ട്രാൻസ്ഫർ റൗണ്ടപ്പ്: അർജന്റീനിയൻ ഗോൾകീപ്പർ ആഴ്‌സണൽ വിട്ടു, അയാക്സ് താരത്തെ നോട്ടമിട്ട് ബാഴ്‌സലോണ

Emiliano Martinez
Arsenal FC v Liverpool FC - Premier League | Pool/Getty Images

1. എമിലിയാനോ മാർട്ടിനസ് ആഴ്‌സണൽ വിട്ടു

Emiliano Martinez
Aston Villa v Arsenal FC - Premier League | Matthew Ashton - AMA/Getty Images

ആഴ്‌സണലിനു രണ്ട് കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച അർജന്റീനിയൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ആസ്റ്റൺ വില്ലയിലേക്ക് ചേക്കേറി. കൂടുതൽ അവസരങ്ങൾ ലഭിക്കാൻ താൽപര്യപ്പെടുന്ന മാർട്ടിനസ് ജർമൻ ഗോൾകീപ്പറായ ലെനോ പരിക്കു മാറി തിരിച്ചെത്തിയതോടെയാണ് ആഴ്‌സണൽ വിട്ടത്. 20 മില്യൺ ട്രാൻസ്ഫറിലാണ് മാർട്ടിനസ് ആസ്റ്റൺ വില്ലയിലെത്തിയത്.

2. അയാക്സ് യുവതാരത്തെ ബാഴ്‌സക്ക് വേണം

Sergino Dest
Ajax v Eintracht Frankfurt - Club Friendly | Soccrates Images/Getty Images

അയാക്സ് റൈറ്റ് ബാക്കായ സെർജിനോ ഡെസ്റ്റിനെ നോട്ടമിട്ട് ബാഴ്‌സലോണ. സെമെഡോ ടീം വിടുകയാണെങ്കിൽ ലോണിലെങ്കിലും ഡെസ്റ്റിനെ സ്വന്തമാക്കാനാണ് ബാഴ്‌സ ഒരുങ്ങുന്നതെന്ന് മുണ്ടോ ഡിപോർറ്റീവോ റിപ്പോർട്ടു ചെയ്യുന്നു. അടുത്ത സീസണിൽ താരത്തെ സ്ഥിരമായി സ്വന്തമാക്കാനും ബാഴ്‌സക്ക് പദ്ധതിയുണ്ട്.

3. ലിയോൺ താരങ്ങൾക്കായി ഓഫറുകളില്ലെന്ന് ജുനിന്യോ

FBL-EUR-C1-LEIPZIG-LYON
FBL-EUR-C1-LEIPZIG-LYON | RONNY HARTMANN/Getty Images

ബാഴ്‌സലോണ ലക്ഷ്യമിടുന്ന ഡിപേയ്‌ക്കും ആഴ്‌സണൽ, മാഞ്ചസ്റ്റർ സിറ്റി ടീമുകൾ ലക്ഷ്യമിടുന്ന ഔവാറിനും വേണ്ടി ഇത് വരെയും ബിഡുകളൊന്നുമില്ലെന്നു വ്യക്തമാക്കി ലിയോൺ സ്പോർട്ടിങ് ഡയറക്ടർ ജൂനിന്യോ. ഡിപേയെ സ്വന്തമാക്കണമെങ്കിൽ ബാഴ്‌സ താരങ്ങളെ വിൽക്കേണ്ടി വരുമെന്ന് പരിശീലകൻ കൂമാൻ വ്യക്തമാക്കിയിരുന്നു.

4. ആഴ്‌സണൽ മൂന്നു താരങ്ങളെക്കൂടി ഒഴിവാക്കുന്നു

Sead Kolasinac, Matteo Guendouzi, Pierre-Emerick Aubameyang, Lucas Torreira
Valencia v Arsenal - UEFA Europa League Semi Final : Second Leg | Jean Catuffe/Getty Images

സീഡ് കൊലാസിനാച്ച്, ഗുണ്ടൂസി, ടോരേര എന്നീ കളിക്കാർ കൂടി ആഴ്‌സണൽ വിടുമെന്ന് ദി മിറർ റിപ്പോർട്ടു ചെയ്യുന്നു. കൊലാസിച്ചിനായി വെസ്റ്റ് ഹാം, വലൻസിയ എന്നീ താരങ്ങൾ രംഗത്തുണ്ട്. അതേ സമയം മറ്റു രണ്ട് താരങ്ങൾ ഇറ്റലിയിലേക്ക് ചേക്കേറാനാണ് സാധ്യത.

5. യുവന്റസ് താരത്തെ സ്വന്തമാക്കുന്നതിനരികെ റോമ

Mattia De Sciglio
Juventus v AS Roma - Serie A | Jonathan Moscrop/Getty Images

യുവന്റസ് റൈറ്റ് ബാക്കായ മാറ്റിയ ഡി സിഗ്ലിയോയെ സ്വന്തമാക്കാൻ റോമ ഒരുങ്ങുന്നു. ഇരു ക്ലബുകളും തമ്മിൽ ധാരണയായതിനു ശേഷം ഏജന്റുമായി റോമ ചർച്ചകൾ നടത്തുകയാണെന്ന് ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ടു ചെയ്തു. .

6. എവർട്ടണിൽ നിന്നും നിരവധി താരങ്ങൾ പുറത്തേക്ക്

Jonjo Kenny, Theo Walcott, Richarlison
2 | Nathan Stirk/Getty Images

ഈ ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് നിരവധി താരങ്ങളെ എവർട്ടൻ ഒഴിവാക്കും. ദി മിററിന്റെ റിപ്പോർട്ടുകൾ പ്രകാരം മോയ്‌സ്‌ കീൻ, ഇവോബി, വാൽക്കോട്ട്, സിഗുർഡ്സൺ, ബെർണാഡ് എന്നിവരാണ് ഒഴിവാക്കപ്പെടാൻ സാധ്യതയുള്ള പ്രധാന താരങ്ങൾ. ഹാമെസ് റോഡ്രിഗസ്, അലൻ, ഡാകൂറേ എന്നിവരെ സ്വന്തമാക്കിയതിനാലാണ് ഈ താരങ്ങളെ എവർട്ടൻ ഒഴിവാക്കുന്നത്.

7. വിദാലിനെ സ്വന്തമാക്കാൻ ഗോഡിനെ ഒഴിവാക്കണം

FBL-COPAM2015-CHI-URU
FBL-COPAM2015-CHI-URU | RODRIGO ARANGUA/Getty Images

ബാഴ്‌സലോണ മധ്യനിര താരമായ അർതുറോ വിദാലിനെ സ്വന്തമാക്കാൻ പ്രതിരോധ താരമായ ഗോഡിനെ ഇന്ററിന് ഒഴിവാക്കണമെന്ന് ജിയാൻലൂക്ക ഡി മാർസിയോ റിപ്പോർട്ടു ചെയ്യുന്നു. യുറുഗ്വായ് പ്രതിരോധ താരം കാഗ്ലിയാരിയിലേക്ക് ചേക്കേറുന്നതിന്റെ തൊട്ടടുത്താണ്.