Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: സിദാൻ ടീം വിട്ടാൽ റയലിന്റെ പ്രധാന ലക്ഷ്യം അല്ലെഗ്രി, ചെൽസി താരത്തെ സ്വന്തമാക്കാൻ വെസ്റ്റ്ഹാം

Sreejith N
Allegri
Allegri / LUCAS BARIOULET/Getty Images
facebooktwitterreddit

1. പിർലോക്ക് പകരക്കാരനായി ഗാസ്പെരിനിയെ യുവന്റസ് പരിഗണിക്കുന്നു

Gian Piero Gasperini
Atalanta BC v Juventus - TIMVISION Cup Final / Marco Rosi/Getty Images

ഈ സീസണു ശേഷം യുവന്റസിൽ നിന്നും ഒഴിവാക്കപ്പെടാൻ സാധ്യതയുള്ള ആന്ദ്രേ പിർലോക്ക് പകരക്കാരനായി യുവന്റസ് ജിയാൻ പിയെറോ ഗാസ്പെരിനിയെ പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. കാൽസിയോമെർകാറ്റോയാണ് ഇക്കാര്യം പുറത്തു വിട്ടത്. നിലവിൽ അറ്റലാന്റയുടെ പരിശീലകനായ ഗാസ്പെരിനി കുറച്ചു സീസണുകളായി ടീമിനെ മികച്ച പ്രകടനത്തിലേക്ക് നയിച്ചിട്ടുണ്ട്.

2. വമ്പൻ പ്രതിഫലം വാഗ്‌ദാനം ചെയ്‌ത്‌ കെയ്നിനെ റാഞ്ചാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

Harry Kane
Tottenham Hotspur v Aston Villa - Premier League / Richard Heathcote/Getty Images

ചെൽസി, മാഞ്ചസ്റ്റർ സിറ്റി ക്ലബുകളെ മറികടന്ന് ഹാരി കെയ്‌നിനെ സ്വന്തമാക്കാൻ പുതിയ തന്ത്രവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. താരത്തിന് മറ്റു ക്ലബുകൾ ഓഫർ ചെയ്യുന്നതിനേക്കാൾ കൂടിയ പ്രതിഫലം വാഗ്‌ദാനം ചെയ്‌ത്‌ സ്വന്തം കൂടാരത്തിലെത്തിക്കാൻ കഴിയുമെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതീക്ഷിക്കുന്നത്. ദി ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ടു ചെയ്‌തത്‌.

3. സിദാൻ ടീം വിട്ടാൽ റയലിന്റെ പ്രധാന ലക്ഷ്യം അല്ലെഗ്രി

FRANCE-FBL-ITA-CULTURE
FRANCE-FBL-ITA-CULTURE / LUCAS BARIOULET/Getty Images

ബെഞ്ച് വാമേഴ്‌സിന്റെ റിപ്പോർട്ടുകൾ പ്രകാരം സിദാനു പകരക്കാരനായി റയൽ മാഡ്രിഡ് പരിഗണിക്കുന്നത് മുൻ യുവന്റസ് പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രിയെ. അതേസമയം സിദാനെ പുറത്താക്കാൻ റയൽ മാഡ്രിഡ് നേതൃത്വത്തിന് താൽപര്യമില്ലെന്നും ഫ്രഞ്ച് പരിശീലകൻ സ്വയം സ്ഥാനമൊഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. അല്ലെഗ്രിയെ എന്തെങ്കിലും കാരണത്താൽ ടീമിലെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ റൗൾ പകരക്കാരനാവും.

