മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മോശം പ്രകടനം, ലുക്കാക്കുവിനെതിരെ വിമർശനവുമായി ടുഷെൽ


മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ചെൽസി തോൽവി വഴങ്ങിയ പ്രീമിയർ ലീഗ് മത്സരത്തിൽ ടീമിന്റെ സ്ട്രൈക്കറായ റൊമേലു ലുക്കാക്കു നടത്തിയ പ്രകടനത്തെ വിമർശിച്ച് പരിശീലകൻ തോമസ് ടുഷെൽ. മത്സരത്തിൽ കെവിൻ ഡി ബ്രൂയ്ൻ നേടിയ ഒരേയൊരു ഗോളിൽ ചെൽസിയോട് വിജയം നേടിയ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനം കൂടുതൽ ഭദ്രമാക്കിയിരുന്നു.
വളരെ നിർണായകമായൊരു മത്സരത്തിൽ കെവിൻ ഡി ബ്രൂയ്ൻ ടീമിന്റെ വിജയഗോൾ കുറിച്ചപ്പോൾ ബെൽജിയൻ താരത്തിന്റെ ദേശീയ ടീമിലെ സഹതാരമായ ലുക്കാക്കു മത്സരത്തിൽ വളരെ മോശം പ്രകടനമാണ് നടത്തിയത്. നിരവധി തവണ പന്തു നഷ്ടപ്പെടുത്തിയ താരത്തിനു മത്സരത്തിൽ ഏഴ് ഏരിയൽ ഡുവൽസിൽ ഒരെണ്ണം പോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.
"He can do much, much better."
— Standard Sport (@standardsport) January 15, 2022
Thomas Tuchel was not impressed by Romelu Lukaku's performance against Manchester City as he bemoaned Chelsea's costly lack of cutting edge.https://t.co/aTgfddtUiB
"എട്ടോ ഒൻപതോ തവണ ആക്രമണത്തിലേക്ക് വഴി തുറക്കുന്ന തരത്തിൽ മാറ്റങ്ങൾ വന്നിരുന്നു, എന്നാൽ അതിൽ ഒരൊറ്റ ടച്ച് പോലും ബോക്സിൽ ഉണ്ടായിരുന്നില്ല. അതായിരുന്നു മത്സരത്തിൽ നേരിട്ട പ്രധാന പ്രശ്നം, മുന്നേറ്റനിരയിലുള്ള താരങ്ങളുടെ പ്രകടനം. പൊസിഷനിലും ടൈമിങ്ങിലുമെല്ലാം ഞങ്ങൾ പുറകോട്ടു പോയി. വളരെ എളുപ്പത്തിൽ ഞങ്ങൾ പന്തു നഷ്ടപ്പെടുത്തി."
"റൊമേലു ലുക്കാക്കു ചിലപ്പോഴെല്ലാം തന്റെ സേവനങ്ങൾ നൽകണം. താരവും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. വളരെ മികച്ച സാഹചര്യങ്ങളിൽ നിരവധി പന്തുകളാണ് റൊമേലു ലുക്കാക്കു നഷ്ടമാക്കിയത്. നല്ലൊരു അവസരവും താരത്തിനു ലഭിച്ചു. ഞങ്ങൾ അദ്ദേഹത്തിന് പന്തുകൾ എത്തിക്കണമെന്നത് ശരി തന്നെയാണ്. പക്ഷെ താരം ടീമിന്റെ ഭാഗമാണ്. മുന്നേറ്റത്തിലെ പ്രകടനം മികച്ചതായാൽ മാത്രമേ ഞങ്ങൾക്ക് കൂടുതൽ മെച്ചപ്പെടാൻ കഴിയുകയുള്ളൂ." ടുഷെൽ മാധ്യമങ്ങളോട് പറഞ്ഞു.
മത്സരത്തിൽ ചെൽസി ഒരു പോയിന്റ് അർഹിച്ചിരുന്നതായി പറഞ്ഞ ടുഷെൽ ടീം പ്രതിരോധത്തിൽ മികച്ച പ്രകടനമാണ് നടത്തിയതെന്നും വളരെയധികം സമ്മർദ്ദം ഉണ്ടായില്ലെന്നും വ്യക്തമാക്കി. മാഞ്ചസ്റ്റർ സിറ്റിയെ ഇനി മറികടക്കുക വളരെ ബുദ്ധിമുട്ടാണെന്നു പറഞ്ഞ ടുഷെൽ അവസാനം വരെ ചെൽസി പൊരുതുമെന്നും വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.