Football in Malayalam

മെസിയുടെ പിൻഗാമിയായി അറിയപ്പെട്ടിരുന്ന മുൻ ബാഴ്‌സ താരത്തിനായി ഐഎസ്എൽ ക്ലബുകൾ, കേരള ബ്ലാസ്റ്റേഴ്‌സിനും സാധ്യത

Sreejith N
Barcelona's Argentinian forward Lionel M
Barcelona's Argentinian forward Lionel M / PIERRE-PHILIPPE MARCOU/Getty Images
facebooktwitterreddit

ഇന്ത്യൻ സൂപ്പർ ലീഗ് അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുത്തു കൊണ്ടിരിക്കെ ട്രാൻസ്‌ഫർ മാർക്കറ്റിൽ ചൂടു പിടിച്ച അഭ്യൂഹങ്ങളാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. നിലവിൽ പുറത്തു വന്നിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട റിപ്പോർട്ട് പ്രകാരം മെസിയുടെ പിൻഗാമിയെന്ന് ഒരു സമയത്ത് അറിയപ്പെട്ടിരുന്ന മുൻ ബാഴ്‌സലോണ താരം ബോയൻ കിർകിച്ച് ഐഎസ്എല്ലിലേക്ക് ചേക്കാറാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.

പ്രമുഖ ഫുട്ബോൾ വെബ്‌സൈറ്റായ ട്രാൻസ്ഫർമാർക്കറ്റ് പുറത്തു വിട്ട വാർത്തകൾ പ്രകാരം ബോയൻ കിർകിച്ചിന്റെ ഏജന്റ് ഐഎസ്എല്ലിലെ നിരവധി ക്ലബുകളുമായി ചർച്ച നടത്തുന്നുണ്ട്. അതിൽ തന്നെ ഹൈദരാബാദ് എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എന്നിവർക്കാണ് താരത്തെ സ്വന്തമാക്കാൻ കൂടുതൽ താൽപര്യമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

"ബോയൻറെ ക്ലബ് ഐഎസ്എല്ലിലെ നിരവധി ക്ലബുകളുമായി ചർച്ചകൾ നടത്തുന്നുണ്ട്. അതിൽ കേരളവും ഹൈദെരാബാദുമാണ് താരത്തെ കൂടുതൽ ഗൗരവത്തോടെ സമീപിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഹൈദരാബാദിന് മുൻതൂക്കമുണ്ടെന്ന് ഞാൻ പറയും. ഹൈദരാബാദിന്റെ മുൻ പരിശീലകനായ ആൽബർട്ട് റോക്ക വഴി ടീമിനുള്ള ബാഴ്‌സ ബന്ധമാണ് അതിനു കാരണം," വാർത്തയുടെ ഉറവിടങ്ങളെ അടിസ്ഥാനമാക്കി ട്രാൻസ്ഫർ മാർക്കറ്റ് ഇന്ത്യ വെളിപ്പെടുത്തി.

ഹൈദരാബാദ് എഫ്‌സി പരിശീലകനായിരുന്ന റോക്ക നിലവിൽ ബാഴ്‌സലോണയിൽ റൊണാൾഡ്‌ കൂമാൻറെ സഹപരിശീലകരിൽ ഒരാളാണ്. ഈ സീസണിൽ ഹൈദരാബാദിനെ നയിക്കാനിരിക്കെ ബാഴ്‌സലോണയുടെ വാഗ്‌ദാനം വന്നതു മൂലം ക്ലബ് വിട്ട റോക്ക മുൻപ് ബോയൻ ബാഴ്‌സലോണയിലുള്ളപ്പോൾ പരിശീലിപ്പിച്ചിട്ടുണ്ട്.

സെർബിയൻ താരമായ ബോയൻ 115ഓളം ലാ ലിഗ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ബാഴ്‌സലോണക്ക് വേണ്ടി കുറഞ്ഞ പ്രായത്തിൽ തന്നെ ഗോൾ നേടി റെക്കോർഡിട്ടതിനു ശേഷം മെസിയുടെ പിൻഗാമിയായി വാഴ്ത്തപ്പെട്ട താരത്തിന് മുപ്പതു വയസാണ്, 2021 വിന്റർ മുതൽ ഫ്രീ ഏജന്റായ, എട്ടു കോടി രൂപ മൂല്യമുള്ള താരം പണത്തേക്കാൾ സന്തോഷത്തോടെ ഫുട്ബോൾ കളിക്കാൻ കഴിയുന്ന ഇടമാണ് തനിക്ക് വേണ്ടതെന്ന് മുൻപ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

facebooktwitterreddit