Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ഹസാർഡിനെ റോമയിലെത്തിക്കാൻ മൗറീന്യോ, ഡി ലൈറ്റിനു ബാഴ്‌സയിലേക്ക് ചേക്കേറണം

Sreejith N
Granada v Real Madrid - La Liga Santander
Granada v Real Madrid - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

1. ഹസാർഡിനെ ലോണിൽ റോമയിലെത്തിക്കാൻ ശ്രമം നടക്കുന്നു

Eden Hazard
Granada v Real Madrid - La Liga Santander / Soccrates Images/Getty Images

റയൽ മാഡ്രിഡിൽ മോശം പ്രകടനം തുടരുന്ന ബെൽജിയൻ താരം ഈഡൻ ഹസാർഡിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബ് റോമ ശ്രമം നടത്തുന്നതായി കാൽസിയോ മെർകാടോ റിപ്പോർട്ടു ചെയ്‌തു. ചെൽസിയിൽ ഹസാർഡിനെ പരിശീലിപ്പിച്ചിട്ടുള്ള ജോസേ മൗറീന്യോ അടുത്ത സീസണിൽ റോമയെ ഏറ്റെടുക്കാനിരിക്കെയാണ് ഈ നീക്കം. മൗറീന്യോക്ക് കീഴിൽ കളിക്കാനുള്ള ആഗ്രഹം ഹസാർഡ് മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്.

2. ഡി ലൈറ്റിനു ബാഴ്‌സയിലേക്ക് ചേക്കേറണം

Matthijs de Ligt
Juventus v FC Internazionale - Serie A / Marco Luzzani/Getty Images

യുവന്റസിലേക്ക് ചേക്കേറാനുള്ള തീരുമാനത്തിൽ ഡി ലൈറ്റിനു നിരാശയുണ്ടെന്നും താരം ബാഴ്‌സയിലേക്കെത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ. ടിവി ത്രീയാണ്‌ ഇക്കാര്യം റിപ്പോർട്ടു ചെയ്‌തത്‌. അയാക്‌സിൽ ഒരുമിച്ചു കളിച്ചിരുന്ന, ദേശീയ ടീം സഹതാരമായ ഡി ജോങിനൊപ്പം വീണ്ടും ഒരുമിക്കാൻ ഡി ലൈറ്റിന് ആഗ്രഹമുണ്ട്.

3. പോച്ചട്ടിനോയെ തിരിച്ചെത്തിക്കാൻ ടോട്ടനം ഹോസ്‌പർ താൽപര്യപ്പെടുന്നു

Mauricio Pochettino
Stade Brestois v Paris Saint-Germain - Ligue 1 / John Berry/Getty Images

ജോസേ മൗറീന്യോയെ പുറത്താക്കിയ ഒഴിവിലേക്ക് മുൻ പരിശീലകനായ മൗറീസിയോ പോച്ചട്ടിനോയെ തിരിച്ചെത്തിക്കാൻ ടോട്ടനം ഹോസ്‌പർ ശ്രമം നടത്തുന്നതായി ഇൻഡിപെൻഡന്റ് റിപ്പോർട്ടു ചെയ്യുന്നു. നിലവിൽ പിഎസ്‌ജി പരിശീലകനായ പോച്ചട്ടിനോയെ തിരിച്ചെത്തിക്കുക വഴി ടീമിലെ സൂപ്പർ സ്‌ട്രൈക്കർ ഹാരി കേനെ നിലനിർത്താൻ കഴിയുമെന്നും സ്പർസ് പ്രതീക്ഷിക്കുന്നുണ്ട്. ടോട്ടനത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ച പരിശീലകനാണ് പോച്ചട്ടിനോ.

4. ഫ്ലിക്ക് ജർമനിയുടെ പരിശീലകനാവാൻ കരാറൊപ്പിട്ടു

Hansi Flick
VfL Wolfsburg v FC Bayern Muenchen - Bundesliga / Martin Rose/Getty Images

മുൻ ബയേൺ മ്യൂണിക്ക് പരിശീലകനായ ഹാൻസി ഫ്ലിക്കുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾക്ക് അവസാനം. യൂറോ കപ്പിനു ശേഷം ഫ്ലിക്ക് ജർമൻ ടീമിന്റെ മാനേജറായി ചുമതല ഏറ്റെടുക്കും. തന്റെ ആദ്യ സീസണിൽ തന്നെ ബയേണിനൊപ്പം സാധ്യമായ എല്ലാ കിരീടങ്ങളും നേടിയ പരിശീലകനാണ് ഹാൻസി ഫ്ലിക്ക്.

5. ഡെംബലെ ബാഴ്‌സയുമായി കരാർ പുതുക്കാനൊരുങ്ങുന്നു

Ousmane Dembele
SD Eibar v FC Barcelona - La Liga Santander / Quality Sport Images/Getty Images

ഫ്രഞ്ച് മുന്നേറ്റനിര താരമായ ഒസ്മാനെ ഡെംബലെ ബാഴ്‌സയുമായി കരാർ പുതുക്കാൻ തയ്യാറെടുക്കുന്നു. നേരത്തെ താരത്തെ വിൽക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ക്ലബ് നേതൃത്വത്തിന് താരത്തിന്റെ പ്രതിഭയിൽ വിശ്വാസമുള്ളതു കൊണ്ടാണ് പുതിയ കരാർ നൽകാൻ തയ്യാറെടുക്കുന്നത്. ഈ സീസണിൽ 44 മത്സരങ്ങൾ ബാഴ്‌സക്കു വേണ്ടി കളിച്ച ഡെംബലെ 11 ഗോളുകളാണ് നേടിയത്.

6. മോഡ്രിച്ചിന്റെ കരാർ നീട്ടി റയൽ മാഡ്രിഡ്

Luka Modric
Real Madrid v Villarreal CF - La Liga Santander / Quality Sport Images/Getty Images

ക്രൊയേഷ്യൻ മധ്യനിര താരമായ ലൂക്ക മോഡ്രിച്ചിന്റെ കരാർ ഒരു വർഷത്തേക്കു കൂടി നീട്ടി റയൽ മാഡ്രിഡ്. ജൂണിൽ താരത്തിന്റെ കരാർ അവസാനിച്ച് ഫ്രീ ഏജന്റ് ആവാനിരിക്കെയാണ് റയൽ വീണ്ടും കരാർ നീട്ടിയത്. കഴിഞ്ഞ ഒൻപതു വർഷമായി റയലിനൊപ്പമുള്ള മോഡ്രിച്ചിന് ഒരു ദശാബ്‌ദം റയലിനൊപ്പം പൂർത്തിയാക്കാനും ഇതോടെ അവസരമൊരുക്കി.

7. സെബയോസ് ആഴ്‌സണൽ വിടുമെന്ന് ഉറപ്പായി

Dani Ceballos
Villarreal v Arsenal - UEFA Champions League / Soccrates Images/Getty Images

റയൽ മാഡ്രിഡിൽ നിന്നും ലോണിൽ കളിക്കുന്ന സ്‌പാനിഷ്‌ താരം ഡാനി സെബയോസ് ആഴ്‌സണൽ വിടുമെന്നുറപ്പായി. അടുത്ത സീസണിൽ റയലിലേക്കു തന്നെ തിരിച്ചു പോകാനാണ് തീരുമാനമെന്ന് അറിയിച്ച താരം ആഴ്‌സണൽ ആരാധകർ നൽകിയ പിന്തുണക്ക് നന്ദിയറിയിക്കുകയും ചെയ്‌തു.

facebooktwitterreddit