Champions League

ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ട് പാദങ്ങളിലായി നടത്തുന്നത് ഒഴിവാക്കുന്ന കാര്യം യുവേഫ പരിഗണിക്കുന്നു

Ali Shibil Roshan
UEFA could scrap two-legged Champions League semi-finals
UEFA could scrap two-legged Champions League semi-finals / FABRICE COFFRINI/GettyImages
facebooktwitterreddit

രണ്ട് പാദ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഒഴിവാക്കി, അതിന് പകരം ഒരു ആതിഥേയ നഗരത്തിൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ 'ഫൈനൽ ഫോർ ടൂർണമെന്റ്' ഫോർമാറ്റിൽ നടത്തുന്ന കാര്യം യുവേഫ പരിഗണിക്കുന്നു.

1955/56ലെ ആദ്യ യൂറോപ്യൻ കപ്പ് സീസൺ മുതൽ സെമി ഫൈനൽ രണ്ട് പാദങ്ങളിലായാണ് നടത്തി വരുന്നത്. 2020/21 സീസണിൽ കോവിഡ് മഹാമാരി മൂലം ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ ഒറ്റ പാദ മത്സരങ്ങളായാണ് നടത്തിയത്. ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളെല്ലാം പോർച്ചുഗലിൽ വെച്ചാണ് നടത്തിയത്.

2020ലേത് പോലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങളും ഒറ്റ പാദമായി നടത്താൻ പദ്ധതിയില്ലെങ്കിലും, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഒറ്റ പാദമായി ഒരു സ്ഥലത്ത് വെച്ച് നടത്തുന്ന കാര്യമാണ് യുവേഫ പരിഗണിക്കുന്നത്. യുവേഫ നേഷൻസ് ലീഗ് ഫൈനൽസിൽ നിന്ന് കൂടി പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ഫോർമാറ്റ് മുന്നോട്ട് വെക്കുന്നത്. പുതിയ ഫോർമാറ്റിനെ പിന്തുണക്കാൻ യൂറോപ്യൻ ക്ലബ് അസോസിയേഷൻ തയ്യാറുമാണ്. ദി ടൈംസ് ആണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌.

സെമി ഫൈനൽ ഫോർമാറ്റിൽ മാറ്റം കൊണ്ട് വരുകയാണെങ്കിൽ അത് 2024 മുതൽ ആകുമെന്നും റിപോർട്ടുകൾ വ്യക്തമാക്കുന്നു.


facebooktwitterreddit