Football in Malayalam

ലംപാർഡിനെ പുറത്താക്കിയ ചെൽസിയുടെ തീരുമാനത്തെ താൻ ചോദ്യം ചെയ്‌തിരുന്നുവെന്ന് തോമസ് ടുഷെൽ

Sreejith N
Chelsea v Manchester City - Premier League
Chelsea v Manchester City - Premier League / Marc Atkins/Getty Images
facebooktwitterreddit

ചെൽസി മാനേജരായി ചുമതല ഏറ്റെടുക്കുന്നതിനു മുന്നോടിയായി നടന്ന അഭിമുഖത്തിനിടെ ലംപാർഡിനെ പുറത്താക്കിയ ക്ലബ് നേതൃത്വത്തിന്റെ തീരുമാനത്തെ താൻ ചോദ്യം ചെയ്‌തുവെന്ന വെളിപ്പെടുത്തലുമായി നിലവിലെ പരിശീലകനായ തോമസ് ടുഷെൽ. ചെൽസിയുടെ മോശം ഫോമിനെ തുടർന്ന് ലംപാർഡിനെ മാനേജർ സ്ഥാനത്തു നിന്നും ഒഴിവാക്കിയപ്പോൾ പകരക്കാരനായി എത്തിയ ടുഷെൽ ചാമ്പ്യൻസ് ലീഗുൾപ്പെടെ രണ്ടു കിരീടങ്ങൾ ടീമിന് സ്വന്തമാക്കി നൽകിയിരുന്നു.

"ഇതു ചെയ്യണമെന്ന കാര്യത്തിൽ നിങ്ങൾക്ക് ഉറപ്പുണ്ടോയെന്നു ഞാൻ ബോർഡിനോട് ശരിക്കും ചോദിച്ചിരുന്നു. കാരണം അവർക്കു നിങ്ങളെ ഇഷ്‌ടമായെന്നു വരില്ല. ചിലപ്പോൾ അദ്ദേഹത്തിനു കൂടുതൽ സമയം ആവശ്യമായിരിക്കുമെന്നും." ആഴ്‌സണലുമായി നടന്ന പ്രീമിയർ ലീഗ് മത്സരത്തിനു മുന്നോടിയായി സ്കൈ സ്പോർട്സിനോട് സംസാരിക്കുമ്പോൾ ടുഷെൽ പറഞ്ഞു.

"ഞാൻ ചെൽസിയെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ ഫ്രാങ്ക് ലംപാർഡ്, ജോൺ ടെറി, പീറ്റർ ചെക്ക്, ദിദിയർ ദ്രോഗ്ബ എന്നിവരാണ് മനസ്സിൽ വരിക. ചെൽസിയുടെ എല്ലാം ഉൾക്കൊള്ളുന്നതു കൊണ്ടു തന്നെ ലംപാർഡിനെയാണ് ഞാൻ ആദ്യം ആലോചിക്കുക."

"കഠിനാദ്ധ്വാനം ചെയ്യുന്ന, ആക്രമണകാരിയും നേതൃത്വഗുണവും ഉള്ള താരമാണ് അദ്ദേഹം. അതേസമയം തന്നെ മൈതാനത്ത് വളരെ സാധാരണക്കാരനും ടീം പ്ലെയറുമായി മാറാൻ അദ്ദേഹത്തിന് കഴിയുന്നു. ഇതിഹാസമാണ് അദ്ദേഹം.'

എന്നാൽ ആ തീരുമാനം എടുത്തുവെന്നും പകരക്കാരനാവുകയോ വേണ്ടെന്നു വെക്കുകയോ മാത്രമേ എന്റെ മുന്നിലുള്ളൂവെന്നും എനിക്കു മനസിലായി. കളിക്കാർക്കൊപ്പം ന്യായമായ ഒരു അവസരം ഞാൻ പ്രതീക്ഷിച്ചിരുന്നു. കാരണം ഞാൻ കടന്നു വരുമ്പോൾ എല്ലാവരും തൃപ്‌തരായിരുന്നില്ല." ടുഷെൽ പറഞ്ഞു.

ടുഷെലിനു കീഴിൽ വളരെ മികച്ച പ്രകടനമാണ് നിലവിൽ ചെൽസി നടത്തുന്നത്. പ്രീമിയർ ലീഗിലെ രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു ഗോളും വഴങ്ങിയിട്ടില്ലാത്ത ടീം ക്രിസ്റ്റൽ പാലസ്, ആഴ്‌സണൽ എന്നിവർക്കെതിരെ വിജയം സ്വന്തമാക്കി ലീഗിൽ ഒന്നാം സ്ഥാനത്താണ്.

facebooktwitterreddit