Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: പ്യാനിച്ചിനെ തിരിച്ചെത്തിക്കാൻ അല്ലെഗ്രി, ബാഴ്‌സ മെഡിക്കൽ പൂർത്തിയാക്കാനൊരുങ്ങി അഗ്യൂറോ

Sreejith N
FBL-EUR-C1-JUVENTUS-TRAINING
FBL-EUR-C1-JUVENTUS-TRAINING / MARCO BERTORELLO/Getty Images
facebooktwitterreddit

1. മിറാലം പ്യാനിച്ചിനെ യുവന്റസിലേക്ക് തിരിച്ചെത്തിക്കാൻ അല്ലെഗ്രി ഒരുങ്ങുന്നു

Miralem Pjanic
SD Eibar v FC Barcelona - La Liga Santander / Quality Sport Images/Getty Images

ബാഴ്‌സലോണയിൽ ഈ സീസണിൽ അവസരങ്ങൾ ഇല്ലാതിരുന്ന മിറാലം പ്യാനിച്ചിനെ സമ്മറിൽ തിരിച്ചെത്തിക്കാൻ യുവന്റസ് ഒരുങ്ങുന്നു. പരിശീലകനായ അല്ലെഗ്രിയുടെ നിർദ്ദേശപ്രകാരമാണ് ബോസ്‌നിയൻ താരത്തെ യുവന്റസ് തിരിച്ചെത്തിക്കാൻ ഒരുങ്ങുന്നതെന്ന് ലാ ഗസറ്റ ഡെല്ല സ്‌പോർട് റിപ്പോർട്ടു ചെയ്‌തു. റോമയിൽ നിന്നും പ്യാനിച്ചിനെ യുവന്റസിലെത്തിച്ച അല്ലെഗ്രിക്ക് കീഴിൽ മൂന്നു സീസൺ താരം കളിച്ചിട്ടുണ്ട്.

2. അഗ്യൂറോ ബാഴ്‌സലോണ മെഡിക്കൽ പൂർത്തിയാക്കാൻ ഒരുങ്ങുന്നു

Sergio Aguero
Manchester City v Chelsea FC - UEFA Champions League Final / Marc Atkins/Getty Images

മാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് ഫൈനൽ തോൽവിക്കു പിന്നാലെ ബാഴ്‌സലോണ ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ അഗ്യൂറോ ഒരുങ്ങുന്നു. ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട് പ്രകാരം അർജന്റീനിയൻ താരം ബാഴ്‌സയുമായി 2023 വരെയുള്ള കരാർ ഒപ്പിട്ടു കഴിഞ്ഞിട്ടുണ്ട്. ഇതിനു പിന്നാലെ എറിക് ഗാർസിയ വൈനാൽഡം എന്നിവരുടെ ട്രാൻസ്ഫറും ബാഴ്‌സ പ്രഖാപിക്കും.

3. കാന്റെക്ക് പുതിയ കരാർ നൽകാനൊരുങ്ങി ചെൽസി

N’Golo Kante
Chelsea FC Training Session and Press Conference - UEFA Champions League Final 2021 / David Ramos/Getty Images

ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ നിർണായക പങ്കു വഹിച്ച എൻഗോളോ കാന്റെക്ക് പുതിയ കരാർ നൽകാൻ ചെൽസി ഒരുങ്ങുന്നു. ഫൈനലിൽ കളിയിലെ താരമായിരുന്നു ഫ്രഞ്ച് മധ്യനിര താരം. ഫാബ്രിസിയോ റൊമാനോ പുറത്തു വിട്ടതു പ്രകാരം ദീർഘകാല കരാറാണ് ചെൽസി കാന്റെക്ക് നൽകാൻ തയ്യാറെടുക്കുന്നത്.

4. ഹക്കിമി പിഎസ്‌ജിയിലേക്ക് ചേക്കേറാൻ സാധ്യത

Achraf Hakimi
Juventus v Internazionale - Italian Serie A / Soccrates Images/Getty Images

ഇന്റർ മിലാൻ റൈറ്റ് ബാക്കായ അഷ്‌റഫ് ഹക്കിമി സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജിയിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്ന് എൽ എക്വിപ്പെ റിപ്പോർട്ടു ചെയ്‌തു. സാമ്പത്തിക പ്രതിസന്ധി മൂലം അഴിച്ചുപണി നടത്താൻ സാധ്യതയുള്ള ഇന്ററിൽ നിന്നും നിരവധി താരങ്ങൾ പുറത്തു പോകാൻ സാധ്യതയുണ്ട്. ഹക്കിമിക്ക് പകരക്കാരനായി ലെൻസ് ഡിഫൻഡർ ജോനാഥൻ ക്ളോസിനെ ഇന്റർ സ്വന്തമാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.

5. അബ്രഹാം ചെൽസിയിൽ നിന്നും പുറത്തേക്കു തന്നെ

Tammy Abraham
Chelsea FC Training Session and Press Conference - UEFA Champions League Final 2021 / Marc Atkins/Getty Images

ചാമ്പ്യൻസ് ലീഗ് ഫൈനലിനുള്ള ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടതോടെ ചെൽസിയിൽ ടാമി അബ്രഹാമിമിനു ഭാവിയില്ലെന്നു വ്യക്തമായതായി ഗോൾ റിപ്പോർട്ടു ചെയ്‌തു. ഈ സീസണിൽ പന്ത്രണ്ടു ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും ടുഷെൽ പരിശീലകനായെത്തി, മാർച്ചിനു ശേഷം പതിനേഴു മിനുട്ട് മാത്രമാണ് താരം കളത്തിലിറങ്ങിയിരിക്കുന്നത്.

6. സിദാന് എപ്പോൾ വേണമെങ്കിലും റയൽ മാഡ്രിഡിലേക്ക് തിരിച്ചെത്താം

FBL-ESP-LIGA-REAL MADRID-VILLARREAL
FBL-ESP-LIGA-REAL MADRID-VILLARREAL / JAVIER SORIANO/Getty Images

പരിശീലക സ്ഥാനം ഒഴിഞ്ഞെങ്കിലും സിനദിൻ സിദാനും റയൽ മാഡ്രിഡുമായുള്ള ബന്ധത്തിൽ യാതൊരു വിള്ളലും വീണിട്ടില്ലെന്നും ഫ്രഞ്ച് ഇതിഹാസത്തിന് എപ്പോൾ വേണമെങ്കിലും ക്ലബിലേക്ക് തിരിച്ചെത്താമെന്നും മാർക്ക റിപ്പോർട്ടു ചെയ്‌തു.

7. ഇനി ലോണിൽ കളിക്കാനില്ലെന് സെബയോസ്

Dani Ceballos
Villarreal v Arsenal - UEFA Champions League / Soccrates Images/Getty Images

ആഴ്‌സണലിൽ രണ്ടു സീസണിൽ ലോണിൽ കളിച്ച റയൽ മാഡ്രിഡ് താരം ഡാനി സെബയോസ് അടുത്ത സീസണിൽ റയലിൽ തന്നെ തുടരാനോ അല്ലെങ്കിൽ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് സ്ഥിരം കരാറിൽ പോകാനോ ആണ് താൽപര്യമെന്ന് വ്യക്തമാക്കി. ഇനിയുമൊരിക്കൽ കൂടി ലോൺ കരാറിൽ കളിക്കാനില്ലെന്ന് കനാൽ സർ റേഡിയോയോടാണ് താരം വ്യക്തമാക്കിയത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം-ത്തിനെ ഫോളോ ചെയ്യൂ.

facebooktwitterreddit