Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ഹസാർഡിനു ചെൽസിയിലേക്ക് തിരിച്ചു പോണം, സിദാൻ ടീം വിട്ടാലും അലബ റയലിലേക്കു തന്നെ

Sreejith N
Real Madrid v Sevilla - La Liga Santander
Real Madrid v Sevilla - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

1. ചെൽസിയിലേക്കു മടങ്ങിപ്പോകാൻ ഹസാർഡിനു താൽപര്യം

Eden Hazard
Granada v Real Madrid - La Liga Santander / Soccrates Images/Getty Images

റയൽ മാഡ്രിഡ് താരമായ ഈഡൻ ഹസാർഡിന് മുൻ ക്ലബായ ചെൽസിയിലേക്ക് തിരിച്ചു പോകാൻ ആഗ്രഹമുണ്ടെന്ന് സ്‌പാനിഷ്‌ മാധ്യമായ എൽ ചിരിങ്കുയിറ്റൊ റിപ്പോർട്ടു ചെയ്‌തു. രണ്ടു സീസണുകളായി റയലിനൊപ്പമുള്ള താരത്തിന് പരിക്ക് മൂലം ഇതുവരെയും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല. ഈ സമ്മറിൽ ബെൽജിയൻ താരത്തെ റയൽ ഒഴിവാക്കുമെന്നുള്ള റിപ്പോർട്ടുകളും സജീവമാണ്.

2. സിദാൻ ടീം വിട്ടാലും ഡേവിഡ് അലബ റയൽ മാഡ്രിഡിലേക്കു തന്നെ

David Alaba
FC Bayern Muenchen v Borussia Moenchengladbach - Bundesliga / Alexander Hassenstein/Getty Images

സിദാൻ ക്ലബ് വിടാനുള്ള തീരുമാനമെടുത്താലും ഡേവിഡ് അലബ റയൽ മാഡ്രിഡിലേക്കു ചേക്കേറുന്നതിൽ മാറ്റമുണ്ടാകില്ല. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റയൽ മാഡ്രിഡിന്റെ ആദ്യത്തെ സൈനിങാവാൻ പോകുന്ന ബയേൺ മ്യൂണിക്ക് താരം ഏപ്രിലിൽ തന്നെ ലോസ് ബ്ലാങ്കോസുമായി പ്രീ കോണ്ട്രാക്റ്റ് ഒപ്പിട്ടിട്ടുണ്ടെന്ന് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തുന്നു.

3. സാമുവൽ ഉംറ്റിറ്റിക്ക് ബാഴ്‌സലോണയിൽ തന്നെ തുടരണം

Samuel Umtiti
FC Barcelona v Granada CF - La Liga Santander / Quality Sport Images/Getty Images

ഈ സീസണിൽ ബാഴ്‌സലോണ ഒഴിവാക്കാൻ ശ്രമിക്കുന്ന താരങ്ങളുടെ പട്ടികയിലുള്ള സാമുവൽ ഉംറ്റിറ്റിക്ക് താൽപര്യം ക്ലബിൽ തന്നെ തുടരാനാണെന്ന് മുണ്ടോ ഡിപോർട്ടീവോ വ്യക്തമാക്കുന്നു. ഇനിയും ബാഴ്‌സലോണക്കായി മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണ് ഇരുപത്തിയേഴുകാരനായ താരം ഉറച്ചു വിശ്വസിക്കുന്നത്. 2023 വരെ കരാറുള്ള ഉംറ്റിറ്റി ഈ സീസണിൽ 13 ലീഗ് മത്സരങ്ങളിൽ മാത്രമാണ് ഇറങ്ങിയിരിക്കുന്നത്.

4. ദെലെ അലിയെ വിൽക്കാൻ ടോട്ടനം ഒരുങ്ങുന്നു

Dele Alli
Tottenham Hotspur v Aston Villa - Premier League / Pool/Getty Images

ഇംഗ്ലണ്ട് മധ്യനിര താരമായ ദെലെ അലിയെ വിൽക്കാൻ ടോട്ടനം ഹോട്സ്‌പർ ഒരുങ്ങുന്നു. മികച്ച ഓഫർ ലഭിച്ചാൽ അലിയെ ക്ലബ് ഒഴിവാക്കുമെന്ന് ഫുട്ബോൾ ഇൻസൈഡർ ആണ് റിപ്പോർട്ടു ചെയ്‌തത്‌. ഈ സീസണിൽ സ്‌പർസിനൊപ്പം വളരെ കുറച്ചു മത്സരങ്ങളിൽ മാത്രമാണ് അലി കളിക്കാനിറങ്ങിയിരിക്കുന്നത്.

5. റിക്വി പുയ്‌ജ് ബാഴ്‌സലോണ കരാർ പുതുക്കാനൊരുങ്ങുന്നു

Riqui Puig
SD Eibar v FC Barcelona - La Liga Santander / Quality Sport Images/Getty Images

ബാഴ്‌സലോണയുടെ ഭാവി വാഗ്‌ദാനമായി കരുതപ്പെടുന്ന റിക്വി പുയ്‌ജ് ടീമുമായി കരാർ പുതുക്കാനൊരുങ്ങുന്നുവെന്ന് കാൽസിയോ മെർകാടോ പുറത്തുവിട്ടു. ഇരുപത്തിയൊന്നുകാരനായ സ്‌പാനിഷ്‌ താരത്തിന് 2023 വരെയാണ് ബാഴ്‌സലോണയുമായി ഇപ്പോൾ കരാറുള്ളത്. ജനുവരിയിൽ ലോണിൽ ടീം വിടാനുള്ള ഓഫർ നിഷേധിച്ച താരം ഈ സീസണിൽ 24 മത്സരങ്ങളിൽ ബാഴ്‌സക്കു വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്.

6. ആരോൺ റാംസിക്കായി ഓഫറുകൾ ക്ഷണിച്ച് യുവന്റസ്

Aaron Ramsey
Juventus v Genoa CFC - Serie A / Jonathan Moscrop/Getty Images

വെയിൽസ്‌ താരമായ ആരോൺ റാംസിയെ ഒഴിവാക്കുന്ന കാര്യം യുവന്റസ് പരിഗണിക്കുന്നു. അടുത്ത സീസണോടെ കരാർ അവസാനിക്കുന്ന താരത്തെ മികച്ച ഓഫർ ലഭിച്ചാൽ വിൽക്കാമെന്ന നിലപാടിലാണ് യുവന്റസ്. ഈ സീസണിൽ 22 സീരി എ മത്സരങ്ങളിലാണ് മുൻ ആഴ്‌സണൽ താരം ഇറങ്ങിയിരിക്കുന്നത്.

7. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമെന്ന് ഉറപ്പിക്കാതെ മാട്ട

Juan Mata
Wolverhampton Wanderers v Manchester United - Premier League / Matthew Ashton - AMA/Getty Images

അടുത്ത സീസണിലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുമെന്ന കാര്യത്തിൽ ഉറപ്പു പറയാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം യുവാൻ മാട്ട. ഏഴു വർഷത്തിലധികമായി റെഡ് ഡെവിൾസിനൊപ്പമുള്ള താരം ഈ സീസണു ശേഷം ക്ലബ് വിടാനുള്ള സാധ്യതയുണ്ടെങ്കിലും വിയ്യാറയലിനെതിരായ യൂറോപ്പ ലീഗ് മത്സരം മാത്രമാണ് ഇപ്പോൾ തന്റെ മുന്നിലെന്നും സ്‌പാനിഷ്‌ താരം വ്യക്തമാക്കി.


facebooktwitterreddit