Champions League

ചാമ്പ്യൻസ് ലീഗ് സെമിയിൽ റയൽ മാഡ്രിഡിനെ എതിരാളികളായി ലഭിക്കാനാണു താൽപര്യമെന്ന് ചെൽസി പരിശീലകൻ

Sreejith N
Chelsea FC v Porto  - UEFA Champions League Quarter Final: Leg Two
Chelsea FC v Porto - UEFA Champions League Quarter Final: Leg Two / Quality Sport Images/Getty Images
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ പോരാട്ടത്തിൽ ലിവർപൂളിനെക്കാൾ എതിരാളികളായി ലഭിക്കാൻ താൽപര്യപ്പെടുന്നത് റയൽ മാഡ്രിഡിനെയാണെന്നു വെളിപ്പെടുത്തി ചെൽസി പരിശീലകൻ തോമസ് ടുഷെൽ. ഇന്നലെ നടന്ന പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ പോർട്ടോയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടെങ്കിലും ആദ്യ പാദത്തിൽ നേടിയ ഇരട്ടഗോൾ വിജയം കൊണ്ട് സെമിയിലെത്തിയ ചെൽസിക്ക് എതിരാളികളായി ലഭിക്കാൻ സാധ്യതയുള്ളത് ഇന്ന് രാത്രി രണ്ടാം പാദ മത്സരം കളിക്കാനിറങ്ങുന്ന റയൽ മാഡ്രിഡോ ലിവർപൂളോ ആണ്.

ചാമ്പ്യൻസ് ലീഗിൽ വിജയം നേടാൻ പ്രത്യേക കഴിവുള്ള സിദാനെതിരെ ടീമിനെ ഇറക്കുന്നത് പല പരിശീലകർക്കും ആശങ്കയുണ്ടാക്കുന്ന കാര്യമാണെങ്കിലും ടുഷെലിന് അതൊന്നും ബാധകമല്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം റയൽ മാഡ്രിഡ് ലിവർപൂളിനെക്കാൾ ദുർബലരാണെന്നു തോന്നിയതു കൊണ്ടല്ല എതിരാളികളായി ലോസ് ബ്ലാങ്കോസിനെ ലഭിക്കണമെന്ന് അദ്ദേഹത്തിനു കൂടുതൽ താൽപര്യമുള്ളത്.

"പൊതുവെ പറയുകയാണെങ്കിൽ എനിക്ക് ഒരേ ലീഗിൽ നിന്നുള്ള ടീമുകളുമായി ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ താൽപര്യമില്ല. യൂറോപ്യൻ ടൂർണമെന്റിന്റെ ഒരു തോന്നൽ കൂടുതലായി ലഭിക്കുന്നത് മറ്റു ലീഗുകളിലെ ടീമുകളുമായി മത്സരിക്കുമ്പോഴാണ്. ഇരു ടീമുകളും തമ്മിലുള്ള മത്സരഫലം ഏറെക്കുറെ തീരുമാനമായെങ്കിലും അത് ഞാൻ കാണുമെന്നതിൽ യാതൊരു സംശയവുമില്ല." ടുഷെൽ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഇരുപാദങ്ങളിലുമായി 2-1ന്റെ വിജയം സ്വന്തമാക്കി സെമിയിലേക്ക് മുന്നേറിയ ചെൽസിക്ക് ഇത്തവണ കിരീടം നേടാൻ വളരെയധികം സാധ്യതയുണ്ട്. കഴിഞ്ഞ സീസണിൽ പിഎസ്‌ജിയെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ വരെയെത്തിച്ച ടുഷെൽ പരിശീലകനായി എത്തിയതിനു ശേഷം ആകെ രണ്ടു മത്സരം മാത്രമേ ചെൽസി തോറ്റിട്ടുള്ളൂ എന്നത് നീലപ്പടയുടെ ചാമ്പ്യൻസ് ലീഗ് മോഹങ്ങളേ ഉണർത്തുന്നതാണ്.

facebooktwitterreddit