Top Stories

മാഞ്ചസ്റ്റർ സിറ്റി, അത്ലറ്റികോ, ബാഴ്‌സലോണ, ഫ്രാങ്ക്ഫർട്ട് ക്ലബുകൾക്കെതിരെ യുവേഫയുടെ നടപടിയുണ്ടാകും

Sreejith N
UEFA Sanctions Expected Against Atletico Madrid, Manchester City, Barcelona, Eintracht Frankfurt
UEFA Sanctions Expected Against Atletico Madrid, Manchester City, Barcelona, Eintracht Frankfurt / FABRICE COFFRINI/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗിലെയും യൂറോപ്പ ലീഗിലെയും ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ രണ്ടാംപാദ മത്സരങ്ങൾ പൂർത്തിയായതിനു പിന്നാലെ അത്ലറ്റികോ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, ബാഴ്‌സലോണ ഐന്തരാഷ്ട് ഫ്രാങ്ക്ഫർട്ട് എന്നീ ക്ലബുകൾക്കെതിരെ യുവേഫ നടപടി സ്വീകരിക്കാനൊരുങ്ങുന്നു. മത്സരത്തിനിടെയുണ്ടായ മത്സരങ്ങളുടെ ഇടയിലുണ്ടായ വ്യത്യസ്‌ത സംഭവങ്ങളുടെ പേരിലാണ് യുവേഫ നടപടിക്കൊരുങ്ങുന്നത്.

അത്ലറ്റികോ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാംപാദ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഇരുടീമുകളും തമ്മിൽ സംഘർഷം നടന്നിരുന്നു. ഫെലിപ്പെയുടെ ഫൗളിനിരയായ ഫിൽ ഫോഡൻ സമയം കളയാൻ മൈതാനത്തു കിടന്ന് ഉരുണ്ടപ്പോൾ സാവിച്ച് താരത്തെ പിടിച്ചെഴുന്നേൽപ്പിച്ചതാണ് സംഭവങ്ങളുടെ തുടക്കം.

അതിനു പിന്നാലെ ഇരുടീമിലെയും താരങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും നടക്കുകയും ഫെലിപ്പേക്ക് ഫൗളിന്റെ പേരിൽ ചുവപ്പുകാർഡ് ലഭിക്കുകയും ചെയ്‌തു. മത്സരത്തിനു ശേഷം ടണലിൽ വെച്ചും രണ്ടു ടീമിലെയും താരങ്ങൾ തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. ഈ സംഭവത്തിൽ ഉൾപ്പെട്ട താരങ്ങളെ ഫോർത്ത് ഒഫീഷ്യൽസ് കുറിച്ചു വെച്ചിട്ടുണ്ടെന്നും അവർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് മാർക്ക റിപ്പോർട്ടു ചെയ്യുന്നത്.

അതേസമയം ബാഴ്‌സലോണയും ഐന്തരാഷ്ട് ഫ്രാങ്ക്ഫർട്ടും തമ്മിൽ യൂറോപ്പ ലീഗ് മത്സരത്തിൽ എവേ ഫാൻസിനെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമം തെറ്റിച്ചതാണ് യുവേഫ അന്വേഷണം നടത്തുന്നത്. എവേ ഫാൻസ് എല്ലാവരെയും സ്റ്റേഡിയത്തിന്റെ ഒരു പ്രത്യേക സെഷനിൽ ഉൾക്കൊള്ളിക്കണം എന്ന യുവേഫയുടെ നിയമം മത്സരത്തിൽ പാലിക്കപ്പെട്ടിട്ടില്ല.

മത്സരത്തിനായി ഫ്രാങ്ക്ഫർട്ട് ആരാധകർക്ക് 5000 ടിക്കറ്റുകളേ അനുവദിച്ചുള്ളൂവെങ്കിലും ബാഴ്‌സലോണയുടെ സീസൺ ടിക്കറ്റ് ഹോൾഡേഴ്‌സ് അടക്കമുള്ളവർ ടിക്കറ്റ് മറിച്ചു വിട്ടതിനെ തുടർന്ന് മുപ്പതിനായിരത്തിലധികം എവേ ഫാൻസാണ് മത്സരത്തിനായി എത്തിയത്. ഇവർ സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുന്നതു സംബന്ധിച്ചാണ് യുവേഫ അന്വേഷണം നടത്തുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit