Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: റാമോസിനു രണ്ടു വർഷത്തെ കരാറുമായി മാഞ്ചസ്റ്റർ സിറ്റി, പോച്ചട്ടിനോ തുടരുമെന്ന് പിഎസ്‌ജി ചീഫ്

Sreejith N
Chelsea v Real Madrid - UEFA Champions League Semi Final: Leg Two
Chelsea v Real Madrid - UEFA Champions League Semi Final: Leg Two / Quality Sport Images/Getty Images
facebooktwitterreddit

1. സെർജിയോ റാമോസിന് രണ്ടു വർഷത്തെ കരാർ വാഗ്‌ദാനം ചെയ്‌ത്‌ മാഞ്ചസ്റ്റർ സിറ്റി

Sergio Ramos
Real Madrid v Villarreal CF - La Liga Santander / Quality Sport Images/Getty Images

റയൽ മാഡ്രിഡ് നായകനായ സെർജിയോ റാമോസിന് മാഞ്ചസ്റ്റർ സിറ്റി രണ്ടു വർഷത്തെ കരാർ വാഗ്‌ദാനം ചെയ്‌തുവെന്ന്‌ ഇഎസ്‌പിഎൻ റിപ്പോർട്ടു ചെയ്യുന്നു. റയൽ മാഡ്രിഡുമായി കരാർ പുതുക്കിയില്ലെങ്കിൽ മുപ്പത്തിയഞ്ചുകാരനായ താരത്തെ ടീമിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് സിറ്റി. ജൂണിൽ റയൽ മാഡ്രിഡ് കരാർ അവസാനിക്കുന്ന താരം അത് ഒരു വർഷം നീട്ടാനുള്ള ഓഫർ നിരസിച്ചിരുന്നു.

2. പോച്ചട്ടിനോ തുടരുമെന്ന് പിഎസ്‌ജി സ്പോർട്ടിങ് ഡയറക്ടർ

Mauricio Pochettino
Stade Brestois v Paris Saint-Germain - Ligue 1 / John Berry/Getty Images

മൗറീസിയോ പോച്ചട്ടിനോ ക്ലബിനൊപ്പം തുടരുമെന്ന് പിഎസ്‌ജി സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോ വ്യക്തമാക്കി. അർജന്റീനിയൻ പരിശീലകൻ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ലിയനാർഡോയുടെ പ്രതികരണം. പോച്ചട്ടിനോക്ക് രണ്ടു വർഷത്തെ കരാറുണ്ടെന്നും പിഎസ്‌ജി നേതൃത്വം അദ്ദേഹത്തിൽ തൃപ്‌തനാണെന്നും യൂറോപ്പ് വണിനോട് സംസാരിക്കുമ്പോൾ ലിയനാർഡോ പറഞ്ഞു.

3. എമിലിയാനോ ബുവെൻഡിയക്ക് വിലയിട്ട് നോർവിച്ച് സിറ്റി

Emi Buendia
Barnsley v Norwich City - Sky Bet Championship / George Wood/Getty Images

ഈ സീസണിൽ നോർവിച്ച് സിറ്റിക്ക് ചാമ്പ്യൻഷിപ്പ് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച അർജന്റീനിയൻ മധ്യനിര താരം എമിലിയാനോ ബുവൻഡിയയെ സ്വന്തമാക്കണമെങ്കിൽ 25 മില്യൺ പൗണ്ട് നൽകേണ്ടി വരുമെന്ന് ക്ലബ് അറിയിച്ചതായി മിറർ റിപ്പോർട്ടു ചെയ്‌തു. ഈ സീസണിൽ 15 ഗോളും 16 അസിസ്റ്റും സ്വന്തമാക്കിയ താരത്തിൽ ആഴ്‌സണലിനും ആസ്റ്റൺ വില്ലക്കും താൽപര്യമുണ്ട്.