4. ടാമി അബ്രഹാമിനെ സ്വന്തമാക്കാൻ വെസ്റ്റ്ഹാം

Tammy Abraham
Chelsea v Leicester City - Premier League / Catherine Ivill/Getty Images

ചെൽസിയിൽ അവസരങ്ങളില്ലാതെ ബുദ്ധിമുട്ടുള്ള ഇംഗ്ലീഷ് സ്‌ട്രൈക്കർ ടാമി അബ്രഹാമിനെ ടീമിലെത്തിക്കാൻ വെസ്റ്റ് ഹാം യുണൈറ്റഡ് ഒരുങ്ങുന്നു. അബ്രഹാമിന്റെ കഴിവുകളിൽ പൂർണ വിശ്വാസമുള്ള ഡേവിഡ് മോയെസ് താരം വെസ്റ്റ് ഹാം ആക്രമണനിരയെ ശക്തിപ്പെടുത്തുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. ക്ലാരെറ്റ് ആൻഡ് ഹ്യൂഗ് ആണ് ഇക്കാര്യം റിപ്പോർട്ടു ചെയ്‌തത്‌.

5. ലൗടാരോ മാർട്ടിനസ് ഇന്റർ മിലാൻ വിടാൻ സാധ്യത

Lautaro Martinez
Juventus v FC Internazionale - Serie A / Marco Luzzani/Getty Images

അർജന്റീനിയൻ സ്‌ട്രൈക്കറായ ലൗടാരോ മാർട്ടിനസ് ഈ സീസണു ശേഷം ഇന്റർ മിലാൻ വിടാൻ സാധ്യതയുണ്ടെന്ന് കാൽസിയോമെർകാടോ റിപ്പോർട്ടു ചെയ്യുന്നു. ക്ലബിന്റെ സാമ്പത്തിക സാഹചര്യങ്ങളാണ് താരത്തിന്റെ ഭാവിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. മാർട്ടിനസിന് ഇന്റർ മിലാനിൽ തുടരാനാണ് താൽപര്യം.

6. ടോട്ടനം പരിശീലക സ്ഥാനത്തേക്കുള്ള അന്തിമ ലിസ്റ്റിലുള്ളത് മൂന്നു പേർ

The Tottenham Hotspur Home Shirt
The Tottenham Hotspur Home Shirt / Visionhaus/Getty Images

അടുത്ത സീസണു മുന്നോടിയായി പുതിയ പരിശീലകനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്ന ടോട്ടനം ഹോട്സ്പറിന്റെ പട്ടികയിലുള്ളത് മൂന്നു പേർ. ലൈസ്റ്റർ സിറ്റി പരിശീലകൻ ബ്രെണ്ടൻ റോജേഴ്‌സ്, ബെൽജിയം പരിശീലകൻ റോബർട്ടോ മാർട്ടിനസ്, മുൻ ലിവർപൂൾ കോച്ച് റാഫ ബെനിറ്റസ് എന്നിവരാണ് പട്ടികയിലുള്ളതെന്ന് ഫുട്ബോൾ ഇൻസൈഡർ വെളിപ്പെടുത്തി. നുനോ എസ്പിരിറ്റോ സാന്റോ വോൾവ്‌സ് വിട്ടതോടെ അദ്ദേഹത്തിനായും ടോട്ടനം ശ്രമം നടത്തിയേക്കും.

7. ലിവർപൂളിന്റെ ട്രാൻസ്‌ഫർ ബഡ്‌ജറ്റിനെ കുറിച്ച് ധാരണയില്ലെന്ന് ക്ളോപ്പ്

Jurgen Klopp
Burnley v Liverpool - Premier League / Gareth Copley/Getty Images

അടുത്ത സീസണു മുന്നോടിയായി ലിവർപൂളിലെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെങ്കിലും ക്ലബ് നേതൃത്വം അതിനായി എത്ര തുക മുടക്കുമെന്ന കാര്യത്തിൽ തനിക്കു ധാരണയില്ലെന്ന് പരിശീലകൻ ക്ളോപ്പ് വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ കിരീടം നേടിയ ലിവർപൂൾ ഈ സീസണിൽ പുറകോട്ടു പോയതോടെയാണ് പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ ക്ളോപ്പ് ഒരുങ്ങുന്നത്.

facebooktwitterreddit