Champions League

റയൽ മാഡ്രിഡിനെ ബെർണാബുവിൽ കീഴടക്കുന്നതു സ്വപ്‌നം കാണാൻ അനുവാദമുണ്ടെന്ന് ടുഷെൽ

Sreejith N
Tuchel Says Chelsea Need A Fantastc Script To Beat Real Madrid
Tuchel Says Chelsea Need A Fantastc Script To Beat Real Madrid / Harriet Lander/Copa/GettyImages
facebooktwitterreddit

സാന്റിയാഗോ ബെർണാബുവിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗിന്റെ സെമിയിലേക്ക് മുന്നേറാൻ കഴിയുമെന്ന പ്രതീക്ഷയില്ലെങ്കിലും ചെൽസിക്ക് സ്വപ്‌നം കാണാനുള്ള അനുമതിയുണ്ടെന്ന് പരിശീലകൻ തോമസ് ടുഷെൽ. ആദ്യപാദ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ തോൽവി വഴങ്ങിയ ചെൽസി രണ്ടാം പാദത്തിന് ഇന്നു രാത്രി ഇറങ്ങാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ബെർണാബുവിൽ മികച്ച പ്രകടനം നടത്തുകയെന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. മിനിമം രണ്ടു ഗോളുകൾക്കോ അല്ലെങ്കിൽ മൂന്നു ഗോളുകളുടെ വ്യത്യാസത്തിൽ വിജയിക്കേണ്ടതുണ്ടെങ്കിൽ അത് കൂടുതൽ ബുദ്ധിമുട്ടാണ്. അത് ഏറെക്കുറെ അസാധ്യവും വളരെ വളരെ ബുദ്ധിമുട്ടുമാണെങ്കിലും ശ്രമിക്കാൻ കഴിയും. ഒരു മനോഹരമായ തിരക്കഥയാണ് ഇതിനെ മറികടക്കാൻ ഞങ്ങൾക്കു വേണ്ടത്."

"എന്നാൽ സ്വപ്‌നം കാണുന്നതിന് അനുവാദമുണ്ട്. കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനും സ്വപ്‌നം കാണാനും അനുവാദമുണ്ട്. എന്നാൽ അതുകൊണ്ട് ഞങ്ങൾ തയ്യാറെടുത്തു മികച്ച പ്രകടനം നടത്തണമെന്നതിൽ നിന്നും മാറാൻ കഴിയില്ല. ഞങ്ങളുടെ പ്രവൃത്തനങ്ങളിൽ വിശ്വാസം വളരുന്ന, സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്ന ഒരു മത്സരമായിരിക്കും ഇതെന്ന പ്രതീക്ഷ ഉണ്ടെങ്കിലും ഞങ്ങൾ ഏറ്റവും ഉയർന്ന തലത്തിൽ തന്നെ അതിനായി പൊരുത്തണമെന്നതാണ് യാഥാർഥ്യം." ടുഷെൽ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ ബെൻസിമയുടെ ഹാട്രിക്ക് മികവിലാണ് ചെൽസിക്കെതിരെ റയൽ മാഡ്രിഡ് മികച്ച വിജയം നേടിയത്. തുടർച്ചയായി രണ്ടു ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഹാട്രിക്ക് നേടിയ ഫ്രഞ്ച് താരം തന്നെയാണ് രണ്ടാംപാദത്തിലും ചെൽസിയുടെ പ്രധാന വെല്ലുവിളി. എന്നാൽ കഴിഞ്ഞ ലീഗ് മത്സരത്തിൽ നേടിയ എതിരില്ലാത്ത ആറു ഗോളുകളുടെ വിജയം ബ്ലൂസിന് ആത്മവിശ്വാസം നൽകുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit