നിലവിലെ ഓഫ്സൈഡ്, ഹാൻഡ് ബോൾ നിയമങ്ങളിൽ സംതൃപ്തനല്ലെന്ന് യുവേഫ പ്രസിഡന്റ് സെഫറിൻ


ഫുട്ബോളിൽ നിലവിലുള്ള ഓഫ്സൈഡ്, ഹാൻഡ്ബോൾ നിയമങ്ങളിൽ തനിക്ക് സംതൃപ്തിയില്ലെന്നറിയിച്ച് യുവേഫ പ്രസിഡന്റ് അലക്സാണ്ടർ. ഇതു രണ്ടുമായി ബന്ധപ്പെട്ട നിയമത്തിലുള്ള ന്യൂനതകൾ മൂലം ചില താരങ്ങൾ ഒരിക്കലും അർഹിക്കാത്ത തിരിച്ചടികൾ നേരിടുന്നുണ്ടെന്നാണ് സെഫറിൻ പറയുന്നത്.
വീഡിയോ അസിസ്റ്റന്റ് റഫറിയിങ് സംവിധാനം ഫുട്ബോളിൽ വന്നതിനു ശേഷം പല ഭാഗത്തു നിന്നും അതിനെ ചൊല്ലി വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്. കളിക്കളത്തിലെ സംഭവങ്ങൾ പരിശോധിക്കാൻ ഒരുപാട് നേരമെടുക്കുന്നതും, വെറും മില്ലീമീറ്ററുകളുടെ വ്യത്യാസം പരിഗണിക്കുന്നതുമെല്ലാം അവർ ചൂണ്ടിക്കാട്ടുന്നു. ഇതിനു പുറമെയാണ് യുവേഫ ഓഫ്സൈഡ്, ഹാൻഡ്ബോൾ നിയമത്തെ വിമർശിച്ചത്.
UEFA president Aleksander Ceferin has hit out at the current offside and handball rules, claiming that: “You are penalised if you have a big nose or big feet”.https://t.co/GcK90oYTsi
— The Athletic UK (@TheAthleticUK) May 11, 2022
"തുടക്കത്തിൽ വിഎആർ സാവധാനത്തിൽ ആയിരുന്നു. ഇപ്പോൾ യൂറോപ്യൻ പോരാട്ടങ്ങളിൽ അതൊരുപാട് വേഗത്തിലായിട്ടുണ്ട്. എന്നാൽ അഞ്ചു മില്ലീമീറ്റർ മുന്നിലെത്തുബോഴേക്കും ഓഫ്സൈഡ് ആകുന്നത് ഇപ്പോഴും എനിക്കൊരു പ്രശ്നമാണ്. നിങ്ങൾക് നീളൻ മൂക്കോ വലിയ പാദമോ ഉണ്ടെങ്കിൽ ഓഫ്സൈഡാകാൻ സാധ്യതയുണ്ട്." സെഫറിൻ ഫ്രഞ്ച് മാധ്യമം എൽ എക്വിപ്പെയോട് പറഞ്ഞു.
ഹാൻഡ്ബോളുകളെ കുറിച്ചും സെഫറിൻ തന്റെ പരാതി അറിയിച്ചു. ആർക്കും അതിനെപ്പറ്റി ഒന്നും അറിയില്ലെന്നും ഇതേ കാര്യം പോർച്ചുഗൽ ഇതിഹാസം ഫിഗോ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സെഫറിൻ പറയുന്നു. ഇപ്പോഴാണ് കളിക്കുന്നതെങ്കിൽ പ്രതിരോധതാരത്തിന്റെ കയ്യിലേക്ക് പന്തടിക്കാൻ ശ്രമിക്കുമായിരുന്നു എന്ന് ഫിഗോ പറഞ്ഞതും സെഫറിൻ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.