4. ഒഡേഗാർഡിനെ സ്വന്തമാക്കാൻ ആഴ്‌സണൽ 60 മില്യൺ മുടക്കേണ്ടി വരും

Martin Odegaard
Arsenal v Villareal CF - UEFA Europa League Semi Final: Leg Two / Quality Sport Images/Getty Images

സ്ഥിരം കരാറിൽ മാർട്ടിൻ ഒഡേഗാർഡിനെ റയലിൽ നിന്നും സ്വന്തമാക്കുക ആഴ്‌സണലിനു ദുഷ്‌കരമാവും. ഡിഫെൻസ സെൻട്രലിന്റെ റിപ്പോർട്ടുകൾ പ്രകാരം നോർവേ താരത്തിനായി 60 മില്യൺ യൂറോയാണ് റയൽ മാഡ്രിഡ് ആവശ്യപ്പെടുന്നത്. 2023 വരെ റയൽ മാഡ്രിഡുമായി കരാറുള്ള ഒഡേഗാർഡ് ജനുവരിയിൽ ആഴ്‌സണലിലേക്ക് ലോണിൽ ചേക്കേറിയിരുന്നു.

5. ഡെസ്റ്റ് ബാഴ്‌സലോണയിൽ തുടരും

Sergiño Dest
SD Eibar v FC Barcelona - La Liga Santander / Quality Sport Images/Getty Images

അമേരിക്കൻ താരമായ സെർജിനോ ഡെസ്റ്റ് അടുത്ത സീസണിലും ബാഴ്‌സലോണയിലുണ്ടാകും. കഴിഞ്ഞ സമ്മറിൽ അയാക്‌സിൽ നിന്നും ബാഴ്‌സ സ്വന്തമാക്കിയ താരം ക്ലബിൽ തൃപ്തനാണെന്നാണ് സ്‌പോർട് വെളിപ്പെടുത്തുന്നത്. പ്രീമിയർ ലീഗ് ക്ലബായ ആഴ്‌സണലിന് ഡെസ്റ്റിനെ സ്വന്തമാക്കാൻ താൽപര്യമുണ്ടായിരുന്നു.

6. ലുക്കാക്കു ഇന്റർ മിലാൻ വിടാൻ സാധ്യതയില്ല

Romelu Lukaku
Juventus v FC Internazionale - Serie A / Marco Luzzani/Getty Images

ഇന്ററിനെ സീരി എ ജേതാക്കളാക്കുന്നതിൽ നിർണായക പങ്കു വഹിച്ച റൊമേലു ലുക്കാക്കു അടുത്ത സീസണിലും ക്ലബിൽ തുടർന്നേക്കും. അന്റോണിയോ കൊണ്ടേ ക്ലബ് വിട്ടതിനു പിന്നാലെ ലുക്കാക്കുവും ഇന്ററിൽ നിന്നു പോകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ബെൽജിയം താരം തുടരുമെന്ന് ഫാബ്രിസിയോ റൊമാനൊ വെളിപ്പെടുത്തുന്നു.

7. കരാർ പുതുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ റുഡിഗർ

Manchester City v Chelsea FC - UEFA Champions League Final
Manchester City v Chelsea FC - UEFA Champions League Final / MB Media/Getty Images

കരാർ പുതുക്കുന്ന കാര്യത്തിൽ അന്റോണിയോ റുഡിഗർ തീരുമാനമെടുക്കാത്തത് ചെൽസിക്ക് തലവേദനയാകുന്നു. സീസണിൽ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് വിജയത്തിൽ നിർണായക പങ്കു വഹിച്ച താരത്തിനു വേണ്ടി നിരവധി ക്ലബുകൾ രംഗത്തുണ്ടെന്ന് ദി മിറർ റിപ്പോർട്ടു ചെയ്‌തു. ഇനി ഒരു വര്ഷം മാത്രമേ ജർമൻ താരത്തിനു ചെൽസിയുമായി കരാർ ബാക്കിയുള്ളൂ.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം-ത്തെ ഫോളോ ചെയ്യൂ

facebooktwitterreddit