്ഷേപങ്ങൾ നടത്താൻ കഴിവുള്ള ക്ളബുകളെ അതിനു അനുവദിക്കണമെന്നും അത് താരങ്ങളെ വിൽക്കുന്ന ക്ലബുകൾക്ക് ഗുണം ചെയ്യുമെന്നും വ്യക്തമാക്കി.

ഇത്തരമൊരു സ്വാതന്ത്ര്യം കൊണ്ട് ക്ലബുകൾക്ക് തോന്നിയത് പോലെ പണം ചിലവഴിക്കാൻ കഴിയുമെന്ന് അർത്ഥമാക്കുന്നില്ലെന്നു വ്യക്തമാക്കിയ പാൽമേരി ട്രാൻഫർ തുക ഏജന്റുമാരുടെയോ മറ്റു ഇടനിലക്കാരുടെയോ മാത്രം പോക്കറ്റിലേക്ക് പോകുന്നില്ലെന്നും എല്ലാവർക്കും അതിന്റെ ഗുണം ലഭിക്കുമെന്നും വെളിപ്പെടുത്തി.

facebooktwitterreddit